For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചർമ്മത്തിനുള്ള ഫെയ്‌സ് പാക്കുകൾ

|

നീണ്ട വേനൽക്കാലം പോയി തണുത്തു വരണ്ട തണുപ്പ്കാലം വരുന്നു . വേനൽക്കാലത്ത് ഞങ്ങളുടെ ചർമ്മം സൂര്യപ്രകാശമേറ്റ് നിറം മങ്ങിയിരിക്കുന്നു . വരൾച്ചയെപ്പോലെ തണുപ്പുകാലവും ചർമ്മത്തിന് ദോഷകരമാണ് . അതിനാൽ ചർമ്മത്തിനു ചൂടിൽ സംഭവിച്ച പരിക്കുകൾ പുനരുജ്ജീവിപ്പിക്കാനുള്ള സമയമാണ് ഇത്. കൂടാതെ ശൈത്യകാലത്തിന്റെ കാഠിന്യത്തിനെ അതിജീവിപ്പിക്കാൻ തയ്യാറാകുകായും വേണം .

sg

വീണ്ടും തണുപ്പുകാലം എത്താറായി.ഇത് നിങ്ങളുടെ ചർമ്മത്തെ വരണ്ടാക്കുന്നു. എന്നാൽ പ്രകൃതിയാകുന്ന അമ്മയുടെ പക്കൽ എല്ലാ പരിഹാരങ്ങളും ഉണ്ട്.

ബനാന ഫെയിസ് പാക്

ബനാന ഫെയിസ് പാക്

വാഴപ്പഴം കൊണ്ടുള്ള ഫെയിസ് പാക് നമുക്ക് വീട്ടിൽ തയ്യാറാക്കാം.വെറും 5 രൂപ വിലയുള്ള വാഴപ്പഴം .അതായത് 5 രൂപ വിലയുള്ള പ്രകൃതിദത്തമായ ഫെയിസ് പാക് എന്ന പേരിലും നമുക്ക് ഇതിനെ വിളിക്കാം.

വാഴപ്പഴം , തേൻ ഫെയിസ് പാക്

ചേരുവകൾ:

1 പഴുത്ത വാഴപ്പഴം

1 ടീസ്പൂൺ തേൻ

1 ടീസ്പൂൺ ഒലിവ് ഓയിൽ

പഴം,തേൻ ഫെയിസ് പാക് എങ്ങനെ ഉണ്ടാക്കാം?

1 ഒരു വാഴപ്പഴം എടുത്തു ചെറിയ കഷണങ്ങളായി മുറിക്കുക.

2 അതിൽ തേൻ ചേർക്കുക.

3 ഒലിവ് ഓയിൽ ചേർക്കുക.

4. എല്ലാം കൂടി മിക്സ് ചെയ്തു മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക

5 മുഖത്ത് പുരട്ടുക

6 10 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ഈ പായ്ക്ക് ചർമ്മത്തെ ഈർപ്പമുള്ളതാക്കി വാർദ്ധക്യം കുറയ്ക്കും. ഇത് വൈറ്റമിൻ ഇ നൽകുന്നു, ചർമ്മത്തിനു ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു.

വാഴപ്പഴം തേൻ ഫെയിസ് പാക്കിന്റെ ഗുണങ്ങൾ

തേൻ ഈർപ്പത്തെ നിലനിർത്തുന്നു

വാഴപ്പഴത്തിലും ഒലിവ് എണ്ണയിലും ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ രാസവസ്തുക്കളുടെ മോശം ഫലങ്ങൾ നീക്കംചെയ്യാനും നിർവീര്യമാക്കാനും സഹായിക്കുന്നു.

ഒലിവ് ഓയിൽ നിങ്ങളുടെ ചർമ്മത്തിന്റെ സെബം ഉത്പാദനം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ഈ പായ്ക്ക് ചർമ്മത്തിന് വളരെ ആശ്വാസവും , മൃദുത്വവും, ഈർപ്പവും നൽകും.

വാഴ, ബട്ടർ ഫെയിസ് പാക്

വാഴ, ബട്ടർ ഫെയിസ് പാക്

ചേരുവകൾ:

1 പഴുത്ത വാഴപ്പഴം : ഒരു സാമ്പത്തിക ലാഭത്തിനായി ഡിസ്കൗണ്ട് അടയാളപ്പെടുത്തിയ ഉൽപ്പന്നങ്ങൾ നോക്കുക. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും ബാക്കി വാഴപ്പഴം ഫ്രീസ് ചെയ്തും ഉപയോഗിക്കാം.

2 ടീസ്പൂൺ വെള്ള വെണ്ണ

വാഴപ്പഴം ബട്ടർ ഫെയ്സ് പായ്ക്ക് എങ്ങനെ തയ്യാറാക്കാം?

വാഴപ്പഴം ഉടച്ചു പേസ്റ്റ് രൂപത്തിലാക്കുക.

മിനുസമാകുന്നതുവരെ ബട്ടർ ഉരസുക . വെണ്ണ ലഭ്യമായില്ലെങ്കിൽ അത് കൊഴുപ്പുകൂടിയ പാൽ ഉപയോഗിക്കുക .

വാഴപ്പഴം , വെണ്ണ എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക. വരണ്ട ചർമ്മത്തിന് അൾട്രാ ഹൈഡ്രേറ്റിങ്ങാണത്.

കൂടാതെ, നിങ്ങൾക്ക് ഈ പായ്ക്ക് ഉപയോഗിച്ച് ഒരു മാസ്ക് നിർമ്മിക്കാം.

1 പഴുത്ത വാഴപ്പഴം

2 ടീസ്പൂൺ കൊഴുപ്പുള്ള പാൽ

1 ടീസ്പൂൺ മഞ്ഞ / വെളുത്ത ബട്ടർ

ഏതാനും റോസാപ്പൂ ഇതളുകൾ നുറുക്കി ജ്യൂസാക്കുക

രീതി:

മിനുസമാർന്ന പേസ്റ്റിനായി എല്ലാ ചേരുവകളും അരച്ച് യോജിപ്പിക്കുക. മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകിയ ശേഷം ഒരു തുണികൊണ്ട് ഒപ്പിയെടുക്കുക.

വൈറ്റമിൻ ഇ ഫെയിസ് പാക്ക്

വൈറ്റമിൻ ഇ ഫെയിസ് പാക്ക്

ചേരുവകൾ:

1 പഴുത്ത വാഴപ്പഴം അരച്ചെടുക്കുക

1 വിറ്റാമിൻ ഇ ക്യാപ്സ്യൂൾ - വിറ്റാമിൻ ഇ ഓയിൽ വേർതിരിച്ചെടുക്കാൻ പാകത്തിനുള്ളത്

1 ടീസ്പൂൺ തേൻ

വിറ്റാമിൻ ഇ ഫെയിസ് പായ്ക്ക് എങ്ങനെ ഉപയോഗിക്കാം?

എല്ലാ ചേരുവകളും ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക

നിങ്ങൾക്ക് കൂടുതൽ ജലാംശം നിലനിർത്താൻ വേണ്ടി റോസ് വെള്ളം ചന്ദനം പൊടി എന്നിവ ചേർക്കാൻ കഴിയും

വാഴപ്പഴം , തൈര് ഫെയിസ് മാസ്ക്

വാഴപ്പഴം , തൈര് ഫെയിസ് മാസ്ക്

ചേരുവകൾ:

1 പഴുത്ത പഴം സ്മൂത്ത് ആകുന്നതുവരെ ഉടച്ചെടുക്കുക

2 ടീസ്പൂൺ തൈര് ചേർത്ത് യോജിപ്പിക്കുക

വാഴപ്പഴവും തൈരും ചേർന്ന മാസ്ക് തയ്യാറാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത് എങ്ങനെ?

എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ചു ചർമ്മത്തിൽ പുരട്ടുക.

ഇത് നിങ്ങളുടെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും നിറവ്യത്യാസം നീക്കം ചെയ്യുകയും ചെയ്യും.

വാഴപ്പഴം , നാരങ്ങ നീര് മാസ്ക്

വാഴപ്പഴം , നാരങ്ങ നീര് മാസ്ക്

ചേരുവകൾ

1 പഴുത്ത പഴം നന്നായി ഉടച്ചത്

1 ടീസ്പൂൺ നാരങ്ങ നീര്

വാഴപ്പഴം , നാരങ്ങനീര് മാസ്കിനെ എങ്ങനെ തയ്യാറാക്കാം?

ചേരുവകൾ നന്നായി യോജിപ്പിച്ചു മിശ്രിതം മുഖത്തു പുരട്ടുക.15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വിറ്റാമിൻ എ, ബി, ഇ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ പ്രായമാകൽ ഫലം കുറയ്ക്കാൻ ഇത് സഹായിക്കും.

നാരങ്ങ ചർമ്മത്തിന്റെ നിറവ്യത്യാസം അകറ്റുകയും പാടുകൾ അകറ്റുകയും ചെയ്യുന്നു.

ശീതകാലത്ത് നല്ല രീതിയിൽ ചർമ്മത്തെ നിലനിർത്തൻ മികച്ച 5 രൂപ മാസ്കുകൾ ഇവയാണ്. വരണ്ട ചർമ്മത്തിന് ഇത് വളരെ ഫലപ്രദമാണ്. ഒരു പാച്ച് ടെസ്റ്റ് പ്രയോഗത്തിന് മുമ്പ് എപ്പോഴും ചെയ്യുക. ആരോഗ്യകരമായും സന്തോഷത്തോടെയും ജീവിക്കുക.

 വേനൽക്കാലത്തെ വരണ്ട ചർമ്മത്തിനായുള്ള ഫെയിസ് പായ്ക്കുകൾ

വേനൽക്കാലത്തെ വരണ്ട ചർമ്മത്തിനായുള്ള ഫെയിസ് പായ്ക്കുകൾ

വേനൽക്കാലം രസകരവും വിനോദവും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നു! വേനൽക്കാലം, പൂക്കളുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള സമയമായതിനാൽ അത് സ്ത്രീകളെ സന്തോഷിക്കുന്നു. നീണ്ട, തണുത്ത ശൈത്യത്തിന് ശേഷം, ഊഷ്മളതയും സന്തോഷവും കൊണ്ടുവരുന്ന വേനൽ നാം ഇഷ്ടപ്പെടുന്നു.ഓരോ സീസണിലും നല്ലതും ചീത്തയുമായ വാർത്തകൾ ഓരോരുത്തർക്കും നൽകുന്നു . വരണ്ട ചർമ്മക്കാർക്ക് വേനൽ നല്ല വാർത്തയാണ്.

ഉയർന്ന ഈർപ്പം, സാന്ദ്രത എന്നിവ ചർമ്മത്തെ വരണ്ടു പൊട്ടുന്നതെല്ലാം തടയുന്നു. അഴുക്കും പൊടിയും അൾട്രാവയലറ്റ് രശ്മികളുംനമ്മുടെ ചർമ്മത്തെ മുഷിഞ്ഞതാക്കുന്നു . സൂര്യനിലെ സുരക്ഷിതമല്ലാത്ത രശ്മികൾ ചർമ്മത്തിൽ ചുളിവുകൾ, പാടുകൾ , എന്നിവ ഉണ്ടാക്കുന്നു.

പപ്പായ ഫേസ് പായ്ക്ക്

പപ്പായ ഫേസ് പായ്ക്ക്

പുതുമയും തിളക്കമുള്ള ചർമ്മത്തിനായി സൺസ്ക്രീൻ പ്രയോഗിക്കുകയും ചില വീട്ടിൽ തയ്യാറാക്കാവുന്ന ഫെയിസ് പാക്കുകൾ ഉപയോഗിക്കുകയും ചെയ്യുക. വേനൽക്കാലത്തു ഉപയോഗിക്കാവുന്ന ചില ഫേസ് പായ്ക്കുകൾ ചുവടെ കൊടുക്കുന്നു.

മൃതകോശങ്ങൾ നീക്കം ചെയ്യുന്നതും പ്രായം കുറയ്ക്കുന്നതുമായ പ്രകൃതിദത്തമായ ഒന്നാണ് പപ്പായ . വരണ്ട ചർമ്മത്തിൽ ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു . ഒറ്റ ചേരുവ കൊണ്ടുള്ള ഫലവത്തായ മാസ്ക് ആണ് ഇത് . അതുകൊണ്ടുതന്നെ ഒഴികഴിവുകൾ പറയാനില്ല.

പപ്പായ ഫെയ്സ് പായ്ക്ക് എങ്ങനെ ഉണ്ടാക്കാം?

നുറുക്കിയ പപ്പായ കഷണങ്ങൾ കൊണ്ട് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക

മുഖത്ത് പുരട്ടുക . വലിയ കഷ്ണം കോട്ടൺ കൊണ്ട് പൊതിഞാൻ താഴെ പോകുന്നത് തടയാനാകും.

15 മിനിറ്റ് കഴിഞ്ഞ ശേഷം വെള്ളത്തിൽ കഴുകിക്കളയുക.

 മറ്റു വഴി

മറ്റു വഴി

1/4 കപ്പ് പച്ച പപ്പായ അരച്ചതിൽ , ഒരു ടീസ്പൂൺ പച്ച പൈനാപ്പിൾ ജ്യൂസ് ചേർത്ത് ഉപയോഗിക്കാവുന്നതാണ് .ഇത് കുഴികളുടെ വലിപ്പം കുറയ്ക്കും

എക്സ്ഫോളിയേറ്റിങ്പു മാസ്കിനായി - പപ്പായ, തേൻ, ഓട്ട്മീൽ എന്നിവ ചേർത്ത് അരച്ച് മുഖത്ത് പുരട്ടി 10-15 മിനുട്ട് കഴിഞ്ഞ് കഴുകുക.

ചർമ്മത്തെ മൃദുലമാക്കാൻ - പപ്പായ ഉടച്ചു , തേൻ, തൈരു , നാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിച്ചു പുരട്ടുക.

English summary

amazing-face-packs-for-dry-skin

During the summer, our skin has dimmed the color of tanning. Wintering Will make our skin dry . Here are some face packs to try in winter season
Story first published: Tuesday, July 17, 2018, 13:46 [IST]
X
Desktop Bottom Promotion