For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോറിയാസിസിന് പരിഹാരം ആയുര്‍വ്വേദത്തില്‍

|

ചര്‍മ്മത്തില്‍ ചെറിയ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍ മതി അത് നമ്മളെ പലപ്പോഴും അസ്വസ്ഥരാക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഒരു വെല്ലുവിളി പോലെ മാറാതെ നില്‍ക്കുകയാണെങ്കില്‍ അതിന് അല്‍പം ശ്രദ്ധിക്കണം. ചര്‍മ്മം തടിച്ച് വീങ്ങുക, തൊലിക്ക് ചുവപ്പ് നിറം വരുക, ചെതുമ്പല്‍ പോലെ തൊലി ഇളകിപ്പോവുക എന്നിവയെല്ലാം അല്‍പം ഗൗരവത്തോടെ നാം കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ തന്നെയാണ്. ഇതോടൊപ്പം സന്ധിവേദന പോലുള്ള പ്രതിസന്ധികളേയും നേരിടേണ്ടി വരുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഏത് പ്രായക്കാരിയും സോറിയാസിസ് എന്ന അസുഖം ഉണ്ടാവാം. എന്നാല്‍ ചെറുപ്പക്കാരിലാണ് ഇത് കൂടുതല്‍ കണ്ട് വരുന്നതിനുള്ള സാധ്യക.

പാരമ്പര്യം ഇതിന്റെ കാര്യത്തില്‍ ഒരു വലിയ ഘടകം തന്നെയാണ്. സോറിയാസിസ് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് നമ്മളിലേക്ക് പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലേക്ക് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്ന് പറയുന്നത് അതി കഠിനമായ തൊണ്ട വേദന, പനി എന്നിവയാണ്. ഇതോടൊപ്പം തന്നെ മാനസിക സംഘര്‍ഷവും മറ്റും ഉണ്ടാവുന്നു.

<strong>യുവത്വം നിലനിര്‍ത്താന്‍ എള്ള് കഴിക്കാം </strong>യുവത്വം നിലനിര്‍ത്താന്‍ എള്ള് കഴിക്കാം

ഇതെല്ലാം ആരോഗ്യത്തിനും വളരെയധികം ദോഷം ചെയ്യുന്നു. എന്നാല്‍ ഇതിന്റെയെല്ലാം അനന്തരഫലമാണ് പിന്നീട് ഉണ്ടാവുന്ന സോറിയാസിസ് എന്ന രോഗം. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും ആയുര്‍വ്വേദത്തില്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കാലാവസ്ഥ പ്രധാന ഘടകം

കാലാവസ്ഥ പ്രധാന ഘടകം

കാലാവസ്ഥാ മാറ്റങ്ങള്‍ രോഗത്തെ വളരെയധികം പ്രതിരോധത്തില്‍ ആക്കാറുണ്ട്. പ്രത്യേകിച്ച് മഞ്ഞ് കാലത്താണ് ഇത്തരം അവസ്ഥ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. കാരണം മഞ്ഞു കാലത്ത് ഇത്തരം അവസ്ഥകള്‍ വളരെയധികം മൂര്‍ച്ഛിക്കുന്നു. എന്നാല്‍ ചിലരില്‍ വെയിലേറ്റാല്‍ അത് രോഗം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുമ്പോള്‍ അത് രോഗം വര്‍ദ്ധിപ്പിക്കാതിരിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം എന്നത് അറിയണം.

ക്ഷമയോടെ കാത്തിരിക്കണം

ക്ഷമയോടെ കാത്തിരിക്കണം

എന്നാല്‍ പലപ്പോഴും പെട്ടെന്ന് പരിഹാരം വേണം എന്ന് വിചാരിച്ചാല്‍ അത് ഒരിക്കലും സോറിയാസിസിന്റെ കാര്യത്തില്‍ പരിഹരിക്കാന്‍ സഹായിക്കുകയില്ല. കാരണം നല്ല ക്ഷമയോട് കൂടി ശ്രദ്ധിച്ച് ചികിത്സിച്ചാല്‍ മാത്രമേ അത് സോറിയാസിസിനെ പരിഹരിക്കാന്‍ സഹായിക്കുകയുള്ളൂ. രക്തശുദ്ധിക്ക് വേണ്ടി ആയുര്‍വ്വേദ പ്രകാരം പല കാര്യങ്ങളും ചെയ്യേണ്ടതായി ഉണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സോറിയാസിസ് ഉണ്ടെങ്കില്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ അലംഭാവം കാണിക്കുന്നത് കൊണ്ടാണ് പലപ്പോഴും പലരിലും സോറിയാസിസ് മാറാത്ത ഒരു ചര്‍മ്മ രോഗമായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നത്. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

അമിത ഭക്ഷണ ശീലം

അമിത ഭക്ഷണ ശീലം

പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ നിയന്ത്രണങ്ങള്‍ വെക്കണം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമാകുന്നു. സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും അമിതമായി ഭക്ഷണം കഴിക്കരുത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കും.

ഇറച്ചി കഴിക്കുമ്പോള്‍

ഇറച്ചി കഴിക്കുമ്പോള്‍

റെഡ് മീറ്റ് കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കോഴിയിറച്ചി കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്തും അധികമാവുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് ഇറച്ചി കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് രോഗത്തെ വളരെയധികം പ്രതിസന്ധിയിലേക്കാണ് എത്തിക്കുക.

സോപ്പ് ഉപയോഗിക്കുമ്പോള്‍

സോപ്പ് ഉപയോഗിക്കുമ്പോള്‍

സോപ്പ് ഉപോഗിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കണം. കാരണം കെമിക്കലുകള്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലും ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കാരണമാകുക. അതുകൊണ്ട് തന്നെ സോപ്പ് ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ സോഫ്റ്റ് സോപ്പുകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

എണ്ണ പുരട്ടാം

എണ്ണ പുരട്ടാം

സോറിയാസിസ് മൂലം തൊലി പൊളിഞ്ഞ് പോരുന്ന അവസ്ഥയുണ്ടെങ്കില്‍ അല്‍പം എണ്ണ പുരട്ടുന്നത് നല്ലതാണ്. കാരണം ഇത് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. തൊലി ഇളകിപ്പോരുന്ന ഭാഗങ്ങളില്‍ വെളിച്ചെണ്ണ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കാം.

 മഞ്ഞളരച്ച് തേക്കാം

മഞ്ഞളരച്ച് തേക്കാം

സോറിയാസിസ് മാറുന്നതിന് ഏറ്റവും ഫലപ്രദമായ വഴികളില്‍ ഒന്നാണ് മഞ്ഞളരച്ച് തേക്കുന്നത്. ഇത് ചര്‍മ്മത്തില്‍ വിഷാംശത്തെ ഇല്ലാതാക്കി സോറിയാസിസ് മൂലമുണ്ടാകുന്ന മുറിവുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞളരച്ച് തേച്ച് കുളിക്കുന്നത് ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കിക്കോളൂ.

ഇഞ്ച തേച്ച് കുളിക്കാം

ഇഞ്ച തേച്ച് കുളിക്കാം

പണ്ട് കാലത്താണ് ഇഞ്ച തേച്ച് കുളിക്കുന്നതെല്ലാം പരിചയമുള്ളത്. എന്നാല്‍ ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് പലര്‍ക്കും അറിയില്ല എന്താണ് ഇഞ്ച എന്നത്. അതുകൊണ്ട് തന്നെ ഇഞ്ച തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം ക്ലിയറാവുന്നതിനും സോറിയാസിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ഈ ഇഞ്ച തേച്ച് കുളി ഉത്തമമാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടിയിട്ടും പലരും കുളിക്കുന്നു. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്ന് തന്നെ പറയാം. ചെറുപയര്‍ പൊടി തേച്ച് കുളിക്കുന്നത് ആരോഗ്യത്തിന്റെ കലവറയാണ.് ഇത് സോറിയാസിസ് പോലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ചെറുപയര്‍ പൊടി.

English summary

Ayurvedic remedies for Psoriasis

Here are some ayurvedic remedies and treatment for Psoriasis, read on
Story first published: Thursday, August 23, 2018, 14:46 [IST]
X
Desktop Bottom Promotion