For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴ- വെളിച്ചെണ്ണ , 1 ആഴ്ച മുഖത്തു പുരട്ടൂ

കറ്റാര്‍വാഴ- വെളിച്ചെണ്ണ , 1 ആഴ്ച മുഖത്തു പുരട്ടൂ

|

സൗന്ദര്യ സംരക്ഷണത്തിന് പലതരം വഴികള്‍ തേടുന്നവരാണ് നാമെല്ലാവരും. പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളും പലതാകും. ഇതില്‍ മുഖക്കുരു മുതല്‍ മുഖ ചര്‍മത്തിന്റെ വരണ്ട സ്വഭാവം വരെ പെടുകയും ചെയ്യും.

സൗന്ദര്യ സംരക്ഷണത്തിന് കൃത്രിമ വഴികളേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് സ്വാഭാവിക വഴികള്‍. പാര്‍ശ്വ ഫലങ്ങളുണ്ടാക്കില്ലെന്നു മാത്രമല്ല, കയ്യിലെ കാശു പോകുകയുമില്ല, ഗുണം ലഭിയ്ക്കുകയും ചെയ്യും.

സൗന്ദര്യ സംരക്ഷണത്തിന് വീട്ടില്‍ തന്നെ പഴയ കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളിച്ചെണ്ണയും കറ്റാര്‍ വാഴയും. ഇവ രണ്ടു കലരുന്ന മിശ്രിതം മുഖത്തിന് ഏറെ സൗന്ദര്യ, ചര്‍മാരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമായ ഒന്നാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. ആഫ്റ്റര്‍ ഷേവ് ലോഷനായും ഇത് ഉപയോഗിക്കാം. റേസര്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥകള്‍ അകറ്റാനും ഷേവിംഗിന് ശേഷം ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും ഇത് ഗുണം ചെയ്യും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ പല വിധത്തില്‍ ഉപയോഗിക്കാം. ഇതിലെ മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡുകളും ആരോഗ്യകരമായ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഏറെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ തടയാന്‍ സഹായിക്കുന്നതു കൊണ്ടു തന്നെ ഒരു പിടി ചര്‍മ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതുമാണ്. പഴയ തലമുറ കാലാകാലങ്ങളായി ഉപയോഗിച്ചു പോരുന്ന ഒന്നാണ് വെളിച്ചെണ്ണ. ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ ഗുണകരമാണ്.

പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴി

പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴി

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയും വെളിച്ചെണ്ണയും കലര്‍ത്തി കൂട്ട്. വെളിച്ചെണ്ണയ്ക്ക് ചര്‍മകോശങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങാനുളള കഴിവുണ്ട്. ഇത് കോശനാശമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. ചര്‍മകോശങ്ങളുടെ ആരോഗ്യം സംരക്ഷിയ്ക്കപ്പെടുന്നത് എല്ലാ തരത്തിലുമുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പ്രായക്കുറവ് തോന്നിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നതു തടയാന്‍

ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നതു തടയാന്‍

ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നതു തടയാന്‍ കറ്റാര്‍ വാഴ, വെളിച്ചെണ്ണ കൂട്ട് ഏറെ നല്ലതാണ്. ഇത് കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നതാണ് കാരണം. ഇതുവഴി ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്ന കൊളാജന്‍ എന്ന ഘടകം ഉല്‍പാദിപ്പിയ്ക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതെ തടയാനും ചുളിവുകള്‍ വരുന്നതു തടയാനുമെല്ലാം സഹായിക്കുന്നു. ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള എളുപ്പ വഴിയാണിത്.

വെളുപ്പു നിറം

വെളുപ്പു നിറം

ചര്‍മത്തിന് വെളുപ്പു നിറം നല്‍കാനും ഈ കൂട്ട് ഏറ്റവും നല്ലതാണ്. കറ്റാര്‍വാഴയിലും വെളിച്ചെണ്ണയിലും ഉള്ള സ്വാഭാവിക ഘടകങ്ങളും പോഷകങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. ഈ കൂട്ടില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കൂടി കലര്‍ത്തുന്നത് ഏറെ നല്ലതാണ്.

വരണ്ട സ്വഭാവത്തിനുള്ള നല്ലൊരു മരുന്നാണ്

വരണ്ട സ്വഭാവത്തിനുള്ള നല്ലൊരു മരുന്നാണ്

ചര്‍മത്തിലെ വരണ്ട സ്വഭാവത്തിനുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ, വെളിച്ചെണ്ണ കൂട്ട്. വരണ്ട ചര്‍മം ചുളിവുകള്‍ വീഴാനും പെട്ടെന്നു തന്നെ പ്രായക്കൂടുത്ല്‍ തോന്നിപ്പിയ്ക്കാനുമുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ദിവസവും കറ്റാര്‍ വാഴ, വെളിച്ചെണ്ണ മിശ്രിതം ചേര്‍ത്തു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് മുഖത്തെ വരണ്ട സ്വഭാവത്തിനുള്ള നല്ലൊരു പരിഹാരമാണ്. മറ്റൊരു ക്രീമുകളും തേയ്ക്കാതെ തന്നെ മുഖത്തെ വരണ്ട സ്വഭാവം മാറ്റാനുള്ള നല്ലൊരു വഴിയാണിത്.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

കറ്റാര്‍ വാഴ വൈറ്റമിന്‍ ഇയുടെ സ്വാഭാവിക ഉറവിടമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണിത്. ചര്‍മത്തിലുണ്ടാകുന്ന കറുത്തു കുത്തുകളും പാടുകളും പ്രായാധിക്യം കാരണമുണ്ടാകുന്ന ഏജ് സ്‌പോട്ടുമെല്ലാം പരിഹരിയ്ക്കാന്‍ പറ്റിയ വഴിയാണ് കറ്റാര്‍ വാഴയ്‌ക്കൊപ്പം വെളിച്ചെണ്ണ കലര്‍ത്തിയുള്ള മിശ്രിതം.

മുഖക്കുരു, മുഖത്തുണ്ടാകുന്ന മറ്റ് അലര്‍ജികള്‍,

മുഖക്കുരു, മുഖത്തുണ്ടാകുന്ന മറ്റ് അലര്‍ജികള്‍,

മുഖക്കുരു, മുഖത്തുണ്ടാകുന്ന മറ്റ് അലര്‍ജികള്‍, അണുബാധകള്‍, ചൊറിച്ചില്‍ എന്നിവയ്ക്ക് കറ്റാര്‍ വാഴ, വെളിച്ചെണ്ണ മിശ്രിതം ഏറെ നല്ലതാണ്. വെളിച്ചെണ്ണ നല്ലൊരു അണുനാശിനിയാണ്. ചര്‍മത്തിലെ അസ്വസ്ഥകള്‍ നീക്കാന്‍ ഏറ്റവും നല്ലതാണ് കറ്റാര്‍ വാഴയുടെ പള്‍പ്പ്. ഇവ രണ്ടും ചേരുമ്പോള്‍ സൗന്ദര്യ ഗുണം ഇരട്ടിയ്ക്കും.

മുഖത്തിന് തിളക്കവും മിനുക്കവും

മുഖത്തിന് തിളക്കവും മിനുക്കവും

മുഖത്തിന് തിളക്കവും മിനുക്കവും നല്‍കണമെങ്കില്‍ ഈ മിശ്രിതം അല്‍പ ദിവസം അടുപ്പിച്ച് ഉപയോഗിച്ചാല്‍ മതിയാകും. കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ചര്‍മത്തിന് മൃദുത്വം നല്‍കാന്‍ ഏറെ നല്ലതാണ്. ചര്‍മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയും ഇത് മുഖത്തിന് തിളക്കം നല്‍കുന്നു.

മുഖക്കുരുവിന്റെ പാടുകളും

മുഖക്കുരുവിന്റെ പാടുകളും

മുഖത്തുണ്ടാകുന്ന മുഖക്കുരുവിന്റെ പാടുകളും വടുക്കളും മായ്ക്കാനും കറ്റാര്‍ വാഴയും വെളിച്ചെണ്ണയും കലര്‍ന്ന ഈ കൂട്ട് ഏറെ നല്ലതാണ്. ഇത് ചര്‍മ കോശങ്ങളിലേയ്ക്കിറങ്ങിയാണ് ഈ ഗുണം നല്‍കുന്നത്. മുഖക്കുരു കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കുന്നതിനും ഇത് ഏറെ നല്ലതാണ്

English summary

Beauty Benefits Of Aloe Vera Coconut Oil For Skin

Beauty Benefits Of Aloe Vera Coconut Oil For Skin, Read more to know about
X
Desktop Bottom Promotion