For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം ചെറുപ്പമാക്കും കറ്റാര്‍ വാഴക്കൂട്ട്‌

പ്രായം കുറയ്ക്കാന്‍ പ്രത്യേക കറ്റാര്‍വാഴ മിശ്രിതം

|

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിനു പ്രധാനപ്പെട്ട ഒന്നാണ് ചുളിവുകള്‍. ചുളിവുകള്‍ക്കുള്ള കാരണങ്ങള്‍ പലതാണ്. ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന ക്രീമുകള്‍ മുതില്‍ സൂര്യപ്രകാശം വരെ ഇതിനു കാരണമായി വരാം.

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനും സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് കറ്റാര്‍ വാഴ. നമ്മുടെ വീട്ടില്‍ പ്രത്യേക പരിചരണമില്ലാതെ തന്നെ വളരുന്ന ഈ ചെടി നല്ലൊരു സൗന്ദര്യ, മുടി, ആരോഗ്യ സംരക്ഷണ ഉപാധിയാണ്.

മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. അത് കൊണ്ട് തന്നെ കറ്റാര്‍ വാഴ എന്തുകൊണ്ടും വിശ്വസനീയമായി തന്നെ ഉപയോഗിക്കാം. മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്.

ചര്‍മത്തിലെ ചുളിവുകളാണ് മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ ജെല്‍. ഇതിലെ വൈറ്റമിന്‍ ഇ ആണ് ഇതിനു സഹായകമാകുന്നത്. വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ അത്യാവശ്യമാണ്. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിന് കൂടുതല്‍ ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍.

കറ്റാര്‍ വാഴ പല തരത്തിലും ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാം. വ്യത്യസ്തമായ ഫേസ് പായ്ക്കുകള്‍ ഇതു കൊണ്ടു തയ്യാറാക്കി ഉപയോഗിയ്ക്കാം. ഇത്തരം ഒന്നാണ് കറ്റാര്‍ വാഴയും വെളിച്ചെണ്ണയും കലര്‍ത്തിയുള്ള ഫേസ് പായ്ക്ക്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതി ദത്ത വഴികളില്‍

പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ .വെളിച്ചെണ്ണ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകം. ഇതിലെ മോണോസാച്വറേറ്റഡ് ഫാററി ആസിഡുകള്‍ പല ഗുണങ്ങളും നല്‍കുന്ന ഒന്നുമാണ്. . ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ചേര്‍ത്ത പ്രത്യേക മിശ്രിതം സഹായിക്കും.

ഇതു തയ്യാറാക്കാന്‍

ഇതു തയ്യാറാക്കാന്‍

ഇതു തയ്യാറാക്കാന്‍. 100 ഗ്രാം അണ്‍റിഫൈന്‍ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ വേണം. അതായത് ഏതാണ്ട് 7 ടീസ്പൂണ്‍. കറ്റാര്‍ വാഴ ജെല്ലും ഇത്രയ്ക്കു തന്നെ വേണം. ഫ്രഷ് കറ്റാര്‍ വാഴ ജെല്‍ എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. 10 തുള്ളി എസന്‍ഷ്യല്‍ ഓയില്‍ ഇതിനൊപ്പം ചേര്‍ക്കാം.

. ടീ ട്രീ ഓയില്‍, മിന്റ് ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിങ്ങനെ ഏതുമാകാം.

ഈ ചേരുവകള്‍

ഈ ചേരുവകള്‍

ഈ ചേരുവകള്‍ എല്ലാം ഒരു ഗ്ലാസ് ജാറിലിട്ടു കൂട്ടിയിളക്കുക. പീന്നീട് ഇത് തണുത്ത ഒരു സ്ഥലത്തോ ഫ്രിഡ്ജിലോ സൂക്ഷിയ്ക്കാം.അധികം സൂര്യപ്രകാശം വരാത്ത ഇടത്തു വേണം, ഇതു വയ്ക്കാന്‍

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം ദിവസവും മുഖത്തും ചര്‍മത്തിലുമെല്ലാം നല്ലപോലെ പുരട്ടി മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ഉപയോഗിച്ചാല്‍ മുഖത്തെ ചുളിവുകള്‍ നീങ്ങി പ്രായക്കുറവു തോന്നും. ഒരാഴ്ച അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ മാറ്റം കാണാം. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ മാത്രമല്ല, മുഖത്തിന് നിറവും തിളക്കവും നല്‍കാനും ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. അടുപ്പിച്ചോ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലുമോ ഇത് അല്‍പനാള്‍ അടുപ്പിച്ച് ഉപയോഗിയ്ക്കാം.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ഗുളികകളും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ കറ്റാര്‍ വാഴയ്‌ക്കൊപ്പം ഉപയോഗിയ്ക്കാം.2 ക്യാപ്‌സൂള്‍ വൈറ്റമിന്‍ ഇ, 1 സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മതിയാകും

വൈറ്റമിന്‍ ഇ ഗുളിക മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടും കൂട്ടുകളുണ്ടാക്കാം.കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇതു മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് പ്രായക്കുറവു നല്‍കുന്ന ഒന്നാണ്.

മുട്ട, കററാര്‍ വാഴ

മുട്ട, കററാര്‍ വാഴ

മുട്ട, കററാര്‍ വാഴ ഫേസ് പായ്ക്ക മുഖത്തെ ചുളിവുകള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുട്ട പല രീതിയിലും പ്രയോജനകരമാണ്. മുട്ട കൊണ്ട് പലതരത്തിലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളുമുണ്ട് പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധി കൂടിയാണ് മുട്ട.

മുട്ട, കററാര്‍ വാഴ

മുട്ട, കററാര്‍ വാഴ

മുട്ട, കററാര്‍ വാഴ ഫേസ് പായ്ക്ക മുഖത്തെ ചുളിവുകള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്.മുട്ടയുടെ വെള്ളയും കറ്റാര്‍ വാഴ ജെല്ലും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തിന് ഇറുക്കം നല്‍കാനും ഏറെ നല്ലതാണ്.

English summary

Anti Ageing Face Mask Using Aloe Vera Pack

Anti Ageing Face Mask Using Aloe Vera Pack, Read more to know about,
Story first published: Thursday, September 6, 2018, 23:27 [IST]
X
Desktop Bottom Promotion