For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പിലയും കസ്തൂരിമഞ്ഞളും മുഖകാന്തിക്ക്‌

ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ നമ്മള്‍ പോവുന്നത് പലപ്പോഴും ബ്യൂട്ടിപാര്‍ലറിലേക്കാണ്. അതാകട്ടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്. കാരണം ഇത്തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണത്തിനായി ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മുഖത്തും ദേഹത്തും ചര്‍മ്മത്തിലും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വെറും കറിവേപ്പില തന്നെ ധാരാളം. സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഏതൊക്കെ വഴികള്‍ പരീക്ഷിക്കും എന്ന് പലര്‍ക്കും അറിയില്ല. അത്രക്കധികം മാര്‍ഗ്ഗങ്ങളാണ് പലരും പരീക്ഷിക്കുന്നത്.

പ്രായംകുറക്കുന്ന മന്ത്രം ഇതാണ്, അറിഞ്ഞിരിക്കൂപ്രായംകുറക്കുന്ന മന്ത്രം ഇതാണ്, അറിഞ്ഞിരിക്കൂ

സൗന്ദര്യസംരക്ഷണത്തിന് മുന്നില്‍ കാണുന്ന വഴികളെല്ലാം പരീക്ഷിക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും പലരും എത്തുന്നത്. മുഖക്കുരു, മുഖക്കുരു കൊണ്ടുണ്ടാകുന്ന പാടുകള്‍ മുഖത്തെ കറുത്ത പാടുകള്‍ എന്നിവയെല്ലാം പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പാട് എന്നന്നേക്കുമായി മാറ്റാന്‍ കിടിലന്‍ ഔഷധക്കൂട്ടാണ് ഉള്ളത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയുര്‍വ്വേദക്കൂട്ടുകളാല്‍ സമ്പുഷ്ടവുമാണ് ഈ കൂട്ട്. നമ്മളെ പ്രശ്‌നത്തിലാക്കുന്ന പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ആയുര്‍വ്വേദക്കൂട്ടുകള്‍ ഉണ്ട്. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

മുഖത്തെ പാടുകള്‍, കറുത്ത കുത്തുകള്‍, വരണ്ട ചര്‍മ്മം, അകാല വാര്‍ദ്ധക്യം, മുഖത്തെ ചുളിവുകള്‍ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ ആയുര്‍വ്വേദ കൂട്ട് പല വിധത്തില്‍ നമ്മുടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എങ്ങിനെ സൗന്ദര്യ പ്രശ്‌നങ്ങളെ ഈ ആയുര്‍വ്വേദക്കൂട്ടിലൂടെ ഇല്ലാതാക്കാം എന്ന് നോക്കാം.

തയ്യാറാക്കാന്‍ ആവശ്യമുള്ളവ

തയ്യാറാക്കാന്‍ ആവശ്യമുള്ളവ

അഞ്ച് തണ്ട് കറിവേപ്പില, കസ്തൂരി മഞ്ഞള്‍ പൊടിച്ചത് അരക്കപ്പ്, ചെറുനാരങ്ങ എന്നിവയാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന് പല വിധത്തിലും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്. കസ്തൂരി മഞ്ഞള്‍ സൗന്ദര്യത്തിന് എല്ലാ വിധത്തിലും നിറവും സൗന്ദര്യവും നല്‍കുന്ന ഒന്നാണ്. എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കറിവേപ്പില നല്ലതു പോലെ അരച്ച് പേസ്റ്റാക്കി ഇതിലേക്ക് കസ്തൂരി മഞ്ഞള്‍ ചേര്‍ക്കുക. ശേഷം അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്താല്‍ ഔഷധക്കൂട്ട് റെഡി. കസ്തൂരി മഞ്ഞളും കറിവേപ്പിലയും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് എങ്ങനെയെല്ലാം ഇത് സഹായകമാവും എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കാം. രണ്ട് മണിക്കൂറെങ്കിലും ഇത് മുഖത്തുണ്ടാകണം. ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ഇതിന് ശേഷം ലഭിക്കുന്ന ഗുണങ്ങള്‍ പല വിധത്തില്‍ ചര്‍മ്മത്തെ സഹായിക്കുന്നു.

എത്രദിവസം ചെയ്യണം

എത്രദിവസം ചെയ്യണം

50 ദിവസമെങ്കിലും തുടര്‍ച്ചയായി ഇത് ചെയ്യുക. ആദ്യത്തെ ആഴ്ച കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലം നിങ്ങള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങും. മുഖത്തിന് എന്തൊക്കെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ എന്തൊക്കെ ഗുണങ്ങള്‍ എന്ന് നോക്കാം.

മുഖക്കുരു മാത്രമല്ല

മുഖക്കുരു മാത്രമല്ല

മുഖക്കുരു മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും ചിക്കന്‍ പോക്‌സിന്റെ പാടുകള്‍ മായ്ക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതിനും മുഖക്കുരു ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ മിശ്രിതം.

കഴുത്തിലെ കറുത്തനിറം

കഴുത്തിലെ കറുത്തനിറം

കഴുത്തിലേയും കൈമുട്ടിലേയും കറുത്ത നിറം മാറാനും ഈ കൂട്ട് വളരെ സഹായകമാണ്. അധികം കഷ്ടപ്പെടാതെയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ ഫലം കിട്ടുന്നു. ഉപയോഗിച്ച് ആദ്യത്തെ ആഴ്ചക്കുള്ളില്‍ തന്നെ ഫലം കാണുന്നു.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന്റെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഈ ആയുര്‍വ്വേദക്കൂട്ട്. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തില്‍ ഈ ആയുര്‍വ്വേദക്കൂട്ട് ഉപയോഗിക്കാവുന്നതാണ്. എപ്പോഴും ചര്‍മ്മത്തിന് ഇരുണ്ട നിറത്തെ അകറ്റി ഫ്രഷ്‌നസ് നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

 വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

കറിവേപ്പിലയും കസ്തൂരി മഞ്ഞളും ചേരുമ്പോള്‍ അത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുകളില്‍ പറഞ്ഞ ആയുര്‍വ്വേദക്കൂട്ട്.

 ചുളിവ് മാറുന്നതിന്

ചുളിവ് മാറുന്നതിന്

പ്രായമാകുന്നു എന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവ്. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിനായി നമുക്ക് ഈ ആയുര്‍വ്വേദക്കൂട്ട് ഉപയോഗിക്കാവുന്നതാണ്. ഏത് പ്രതിസന്ധിയും ഇല്ലാതാക്കി അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍

മുഖത്ത് പല വിധത്തിലും കറുത്ത പുള്ളികളും കുത്തുകളും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തിലുള്ള കറുത്ത പുള്ളികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുകളില്‍ പറഞ്ഞ ആയുര്‍വ്വേദ പരിഹാരം.

രോമം കൊഴിഞ്ഞ് പോവാന്‍

രോമം കൊഴിഞ്ഞ് പോവാന്‍

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും അമിത രോമവളര്‍ച്ച. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ ആയുര്‍വ്വേദക്കൂട്ട്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മേല്‍ച്ചുണ്ടിലെ രോമത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

 ക്ലെന്‍സര്‍

ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍ ആയി പ്രവര്‍ത്തിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുകളില്‍ പറഞ്ഞ ആയുര്‍വ്വേദക്കൂട്ട്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. ദിവസങ്ങള്‍ കൊണ്ട് തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

English summary

ayurvedic facepack for glowing skin

Ayurvedic facepack for Fairness, Pimple free and Glowing Face, read to know more.
Story first published: Tuesday, May 15, 2018, 17:21 [IST]
X
Desktop Bottom Promotion