തെളിഞ്ഞ നിറത്തിന് മുത്തശ്ശിയുടെ കൂട്ട്

തെളിഞ്ഞ നിറത്തിന് മുത്തശ്ശിയുടെ കൂട്ട്

നല്ല നിറം, അതായത് ചര്‍മത്തിന്റെ നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. ഇതു കൊണ്ടാണ് ഗര്‍ഭസ്ഥ ശിശുവിനടക്കം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വഴികള്‍ തേടുന്നതും.

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല തരത്തിലെ വഴികള്‍ തേടുന്നവരാണ് പലരും. ഇതിനായി ബ്യൂട്ടി പാര്‍ലറുകളും മറ്റും കയറി ഇറങ്ങുന്നവരുമുണ്ട്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

നമ്മുടെ മുതുമുത്തശ്ശിമാര്‍ പണ്ടു കാലം മുതല്‍ തന്നെ അനുവര്‍ത്തിച്ചു പോരുന്ന സൗന്ദര്യ വഴികള്‍ പലതുമുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. മിക്കവാറും ചിലത് പ്രകൃതിയില്‍ നിന്നു തന്നെ ലഭിയ്ക്കുന്നവയും.

ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഇത്തരം ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ, യാതൊരു ദോഷവും വരുത്താത്ത ചില പ്രത്യേക വഴികള്‍. വളരെ ലളിതമായവ. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ നല്ല കൊഴുപ്പിനാല്‍ സമ്പുഷ്ടമാണ്. ഇതിലെ കൊഴുപ്പ്, അതായത് മോണോസാച്വറേറഡ് ഫാറ്റ് ചര്‍മത്തിനു ഗുണകരമാണ്. മുഖത്തിനു മൃദുത്വവും തിളക്കവും നല്‍കും. അണുനാശിനിയായതു കൊണ്ടു തന്നെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും അണുബാധകള്‍ക്കും നല്ലതുമാണ്.മഞ്ഞളും ആന്റി ഫംഗല്‍, ആന്റ് ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ചര്‍മത്തിന്റെ പല വിധ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹരമാണിത്.വെളിച്ചെണ്ണയില്‍ അല്‍പം ശുദ്ധമായ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നണ്. നിറം വര്‍ദ്ധിപ്പിയ്ക്കുന്നതടക്കം ഒരു പിടി സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

തൈര്

തൈര്

ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികൡ ഒന്നാണ് തൈര്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന് ബ്ലീച്ചിംഗ് ഗുണമുള്ളതു തന്നെയാണു കാരണം. തൈരില്‍ പല ചേരുകളും കലര്‍ത്തി ഉപയോഗിയ്ക്കാം. തൈരും തേനും കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാം ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ്. ചെറുപയര്‍ പൊടിയും തൈരും കലര്‍ന്ന മിശ്രിതം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

മുഖത്തിനു നിറം വയ്ക്കാനുള്ള പ്രധാനപ്പെട്ട ചേരുവകളില്‍ ഒന്നാണ് ചെറുനാരങ്ങ. ഇതിന്റെ നീരു തനിയെ പുരട്ടാം. ഇതും തേനും കലര്‍ത്തി പുരട്ടാം. തേനും പാല്‍പ്പാടയും ചെറുനാരങ്ങാനീരും തക്കാളി നീരും ചേര്‍ത്തു പുരട്ടാം. ഇത് അടുപ്പിച്ചു പല ദിവസങ്ങള്‍ ചെയ്യുന്നതു ഗുണം നല്‍കും.

ചെറുപയര്‍ പൊടിയും തൈരും

ചെറുപയര്‍ പൊടിയും തൈരും

ചെറുപയര്‍ പൊടിയും തൈരും കലര്‍ന്ന മിശ്രിതം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വെക്കാം.

ഒലീവ് ഓയില്‍, കുങ്കുമപ്പൂ

ഒലീവ് ഓയില്‍, കുങ്കുമപ്പൂ

ഒലീവ് ഓയില്‍, കുങ്കുമപ്പൂ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഒലീവ് ഓയിലിലെ നല്ല കൊഴുപ്പ് മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കുങ്കുമപ്പൂവും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഒലീവ് ഓയിലില്‍ ലേശം കുങ്കുമപ്പൂ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

ബദാം ഓയില്‍, നാരങ്ങാനീര്

ബദാം ഓയില്‍, നാരങ്ങാനീര്

ബദാം ഓയില്‍, നാരങ്ങാനീര് എന്നിവയില്‍ അല്‍പം പാല്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവ മുഖത്തിനു നിറം നല്‍കും. ബദാം ഓയിലും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും.

പാല്‍പ്പൊടി, പപ്പായ

പാല്‍പ്പൊടി, പപ്പായ

പാല്‍പ്പൊടി, പപ്പായ പഴുത്തത് ഉടച്ചത്, തേന്‍, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതു മുഖത്തെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്. വളരെ ശുദ്ധമായ വഴിയാണിത്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്. മുഖത്തെ ചുളിവുകള്‍ വരാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നതാണ് കരിക്കിന്‍ വെള്ളം. ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതു ദിവസവും മുഖത്തു പുരട്ടാം. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

തക്കാളിയുടെ പള്‍പ്പ്

തക്കാളിയുടെ പള്‍പ്പ്

തക്കാളിയുടെ പള്‍പ്പ് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിന്റെ നീരും ഏറെ നല്ലതു തന്നെയാണ്. ഇതിന് ആസിഡ് ഗുണമുള്ളതു തന്നെയാണ് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. ഇതില്‍ തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമായ വഴിയാണ്.

പഴം

പഴം

ആരോഗ്യകാര്യത്തില്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിലും മികച്ച ഒന്നാണ് പഴം. ഇതില്‍ വൈറ്റമിന്‍ എ, ബി, ഇ എന്നിവ ധാരാളമുണ്ട്. ഇതിലെ പൊട്ടാസ്യം ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നുമാണ്. ചര്‍മകോശങ്ങളുടെ നാശം തടയാനും പഴം ഏറെ നല്ലതാണ്.തൈര്, പഴം ഫേസ് പായ്ക്ക് ചര്‍മത്തിലെ കറുത്ത കുത്തുകളും വടുക്കളും പാടുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. പഴത്തിലെ വൈറ്റമിനുകളും തൈരിലെ ബ്ലീച്ചിംഗ് ഗുണവുമെല്ലാം ചേര്‍ന്നാണ് ഈ പ്രത്യേക ഗുണം ലഭിയ്ക്കുന്നത്. കറുത്ത കുത്തുകളും പാടുകളുമെല്ലാം അകറ്റാന്‍ കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് അത്യുത്തമമാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ. വെളുപ്പിനു മാത്രമല്ല, ഒരു പിടി ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.കറ്റാര്‍ വാഴ 4 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, തേന്‍ 1 ടീസ്പൂണ്‍, തിളപ്പിയ്ക്കാത്ത പാല്‍ 1 ടീസ്പൂണ്‍, 2, 3തുള്ളി പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ നനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമായ വഴിയാണ്.

Story first published: Friday, September 14, 2018, 15:14 [IST]
X
Desktop Bottom Promotion