Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പ്രായം പത്തു കുറയ്ക്കും ആയുര്‍വേദ സൂത്രം
പ്രായം പത്തു കുറയ്ക്കും ആയുര്‍വേദ സൂത്രം
സൗന്ദര്യം എല്ലാവരും വില മതിയ്ക്കുന്ന ഒന്നാണ്. ആണായാലും പെണ്ണായാലും സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികളാണ് പൊതുവേ എല്ലാവരും നോക്കാറ്.
പല ഘടങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ് സൗന്ദര്യം. ഇതില്‍ നിറം മുതല്‍ ചര്‍മത്തിലെ ചുളിവുകളും പാടുകയും വരെ പെടുന്നു. അതായത് സൗന്ദര്യമുള്ള ചര്‍മമെന്നു പറയുമ്പോള്‍ ഒരു പിടി ഗുണങ്ങള്‍ ഒത്തു ചേരണമെന്നര്‍ത്ഥം.
ചര്‍മത്തിനു പ്രായക്കുറവ് തോന്നിപ്പിയ്ക്കുക എന്നതും സൗന്ദര്യത്തിന്റെ അളവു കോലുകളില്‍ പെടുന്നു. ചര്‍മത്തിന് ഉള്ളതിനേക്കാള്‍ പ്രായക്കുറവ് വേണം എന്നാഗ്രഹിയ്ക്കുന്നവരാകും, കൂടുതലും. പ്രായക്കുറവ് തോന്നിപ്പിയ്ക്കണമെങ്കില്‍ ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ചിലപ്പോള്‍ പ്രായമാകാതെ തന്നെ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കാറുണ്ട്. ഇതിനു കാരണം സ്‌ട്രെസ് മുതല്‍ ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ വരെയാകാം.
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം നാം ഒരുപോലെ വിശ്വസിയ്ക്കുന്ന ശാസ്ത്ര ശാഖയാണ് ആയുര്‍വേദം. ആയുര്‍വേദം പല തരത്തിലും ചര്‍മത്തിന് പ്രായക്കുറവു തോന്നാനുള്ള പല ഉപായങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

രക്തത്തുടിപ്പുള്ള ചര്‍മം
രക്തത്തുടിപ്പുള്ള ചര്‍മം സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്. വിളറിയ മുഖം പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണവുമാണ്. ആയുര്‍വേദ പ്രകാരം കഫദോഷമാണ് ഇതിനുള്ള കാരണമായി പറയുന്നത്. ഇത്തരം വിളര്‍ച്ച ചില ഘട്ടങ്ങളില്‍ പാണ്ടു പോലുള്ള അവസ്ഥകൡലേയ്ക്കും കൊണ്ടെത്തിയ്ക്കും. ഇതിനുളള പരിഹാരമാണ് ആയുര്‍വേദ പ്രകാരം രസായന ചികിത്സ. പഞ്ചകര്‍മ ചികിത്സയുടെ ഭാഗമായി ഇതു ചെയ്യാറുണ്ട്. ഇത് അനീമിയ മാറ്റുക മാത്രമല്ല, ചര്‍മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും സഹായിക്കും.

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക കൂട്ടുണ്ടാക്കി മുഖത്തു പുരട്ടാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. മഞ്ഞള്‍, ജീരകം, പെരുഞ്ചീരകം, ഉലുവ, കറുത്ത കുരുമുളക് എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

ജീരകം, ഉലുവ
ജീരകം, ഉലുവ എന്നിവ രക്തവും കൊഴുപ്പു കോശങ്ങളുമെല്ലാം ശുദ്ധീകരിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതെല്ലാം ചര്‍മത്തിന് തിളക്കവും സൗന്ദര്യവും നല്‍കുന്ന ഘടകങ്ങളാണ്.

മഞ്ഞള്‍
ചര്‍മ സംരക്ഷണത്തിന് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇത് ചര്‍മത്തിന് ന്ല്ല നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ആന്റിബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിനുണ്ടാകുന്ന മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങളും തടയാന്‍ ഏറെ നല്ലതാണ്.

കുരുമുളകും
കുരുമുളകും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതു തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് അളവില്‍ കൂടുതല്‍ എടുക്കരുത്. ഇവ ചേര്‍ത്തു തയ്യാറാക്കിയ മിശ്രിതം മുഖത്തു പുരട്ടാം. ഇതില്‍ പനീനീരോ പച്ചപ്പാലോ ചേര്‍ത്തു തയ്യാറാക്കാം. ഇത്തരം ഘടകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം നല്‍കും.

ധാരാളം വെള്ളം
ചര്‍മത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു ഘടകമാണ് വരണ്ട ചര്‍മം അഥവാ ഈര്‍പ്പമില്ലാത്ത ചര്‍മം. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും ചര്‍മം അയഞ്ഞു തൂങ്ങാനുമെല്ലാം കാരണമാകുന്നു. വാത ദോഷമാണ് വരണ്ട ചര്‍മത്തിനു കാരണമായി ആയുര്‍വേദം പറയുന്നത്. ഇതിന് ആയുര്‍വേദം ധാരാളം വെള്ളം കുടിയ്ക്കാനും വെള്ളമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും പറയുന്നു. കുളിയ്ക്കും മുന്‍പ് ഓയില്‍ മസാജ് ചെയ്യുന്നത് ചര്‍മത്തിന് പ്രായക്കുറവു നല്‍കും. ചന്ദനം, അശ്വഗന്ധ എന്നിവയടങ്ങിയ ഓയിലുകള്‍ ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇല്ലെങ്കില്‍ എള്ളെണ്ണ പോലുള്ളവ ഉപയോഗിയ്ക്കാം.

യോഗ
മുഖത്തു ചുളിവുകള്‍ വീഴുന്നതിനുള്ള പ്രധാനപ്പെട്ട കാരണമാണ് സ്‌ട്രെസും ടെന്‍ഷനും വിഷമങ്ങളുമെല്ലാം. യോഗ പോലുള്ള പ്രാക്ടീസ് ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുവാന്‍ സഹായിക്കുന്നു. ദിവസവും 7-8 മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിയ്ക്കുക. അരോമ തെറാപ്പി പോലുള്ളവ നല്ല ഉറക്കത്തിന് ആയുര്‍വേദം പറയുന്ന വഴിയാണ്. കിടക്കും മുന്‍പ് ഇളംചൂടുവെള്ളത്തിലെ കുളി, ഇളം ചൂടുള്ള പാല്‍ എന്നിവയെല്ലാം ഗുണം നല്‍കും.

മില്‍ക് ബാത്ത്
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ഒന്നാണ മില്‍ക് ബാത്ത്. പാലിലെ കുളി സാധിയ്ക്കില്ലെങ്കിലും കുളിയ്ക്കുന്ന വെള്ളത്തില്‍ ലേശം പാല്‍ ചേര്‍്ത്തു കുളിയ്ക്കുന്നതു നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്. പനിനീര്, നാരങ്ങാനീര്, ലേശം ഉപ്പ് എന്നിവയെല്ലാം കുളിയ്ക്കുന്ന വെള്ളത്തില്‍ നല്ലതാണ്.

കറ്റാര്‍ വാഴ
ഫ്രഷ് ഭക്ഷണം കഴിയ്ക്കുക, ദിവസവുമുള്ള വ്യായാമം. 7-8 മണിക്കൂര്‍ ഉറക്കം, യോഗ, നെല്ലിക്ക, ആര്യവേപ്പ്, കറ്റാര്‍ വാഴ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയെല്ലാം ആയുര്‍വേദ പ്രകാരം ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.



Click it and Unblock the Notifications











