For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 ദിവസം വെളിച്ചെണ്ണ മുഖത്ത് തേച്ചാല്‍ മാറ്റം

വെളിച്ചണ്ണ ഉപയോഗിച്ച് 7 ദിവസം കൊണ്ട് നിങ്ങളുടെ ചര്‍മ്മം ആരോഗ്യകരമാക്കാനുളള മാര്‍ഗ്ഗങ്ങള്‍

|

വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എത്രത്തോളം വിലപ്പെട്ടതാണ് എന്നത് നമുക്കെല്ലാം അറിയാം. പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ പരിഹാരം കാണുന്നു. കറുത്ത കുത്തുകള്‍, മുഖക്കുരു എന്നീ പാടുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെറും ഏഴു ദിവസംകൊണ്ട് കോക്കനട്ട് ഓയില്‍ ഫേസ്മാസ്‌ക്കിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാം. വെളിച്ചണ്ണ നിങ്ങളുടെ മുടിയിഴകളെ പരിപോഷിപ്പിക്കന്നതുപോലെ നിങ്ങളുടെ ബാഹ്യചര്‍മ്മത്തെ സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യും.

ഷാമ്പൂവില്‍ ഒരു നുള്ള് ഉപ്പ് കാണിക്കും സൂത്രംഷാമ്പൂവില്‍ ഒരു നുള്ള് ഉപ്പ് കാണിക്കും സൂത്രം

വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും, ഫംഗസുകളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. വെളിച്ചണ്ണയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇതിന് ചര്‍മ്മത്തിലെ ജലാംശം നിലിര്‍ത്താനും നിറം നല്‍കാനും കഴിയുന്നു. വെളിച്ചണ്ണ ഉപയോഗിച്ച് 7 ദിവസം കൊണ്ട് നിങ്ങളുടെ ചര്‍മ്മം ആരോഗ്യകരമാക്കാനുളള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണ സൗന്ദര്യത്തിന്

വെളിച്ചെണ്ണ സൗന്ദര്യത്തിന്

പണ്ടുമുതല്‍ക്കെ പഴമക്കാര്‍ നല്‍കുന്ന ഉപദേശമാണ് പ്രകൃതിദത്തമായ ഏത് സൗന്ദര്യവര്‍ദ്ധന വസ്തുക്കളുടെ കൂടെയും വെളിച്ചണ്ണ ചേര്‍ക്കുമ്പോള്‍ അതിന് ഇരട്ടി ഫലം ലഭിക്കുമെന്നാണ്. ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടത്ര പ്രാധാന്യം കൊടുത്താല്‍ മാത്രമേ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുളളു. ചര്‍മ്മ സംരക്ഷണം ആരോഗ്യ സംരക്ഷണം പോലെ പ്രധാനമാണ്.

വെളിച്ചണ്ണയും തേനും

വെളിച്ചണ്ണയും തേനും

വരണ്ട ചര്‍മ്മം മാറാനും, മുഖത്തെ ചുളിവുകളും വരള്‍ച്ചയും മാറുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റി കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖത്തിന് തിളക്കം നില നിര്‍ത്തുന്നതിനും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുട്ടയും നാരങ്ങ നീരും വെളിച്ചെണ്ണയും

മുട്ടയും നാരങ്ങ നീരും വെളിച്ചെണ്ണയും

മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിച്ച് ഇതില്‍ ഒരു ടീ സ്്പൂണ്‍, നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

വെളിച്ചണ്ണയും ജാതിക്കയും

വെളിച്ചണ്ണയും ജാതിക്കയും

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ പൊടിച്ച ജാതിക്ക ഒരു ടീ സ്പൂണ്‍ വെളിച്ചണ്ണയില്‍ നന്നായി യോജിപ്പിച്ച് മുഖക്കുരു വന്ന പാടുകളില്‍ തേക്കുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെളളത്തില്‍ കഴുകി കളയുക. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ബേക്കിങ് സോഡയും വെളിച്ചണ്ണയും

ബേക്കിങ് സോഡയും വെളിച്ചണ്ണയും

ഒരു ടീ സ്പൂണ്‍ ബേക്കിങ് സോഡയില്‍ അര ടേബിള്‍ സ്്പൂണ്‍ വെളിച്ചണ്ണ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം ടവ്വല്‍ തണുത്ത വെളളത്തില്‍ മുക്കി തുടക്കുക. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളിച്ചണ്ണ മസാജ്

വെളിച്ചണ്ണ മസാജ്

വെളിച്ചണ്ണ മുഖത്ത് പരട്ടി കൈകൊണ്ട് മുകളിലേക്ക് നന്നായി മസാജ് ചെയ്യുക. ഇത് രാത്രി മുഴുവനും മുഖത്ത് വയ്ക്കുക രാവിലെ തണുത്ത വെളളത്തില്‍ കഴുകുക. ഇത് ഓരാഴ്ച്ചയോളം ചെയ്യുക. മുഖത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ മസ്സാജ്.

കറ്റാര്‍വാഴയും വെളിച്ചണ്ണയും

കറ്റാര്‍വാഴയും വെളിച്ചണ്ണയും

മുഖത്തെ അഴുക്കുകള്‍ കളയാനും, കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മം മൃദുവാക്കുന്നതിനും ഒരു കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഖത്ത് തന്നെ ഇത് വെച്ച് രാവിലെ തണുത്ത വെളളത്തില്‍ കഴുകി കളയുക.

നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതും എല്ലാ വിധത്തിലും ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇത് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുന്നു.

 വെളിച്ചെണ്ണയും ഉപ്പും

വെളിച്ചെണ്ണയും ഉപ്പും

വെളിച്ചെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് തേക്കുന്നതാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലാണ് ഇതിന്റെ ഉപയോഗം.

English summary

Amazing Beauty Tricks With Coconut Oil for skin

Here is the natural beauty benefits of coconut oil for your hair, skin, and face take a look
Story first published: Thursday, March 8, 2018, 18:45 [IST]
X
Desktop Bottom Promotion