For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തെ ചെറുത്ത് തോൽപ്പിക്കാനുള്ള വഴികൾ

|

ഒൗഷധ ​ഗുണമുള്ള ഇലകളും മറ്റും ഇത്തരത്തിൽ ഉപയോ​ഗിക്കാവുന്നതാണ് . തുളസിയും വേപ്പിലയും എന്നു വേണ്ട ഒട്ടുമിക്കവയും ആരോ​ഗ്യവും അഴകും പകരാൻ മുന്നിൽ നിൽക്കുന്നവയാണ് . പലരും ഇന്ന് സൗന്ദര്യത്തിനായി ആശ്രയിക്കുന്നത് ബ്യൂട്ടി പാർലറുകളെയും അവിടെ നിന്ന് ലഭിക്കുന്ന കൃത്രിമ സൗന്ദര്യക്കൂട്ടുകളെയുമാണ് . എന്നാൽ വളരെ ചിലവ് കുറ‍ഞ്ഞ രീതിയിൽ അതിലും മികച്ച രീതിയിൽ തന്നെ അഴകിനെയും ആരോ​ഗ്യത്തെെയും നമുക്ക് കൈപ്പിടിയിലൊതുക്കാം . അതിനായി അധികം കഷ്ട്ടപ്പെടുകയോ വേണ്ട , ചുരുക്കി പറഞ്ഞാൽ കാശും സമയവും ലാഭം .

j

ഏത് കൃത്രിമ ചേരുവകളാൽ നിർമ്മിച്ചവയ്ക്കും ദൂഷ്യ ഫലങ്ങളുണ്ടെന്ന് നമ്മൾ മറക്കരുത് , അവ വരുത്തി വയ്ക്കുന്ന ദോഷ ഫലങ്ങൾ അനവധിയാണ് . അതിനാൽ തന്നെ ചെറിയ മുടക്കിൽ നമ്മൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയും .

തുളസിയും ചർമ്മ സൗന്ദര്യവും

തുളസിയും ചർമ്മ സൗന്ദര്യവും

നമ്മുടെ എല്ലാവരുടെ വീട്ടു മുറ്റത്തും നിൽക്കുന്നതും എന്നാൽ നമ്മളിൽ പലരും മനപൂർവ്വമല്ലെങ്കിലും അത്ര പ്രാധാന്യം നൽകാത്തതുമായ തുളസിയുടെ ​ഗുണങ്ങൾ അനവധിയാണ് . മുഖത്തെ പാടുകൾ നീക്കാനും , ചർമ്മത്തിലെ ചുളിവുകൾ നീക്കാനും ഇതിലും നല്ലൊരു ചെടിയില്ല . എന്നാൽ പലർക്കും ഇതിന്റെ ഉപയോ​ഗത്തെ കുറിച്ച് ഇന്നും അഞ്ജാതരാണ്.

ഈ ഇത്തിരി കുഞ്ഞൻ ചെടിയുടെ ​ഗുണങ്ങൾ ശരിക്കും ഇനിയും തിരിച്ചറിയാത്തവരാണ് നമ്മൾ . മരുന്നായും , സൗന്ദര്യ കൂട്ടുകളിലെ പ്രധാനിയായും തിളങ്ങാൻ തുളസിയെ കഴിഞ്ഞേ ആളുള്ളൂ . ബാക്ടീരിയയെ തുരത്താനും , അണുബാധയേറ്റാൽ മരുന്നായും തുളസി ഉപയോ​ഗിക്കാം . വിവിധ ചർമ്മ രോ​ഗങ്ങളെ തുരത്തുന്ന , പ്രകൃതി ചികിത്സക്ക് മുൻപിൽ നിൽക്കുന്ന തുളസി ചെടി നമ്മുടെ എല്ലാവരുടെയും വീട്ടു മുറ്റത്ത് അത്യാവശ്യമാണ് .

തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ് ചർമ്മത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങളെയും തീർക്കുന്നു . വേപ്പ് , മഞ്ഞൾ , തുളസി എന്നിവ മൂന്നും ചേർത്താൽ മികച്ച കൂട്ടായി , ഇത് ചർമ്മ സൗന്ദര്യത്തിനായി ഉപയോ​ഗിക്കാം . ത്വക് രോ​ഗങ്ങളെ പ്രതിരോധിക്കാൻ ഇതിലും നല്ലൊരു ഒൗഷധമില്ല . പനിക്കും, തൊണ്ട വേദനക്കുമെല്ലാം കാലങ്ങളായി തുളസി ഉപയോ​ഗപ്പെടുത്തുന്നു . ഇതെല്ലാം കൂടാതെ വിവിധ തരം എണ്ണകൾ തയാറാക്കുന്നതിലും തുളസി പ്രധാന ചേരുവയാണ് . പ്രമേഹത്തെ ലഘൂകരിക്കാനും , കൂടാതെ രക്ത സമ്മർദ്ദത്തെ കൃത്യമാക്കാനും തുളസി ഫലപ്രദമായി ഉപയോ​ഗിച്ച് വരുന്നു . നിസാരമായ ജലദോഷം മുതൽ , കടുത്ത പനി എന്നിവയ്ക്കെല്ലാം തുളസി വീട്ടു മരുന്നാണ് . യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ ഇവ ഉപയോ​ഗിക്കാനാകും എന്നതാണ് ഇതിന്റെ മെച്ചം . . തേനും കുതിർത്ത തുളസിയിലയും , കടല പൊടിയും മുഖ സൗന്ദര്യത്തിന് ഉപയോ​ഗിച്ച് വരുന്നു .

 കറുവപ്പട്ടയുടെ ​ഗുണങ്ങൾ

കറുവപ്പട്ടയുടെ ​ഗുണങ്ങൾ

കറികളിൽ മാത്രം ഉപയോ​ഗിച്ച് വരുന്ന കറുവപ്പട്ട മികച്ച ഒരു മരുന്നാണെന്ന് അറിയാവുന്നവർ വിരളമാണ് . മസാല ഫ്ലേവറിനും ​ഗന്ധത്തിനും മാത്രമല്ല ഇവ ചേർക്കാവുന്നത് മുഖക്കുരു മാറ്റാൻ വരെ കഴിവുള്ള ഒന്നാണ് കറുവപ്പട്ട .

ദഹന പ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട / ഇലവം​ഗപ്പട്ട ഉത്തമമാണ് . വായിലെ ദോഷകരമായ ബാക്ടീരികളെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു . കേരളത്തിൽ സർവ്വ സാധാരണമായി വളരുന്ന ഒന്നാണിത് . തൊലിയാണ് പ്രധാനമായും ഉപയോ​ഗിച്ച് വരുന്നത് .

ആരെയും മനക്കുന്ന ​ഗന്ധമാണിതിന്റെ പ്രത്യകത . ചർമ്മത്തിന്റെ സ്വാഭാവികത നില നിർത്തുന്നു , കറുവപ്പട്ടയിൽ 30% വരുന്നത് എണ്ണയാണ് . ഇത് വേർതിരിച്ചയുത്ത് മെഴുകുതിര്, സോപ്പ് , തൈലം എന്നിവയുടെ നിർമ്മാണത്തിന് എടുക്കുന്നു . മരത്തിൽ നിന്ന് ശേഖരിക്കുന്ന തൊലി കൂടാതെ ഇതിന്റെ ഇലയും ഉപയോ​ഗിച്ച് വരുന്നതായി കാണാം . തേനും , കറുവപ്പട്ടയും ജലദോഷത്തിനുള്ള മരുന്നായി കാലങ്ങളായി ഉപയോ​ഗിച്ച് വരുന്നു . കറുവപ്പട്ട അരച്ചതും , തേനും ചേർന്ന മിശ്രിതം മുഖ സൗന്ദര്യത്തിനും ഉപയോ​ഗിച്ച് വരുന്നു .

 ഇഞ്ചിയുടെ ​ആരോ​ഗ്യ , സൗന്ദര്യ ഗുണങ്ങൾ

ഇഞ്ചിയുടെ ​ആരോ​ഗ്യ , സൗന്ദര്യ ഗുണങ്ങൾ

കൊച്ച് കൊച്ച് ആരോ​ഗ്യ പ്രശ്നങ്ങൾക്കു പോലും ഇന്ന് മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രികളിലേക്ക് പായുന്നവർ മറക്കുന്ന കാര്യമുണ്ട് , അതായത് ഇവയൊന്നും ഇല്ലാതിരുന്ന കാലത്തും ജനങ്ങൾ ഒട്ടു മിക്ക എല്ലാ രോ​ഗങ്ങലെയും തുരത്തിയിരുന്നു . അതിനായി കൂടുതലും ഉപയോ​ഗപ്പെടുത്തിയിരുന്നതും , വീട്ടു മുറ്റത്തെയും തൊടിയിലെയും തന്നെ ചെടികളെയും അവയുടെ അമൂല്യ ​ഗുണങ്ങളെയും ആയിരുന്നു .

അമിത കൊഴുപ്പ് ശരീരത്തിൽ നിന്ന് അകറ്റാനും , ദഹന പ്രശ്നങ്ങൾക്ക് മികച്ച മരുന്നായും ഇഞ്ചി ഉപയോ​ഗിച്ച് വരുന്നു ശരീരത്തിൽ കണ്ടു വരുന്ന പാടുകളും ചുളിവുകളെയും നീക്കാനും ഇഞ്ചി ഉപയോ​ഗിക്കാവുന്നതാണ് . പണ്ടു കാലങ്ങൾ മുതലേ ഇഞ്ചിയെ ഉത്തമ ഒൗഷധമായി കണക്കാക്കി വന്നിരുന്നു . പലതരം കറികളിൽ മാത്രമല്ല , എല്ലാത്തരം ഒൗഷധ നിർമ്മാണത്തിലും ഇഞ്ചിക്കും ചുക്കിനും സവിശേഷ പ്രാധാന്യം നൽകി വരുന്നു . ഇത്തരത്തിൽ വീട്ടു മുറ്റത്ത് ആർക്കും വേണ്ടെന്ന് നമ്മൾ കരുതുന്ന പല ചെടികൾക്കും പറയാനുണ്ടാകും ഇത്തരത്തിൽ​ ഒരു നൂറ് കഥകൾ .

English summary

anti aging herbs for youthful skin

Here are some of the food tips that can help you beat your age.
Story first published: Friday, August 24, 2018, 11:42 [IST]
X
Desktop Bottom Promotion