For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചുളിവു റബ്ബര്‍ പോലെ നീക്കും ഫേസ് മാസ്‌ക്

കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ E ചര്‍മത്തിന് ഏറെ നല്ലതാണ്.

|

പ്രായമായവരേയും ചിലപ്പോള്‍ ചെറുപ്പക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു ചര്‍മ പ്രശ്‌നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. പ്രായമേറുമ്പോള്‍ മുഖത്തു ചുളിവുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ഇതിനു കാരണം ചര്‍മത്തിന് മുറുക്കം നല്‍കുന്ന, അതായത് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം കുറയുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. അപ്പോള്‍ മുഖചര്‍മം അയയും, തൂങ്ങും, ചുളിവുകള്‍ വരികയും ചെയ്യും. ഇതെല്ലാം ചര്‍മത്തിന് പ്രായമേറുന്നുവെന്നത ലക്ഷണങ്ങളാണ്.

എന്നാല്‍ ചിലപ്പോള്‍ പ്രായമല്ലാതെ മറ്റു ചില കാരണങ്ങള്‍ കൊണ്ടും ചര്‍മത്തില്‍ ചുളിവുകളുണ്ടാകാം. പുകവലി, അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍, വെയില്‍ അധികം കൊള്ളുന്നത്, വെള്ളം കുറയുന്നത്, മേയക്കപ്പിലൂടെയും മറ്റും ചര്‍മത്തിലാകുന്ന രാസവസ്തുക്കള്‍ എന്നിവയെല്ലാം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് കാരണമാകാറുണ്ട്.

മുഖത്തെ ചുളിവുകള്‍ ചര്‍മ ഭംഗി നശപ്പിയ്ക്കുന്ന ഒന്നാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പലവിധ വഴികള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. ചിലരാകട്ടെ, ഇതിനായി ചെലവേറിയ മെഡിക്കല്‍ വഴികള്‍ പരീക്ഷിയ്ക്കുന്നവരും.

ഇത്തരം കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയുപയോഗിച്ചുള്ള ചില പ്രത്യേക ഫേസ് പായ്ക്കുകള്‍.

കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ E ചര്‍മത്തിന് ഏറെ നല്ലതാണ്. ഇതാണ് ചുളിവുകള്‍ തീര്‍ക്കാന്‍ സഹായിക്കുന്ന ഒന്ന്. ചര്‍മത്തിന് ജലാംശം നല്‍കാനും ഈര്‍പ്പം നല്‍കാനും ഇതു വഴി ചുളിവുകള്‍ മാറ്റാനും കറ്റാര്‍ വാഴ ഏറെ നല്ലതാണ്.

ഏതെല്ലാം വിധത്തില്‍ കറ്റാര്‍ വാഴ ഉപയോഗിച്ചു മുഖത്തെ ചുളിവുകള്‍ മാറ്റാമെന്നു നോക്കൂ.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

കറ്റാര്‍ വാഴ, മഞ്ഞള്‍പ്പൊടി, ഓര്‍ഗാനിക് ഹണി, റോസ് വാട്ടര്‍, പാല്‍ എന്നിവയടങ്ങിയ മിശ്രിതമാണ് ഇതിനുള്ള ഒരു വഴി. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഉപയോഗിച്ച് ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ എടുക്കുക. ഇതും ബാക്കിയുള്ള എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടാം. മുഖത്ത് ഇതു പുരട്ടുന്നതിനു മുന്‍പ് മുഖം കഴുകി അല്‍പം നനവു മുഖത്തു നില്‍ക്കത്ത വിധത്തില്‍ മുഖം തുടയ്ക്കാം. ഇതു പുരട്ടി സര്‍കുലാര്‍ മോഷനില്‍ മസാജ് ചെയ്യുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകാം. ആഴ്ചയില്‍ മൂന്നു നാലു തവണയെങ്കിലും ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

കറ്റാര്‍ വാഴ, എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍

കറ്റാര്‍ വാഴ, എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍

കറ്റാര്‍ വാഴ, എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ ഉപയോഗിച്ചും മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഒാരോ ടേബിള്‍ സ്പൂണ്‍ വീതം കറ്റാര്‍ വാഴ, ഒലീവ് ഓയില്‍, കാല്‍ കപ്പ് ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ഇവ കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടി സര്‍കുലാറായി മസാജ് ചെയ്യുക. 5 മിനിറ്റു മസാജ് ചെയ്ത ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെയ്യാം. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതു സഹായിക്കും.

കറ്റാര്‍ വാഴ, പനിനീര്, വൈറ്റമിന്‍ ഇ

കറ്റാര്‍ വാഴ, പനിനീര്, വൈറ്റമിന്‍ ഇ

കറ്റാര്‍ വാഴ, പനിനീര്, വൈറ്റമിന്‍ ഇ എന്നിവ ഉപയോഗിച്ചും മുഖത്തെ ചുളിവുകള്‍ നീക്കാനുളള ഒരു പ്രത്യേക മാസ്‌കുണ്ടാക്കാം. അര കപ്പ് വീതം പനിനീരും കറ്റാര്‍ വാഴയും , ഒരു വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ എന്നിവയാണ് ഇതിനു വേണ്ടത്. ക്യാപ്‌സൂള്‍ പൊട്ടിച്ച് കറ്റാര്‍ വാഴ, പനിനീര് എന്നിവയ്‌ക്കൊപ്പം കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്ത ശേഷം കഴുകുന്നത് നല്ലതാണ്.

 കറ്റാര്‍ വാഴ, പാല്‍

കറ്റാര്‍ വാഴ, പാല്‍

മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ് കറ്റാര്‍ വാഴ, പാല്‍ മിശ്രിതം. പാലും മുഖത്തെ ഈര്‍പ്പം നില നിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. കറ്റാര്‍ വാഴ ജെല്ലും പാലും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. തിളപ്പിയ്ക്കാത്ത പാലാണ് ഏറെ നല്ലത്. വരണ്ട ചര്‍മമുള്ളവരെങ്കില്‍ പാല്‍പ്പാടയോടൊപ്പം പാലെടുക്കുന്നതും നല്ലതാണ്. അല്ലെങ്കില്‍ കറ്റാര്‍ വാഴ, പാല്‍പ്പാട മിശ്രിതം കലര്‍ത്തുകയും ചെയ്യാം.

കറ്റാര്‍ വാഴ ജെല്‍, മുട്ട വെള്ള, എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍

കറ്റാര്‍ വാഴ ജെല്‍, മുട്ട വെള്ള, എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍

കറ്റാര്‍ വാഴ ജെല്‍, മുട്ട വെള്ള, എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തും മറ്റൊരു മിശ്രിതമുണ്ടാക്കാം. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു മുട്ട മഞ്ഞ, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി 20 മിനിററിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും അടുപ്പിച്ച് അല്‍പനാള്‍ ചെയ്യാം. ഗുണം ലഭിയ്ക്കും.

ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ

ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ

ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ എന്നിവയുപയോഗിച്ചും ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനുള്ള മാസ്‌കുണ്ടാക്കാം. 3 ടേബിള്‍ സ്പൂണ്‍ വീതം ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ എന്നിവയെടുത്തു കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുക.

വെളിച്ചെണ്ണ, കറ്റാര്‍ വാഴ

വെളിച്ചെണ്ണ, കറ്റാര്‍ വാഴ

വെളിച്ചെണ്ണ, കറ്റാര്‍ വാഴ എന്നിവ ഉപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കാം.വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍, ഏതെങ്കിലും എസന്‍ഷ്യല്‍ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

100 ഗ്രാം അണ്‍റിഫൈന്‍ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിച്ചു വേണം, ഇതു തയ്യാറാക്കാന്‍. അതായത് ഏതാണ്ട് 7 ടീസ്പൂണ്‍. ഇത്രയ്ക്കു തന്നെ കറ്റാര്‍ വാഴ ജെല്ലും വേണം. കറ്റാര്‍ വാഴ ജെല്‍ ഫ്രഷ് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. 10 തുള്ളി എസന്‍ഷ്യല്‍ ഓയില്‍. ടീ ട്രീ ഓയില്‍, മിന്റ് ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിങ്ങനെ ഏതുമാകാം.

ഈ ചേരുവകള്‍

ഈ ചേരുവകള്‍

ഈ ചേരുവകള്‍ എല്ലാം ഒരു ഗ്ലാസ് ജാറിലിട്ടു കൂട്ടിയിളക്കുക. പീന്നീട് ഇത് തണുത്ത ഒരു സ്ഥലത്തോ ഫ്രിഡ്ജിലോ സൂക്ഷിയ്ക്കാംഈ മിശ്രിതം ദിവസവും മുഖത്തും ചര്‍മത്തിലുമെല്ലാം നല്ലപോലെ പുരട്ടി മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ഉപയോഗിച്ചാല്‍ മുഖത്തെ ചുളിവുകള്‍ നീങ്ങി പ്രായക്കുറവു തോന്നും. ഒരാഴ്ച അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ മാറ്റം കാണാം.

English summary

Aloe Vera Face Packs To Remove Wrinkles On Face

Aloe Vera Face Packs To Remove Wrinkles On Face, Read more to know about,
Story first published: Wednesday, June 20, 2018, 14:14 [IST]
X
Desktop Bottom Promotion