For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ ഈ ബേസിക് ടിപ്‌സ്

വെളുക്കാന്‍ ഈ ബേസിക് ടിപ്‌സ്

|

ചര്‍മത്തിനു വെളുപ്പു നിറം ലഭിയ്ക്കുകയെന്നത് പലരടേയും ആഗ്രഹവും ആവശ്യവുമാകും. എന്നാല്‍ എല്ലാവര്‍ക്കും ഇത് ലഭിച്ചുവെന്നു വരികയില്ല.

ചര്‍മത്തിന് വെളുപ്പുനിറം ചില അടിസ്ഥാന കാര്യങ്ങള്‍ അനുസരിച്ചാണുള്ളത് പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണം വരെ ഇതില്‍ പെടുന്നു.

ചര്‍മത്തിന് വെളുപ്പു നിറം ലഭിയ്ക്കാന്‍ ചെയ്യേണ്ടുന്ന ചില അടിസ്ഥാന കാര്യങ്ങളുമുണ്ട്. മുഖത്തു പായ്ക്കുകളും മറ്റും പുരട്ടുന്നതിനു മുന്‍പായി തന്നെ ചെയ്യേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍. മുഖത്തിന് നിറം നല്‍കുന്ന ചില അടിസ്ഥാന കാര്യങ്ങള്‍. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മുഖം കഴുകുക

മുഖം കഴുകുക

മുഖം കഴുകുക എന്നത് മുഖത്തിന്റെ സൗന്ദ്യത്തിനും വൃത്തിയ്ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നു വേണം, പറയാന്‍. ഇത് ചര്‍മത്തിന്റെ നിറത്തിനുള്ള അടിസ്ഥാന വഴിയുമാണ്. മുഖത്തുണ്ടാകുന്ന അഴുക്കും ചളിയുമെല്ലാം മുഖത്തിന്റെ നിറത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

സ്‌ക്രബ്

സ്‌ക്രബ്

മുഖത്തിനു നിറം നല്‍കുന്നതില്‍ അടിസ്ഥാനമായ ഒരു കാര്യമാണ് സ്‌ക്രബ്. സ്‌ക്രബിംഗ് മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തിനു നിറം ലഭിയ്ക്കാനും പ്രധാനമാണ്. ഒരു സ്ക്രബ്ബ് ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകറ്റുകയും ചര്‍മ്മത്തിന്‍റെ ശോഭ സ്വഭാവിക രീതിയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.പഞ്ചസാര, ഓട്‌സ് പോലുള്ള സ്വാഭാവിക സ്‌ക്രബുകള്‍ ഉപയോഗിയ്ക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്‌ക്രബ് ചെയ്യുന്നതു പതിവാക്കുക. ചെറുനാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തിയത് നല്ലൊരു സ്‌ക്രബാണ്.

പഴങ്ങള്‍

പഴങ്ങള്‍

ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഫേസ് പായ്ക്കുകളുണ്ട്.വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്കും.

അള്‍ട്രാ വയലറ്റ് രശ്മികള്‍

അള്‍ട്രാ വയലറ്റ് രശ്മികള്‍

സൂര്യപ്രകാശത്തിലെ ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനെ ഇരുണ്ടതാക്കുകയും തകരാറുകളുണ്ടാക്കുകയും ചെയ്യും. നിറമുള്ള, ഇരുളാത്ത ചര്‍മ്മം ലഭിക്കാന്‍ കഴിയുന്നിടത്തോളം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ നോക്കുക. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ മുഖത്തു പുരട്ടാന്‍ മറക്കരുത്. സൂര്യനു നേരെ അഭിമുഖമായി വരുന്ന അവസ്ഥയില്‍

ഒരു തൊപ്പി ധരിക്കുക. അതുവഴി സൂര്യരശ്മികളില്‍ നിന്നും, അഴുക്കില്‍ നിന്നും, മാലിന്യങ്ങളില്‍ നിന്നും സംരക്ഷണം നേടാം.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.

പപ്പായ

പപ്പായ

പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.

തക്കാളി

തക്കാളി

തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്‍ ചേര്‍ക്കുകയോ ചെയ്യും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എ്ന്നിവ നല്ല ചര്‍മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. തടി കുറയ്ക്കുന്നതിനും ഇത് നല്ലതു തന്നെ.

തൈര്

തൈര്

തൈര് മുഖത്തിന് ഏറെ നല്ലതാണ്. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന തികച്ചും സ്വഭാവിക വഴിയാണ് തൈര്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിനു നിറം നല്‍കും. യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ് ചര്‍മ്മത്തെ ശുദ്ധിയാക്കുകയും നിറം നല്കുകയും ചെയ്യും. എല്ലാ ദിവസവും യോഗര്‍ട്ട് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക.

നാരങ്ങ

നാരങ്ങ

ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്‍റാണ് നാരങ്ങ. ഇത് ചര്‍മ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീര് ഫേസ്പായ്ക്കില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം.

നാരങ്ങനീരും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. വല്ലാതെ സെന്‍സിറ്റീവായ ചര്‍മമെങ്കില്‍ നാരങ്ങാനീരില്‍ അല്‍പം വെള്ളം കലര്‍ത്തി മുഖത്തു പുരട്ടാം

English summary

Basic Tips To Get Fair Skin

Basic Tips To Get Fair Skin, Read more to know about,
Story first published: Tuesday, July 10, 2018, 19:43 [IST]
X
Desktop Bottom Promotion