For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാന്‍ പഴം വിദ്യ

പ്രായം കുറയ്ക്കാന്‍ പഴം വിദ്യ

|

ചര്‍മത്തിനു പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പല കാരണങ്ങളും ഉണ്ട്. ഭക്ഷണ, ജീവിത ശൈലികളും മുഖത്തു തേയ്ക്കുന്ന ക്രീമുകളും വരെ ഇതിനു കാരണവുമാകാറുണ്ട്.

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ഇവ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കുന്നു. ചര്‍മം വലിഞ്ഞു തൂങ്ങാന്‍ കാരണമാകുന്നു.

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് പഴം. ഇതിലെ വൈറ്റമിന്‍ എ ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിലെ ചുളിവകറ്റുന്നതിന് പഴം സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിലെ ഫ്രീ റാഡിക്കളുകളിലൂടെ സംഭവിയ്ക്കുന്ന കോശനാശം തടഞ്ഞ് ചര്‍മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

പഴം പല വിധത്തിലും ഫേസ് പായ്ക്കായി ഉപയോഗിച്ച് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാം. ഇതെക്കുറിച്ചു കൂടുതലറിയൂ

പഴം, തേന്‍

പഴം, തേന്‍

പഴം, തേന്‍ എന്നിവ മുഖത്തെ ചുളിവുകള്‍ നീക്കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. പകുതി പഴം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പപ്പായ

പപ്പായ

അര പഴുത്ത പഴം, മൂന്നിലൊന്നു പഴുത്ത പപ്പായ, മുള്‍ത്താണി മിട്ടി എന്നിവ ചേര്‍ത്തുമുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിനു നിറം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്.

ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട്

ഒരു പഴം, ഒരു ബട്ടര്‍ ഫ്രൂട്ട്, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, 1-2 വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം. വൈറ്റമിന്‍ ഇ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വൈറ്റമിന്‍ ഇ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.

പഴം, തൈര്

പഴം, തൈര്

പഴം, തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. തൈര് മുഖത്തിന് ഈര്‍പ്പം നല്‍കി വരണ്ട ചര്‍മം ഒഴിവാക്കാന്‍ സഹായിക്കും. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിനു നിറം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലൊരു പരിഹാരമാണ്.

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി, അതായത് നല്ലപോലെ പഴുത്ത പഴത്തൊലി ഉള്‍ഭാഗം എടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും നല്ലതാണ്. പഴത്തിലെ വൈറ്റമിനുകള്‍ ചര്‍മത്തിലേയ്ക്ക് ഇറങ്ങാന്‍ ഇത് ഏറെ നല്ലതാണ്.

പഴവും നാരങ്ങാനീരും

പഴവും നാരങ്ങാനീരും

പഴവും നാരങ്ങാനീരും കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. ചുളിവുകള്‍ നീക്കാനും ഇത് ഏറെ ഗുണം ചെയ്യും.

പാലും പഴവും

പാലും പഴവും

പാലും പഴവും ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും നല്ലതാണ്. തിളപ്പിയ്ക്കാത്ത പാല്‍ പഴുത്ത പഴവുമായി ചേര്‍ത്ത് ഫേസ് പായ്ക്കാക്കി ചര്‍മത്തില്‍ പുരട്ടിപ്പിടിപ്പിയ്ക്കുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യുന്നത് ഗുണം നല്‍കും.

പഴവും പഞ്ചസാരയും

പഴവും പഞ്ചസാരയും

നല്ലൊരു സ്‌ക്രബ്ബറായും പഴം ഉപയോഗിക്കാവുന്നതാണ്. പഴവും പഞ്ചസാരയും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുക.ഇതു മുഖത്തെ മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചുളിവുകള്‍ നീക്കാനുമെല്ലാം സഹായിക്കും.

Read more about: beauty skincare
English summary

Banana Face Packs To Reduce Wrinkles On Face

Banana Face Packs To Reduce Wrinkles On Face, Read more to know about,
Story first published: Saturday, July 14, 2018, 12:35 [IST]
X
Desktop Bottom Promotion