Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
വെളുക്കാനും മുഖപ്പാടു പോകാനും മാന്ത്രികസസ്യം
ഏതെല്ലാം ചര്‍മ പ്രശ്നങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ കറ്റാര്‍ വാഴ കൊണ്ട് പരിഹാരം കണ്ടെത്താമെന്നു നോക
വലിയ പരിചരണവും ശ്രദ്ധയും നല്‍കാതെ തന്നെ നമ്മുടെ വീട്ടുമുറ്റത്തും വളപ്പിലുമെല്ലാം വളരുന്ന ഒന്നാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് കറ്റാര്‍ വാഴ. പല ചര്‍മ, മുടി സംരക്ഷണ ഉല്പന്നങ്ങളിലും ഇത് സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ്.
മിറക്കിള്‍ പ്ലാന്റ് അഥവാ മാന്ത്രികച്ചെടി എന്നറിയപ്പെടുന്ന ഇത് പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. പല പ്രശ്നങ്ങള്‍ക്കും പല രീതിയിലാണ് ഉപയോഗിയ്ക്കേണ്ടതെന്നു മാത്രം.
ഏതെല്ലാം ചര്‍മ പ്രശ്നങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ കറ്റാര്‍ വാഴ കൊണ്ട് പരിഹാരം കണ്ടെത്താമെന്നു നോക്കൂ,

പാല്
കറ്റാര്‍ വാഴ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ വെളുത്ത ,പാടുകളിലാത്ത ചര്‍മം സ്വന്തമാക്കാന്‍ സാധിയ്ക്കും. കറ്റാര്‍ വാഴ, പാല്, ചന്ദനപ്പൊടി എന്നിവയാണ് ഇതിനു വേണ്ടി ഉപയോഗിയ്ക്കേണ്ടത്. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ പാല്, 1 ടേബിള്‍ സ്പൂണ്‍ ചന്ദനപ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം മുഖത്തിന് നിറം നല്കാന് ഏറെ നല്ല ഒന്നാണിത്. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ സി മുഖത്തിനു നിറം നല്‍കും. പാലും മുഖം വെളുക്കാന്‍ നല്ലതാണ്. മുഖത്തിന് ഈര്‍പ്പവും നല്‍കും. ചന്ദനം പണ്ടു കാലം മുതല്‍ തന്നെ മുഖത്തിന്റെ തിളക്കവും നിറവും വര്ദ്ധി്പ്പിയ്ക്കാന് ഉപയോഗിയ്ക്കുന്ന ഒന്നാണ്..

പപ്പായ
മുഖം പെട്ടെന്നു തിളങ്ങാനും കറ്റാര്‍ വാഴ കൊണ്ടു കൂട്ടുണ്ടാക്കാം. പപ്പായ, പനിനീര് എന്നിവയാണ് ഇതിനൊപ്പം ഉപയോഗിയ്ക്കേണ്ടത്. കറ്റാര്‍ വാഴയുടെ ജെല്‍ 2 ടേബിള്‍ സ്പൂണ്‍, പനിനീര് 2 ടേബിള്‍ സ്പൂണ്‍, പഴുത്ത പപ്പായ ഉടച്ചത് എന്നിവ കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് തിളക്കം നല്കാന് ഏറെ നല്ലതാണ്. ചര്‍മകോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കവും ചെറുപ്പവും നല്കാന് കറ്റാര്‍ വാഴ നല്ലതാണ്. പപ്പായയിലെ പാപ്പെയ്ന്‍ മുഖത്തിന് നിറവും നല്‍കും.

കറ്റാര്‍ വാഴയും തക്കാളി നീരും നാരങ്ങാനീരും
മുഖത്തെ ഇരുണ്ട കുത്തുകളും മുഖക്കുരു പാടുകളുമെല്ലാം കളയാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയും തക്കാളി നീരും നാരങ്ങാനീരും കലര്‍ന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിയ്ക്കേണ്ടത്. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ തക്കാളി നീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി 25 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. തക്കാളിയില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുണ്ട്. നാരങ്ങയിലും ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മുഖത്തെ കറുത്ത പാടുകളും കുത്തുകളുമെല്ലാം കളയാന്‍ ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴയ്ക്കൊപ്പം മുള്‍ത്താണി മിട്ടി, കുക്കുമ്പര്‍
മുഖത്തെ പിഗ്മെന്റേഷനും നിറ വ്യത്യാസവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ പായ്ക്ക്. ഇതിനായി കറ്റാര്‍ വാഴയ്ക്കൊപ്പം മുള്‍ത്താണി മിട്ടി, കുക്കുമ്പര്‍ എന്നിവയാണ് വേണ്ടത്. ഇവയെല്ലാം മിക്സിയില്‍ ചേര്‍ത്തടിച്ചു നല്ലൊരു പായ്ക്കാക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം.

റഞ്ച് തൊലി, കറ്റാര്‍ വാഴയുടെ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്
മുഖത്തെ ടാന്‍ മാറ്റാനുള്ള പ്രത്യേക ഫേസ് പായ്ക്കും കറ്റാര്‍ വാഴ ഉപയോഗിച്ചുണ്ടാക്കാം. അല്പം ഫ്രഷ് ഓറഞ്ച് തൊലി, കറ്റാര്‍ വാഴയുടെ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ അരച്ചു പേസ്ററാക്കി മുഖത്തു പുരട്ടാം. ഇതല്ലെങ്കില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതായാലും മതി. പക്ഷേ കൂടുതല്‍ നല്ലത് ഫ്രഷ് ഓറഞ്ച് തൊലിയാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് കൂടി നല്കുന്ന മിശ്രിതമാണ് ഇത്. ഇത് വെയിലേറ്റാല് ചര്‍മത്തിലുണ്ടാകുന്ന ടാന്‍ നീക്കാനുളള എളുപ്പ വഴി കൂടിയാണ്. മുഖത്തെ പലതരം നിറവ്യത്യാസം നീക്കി ചര്‍മത്തിന് ഒരേ നിറം നല്‍കുകയും ചെയ്യും.

തുളസി, തേന്‍, ആര്യവേപ്പില
മുഖക്കുരു പെട്ടെന്നു നീക്കാനുള്ള ഒരു ഫേസ് പായ്ക്ക് കറ്റാര്‍ വാഴ ഉപയോഗിച്ചു തയ്യാറാക്കാം. ഇതിനായി കറ്റാര്‍ വാഴയ്ക്കൊപ്പം തുളസി, തേന്‍, ആര്യവേപ്പില എന്നിവ വേണം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു പിടി ആര്യവേപ്പില, തുളസിയിലെ എന്നിവ ചേര്‍ത്തരച്ചു പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു നീക്കാനുള്ള തികച്ചും പ്രകൃതിദത്തമായ കൂട്ടാണിത്.

മുട്ട
അയഞ്ഞ ചര്‍മത്തിനു മുറുക്കം നല്‍കാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും കറ്റാര്‍ വാഴ കൊണ്ട് ഫേസ് പായ്ക്കുണ്ടാക്കാം. ഇതിനായി ഒരു മുട്ടവെള്ളയും 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ഒരു കോട്ടന്‍ വെള്ളത്തില്‍ മുക്കി നനച്ചതിന്റെ സഹായത്തോടെ മുകള്‍ ഭാഗത്തേയ്ക്ക് ഫേസ്പായ്ക്ക പൊളിച്ചെടുക്കുക. താഴേയ്ക്കു പൊളിയ്ക്കരുത്. ചര്‍മത്തില്‍ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാനും ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും ഇത് ഏറെ നല്ലതാണ്

പഴം
വരണ്ട ചര്‍മത്തിനും കറ്റാര്‍ വാഴ ഉപയോഗിച്ചു പരിഹാരമുണ്ടാക്കും. നല്ലപോലെ പഴുത്ത പഴവും കറ്റാര്‍ വാഴയുമാണ് ഇതിനായി ഉപയോഗിയ്ക്കേണ്ടത്. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ തേന്‍, നല്ലപോലെ പഴുത്ത പഴം എന്നിവ കലര്‍ത്തി പേസ്റ്റാക്കി മുഖത്തു പുരട്ടുക. ഇത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് ഇളംചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് വരണ്ട ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവും നല്‍കും.

ബേക്കിംഗ് സോഡ, തേന്‍, കറ്റാര്‍ വാഴ
ക്ലിയര്‍ സ്കിന്‍ ലഭിയ്ക്കാനും കറ്റാര്‍ വാഴ കൊണ്ടു ഫേസ് പായ്ക്കുണ്ടാക്കാം. ഇതിനൊപ്പം ബേക്കിംഗ് സോഡ, തേന്‍ എന്നിവയാണ് ഉപയോഗിയ്ക്കേണ്ടത്. 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളഞ്ഞാല്‍ മതിയാകും.



Click it and Unblock the Notifications











