Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
പാല് കുടിച്ചാലല്ല വെളുക്കുന്നത്, അതിനായി
സൗന്ദര്യസംരക്ഷണത്തില്‍ പാല് ഉപയോഗിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം
പാല് കുടിച്ചാല്‍ വെളുക്കുമെന്നൊരു തെറ്റിദ്ധാരണ പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. പാലു കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാമെങ്കിലും പാല് കുടിച്ചാല്‍ ഒരിക്കലും വെളുക്കില്ല. സൗന്ദര്യസംരക്ഷണമാണ് ഉദ്ദേശമെങ്കില്‍ പാല് ഉപയോഗിക്കേണ്ടത് മറ്റ് ചില രീതിയിലാണ്.
സൗന്ദര്യസംരക്ഷണത്തിന് പാല് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പലപ്പോഴും ഏത് വസ്തുവാണെങ്കിലും ശരിയായ രീതിയിലല്ലാതെ ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ പാല് കൃത്യമായ രീതിയില്‍ ഉപയോഗിക്കണം. എങ്ങനെയെന്ന് നോക്കാം.

ക്ലെന്‍സര്‍
നല്ലൊരു ക്ലെന്‍സറായി ഉപയോഗിക്കാവുന്ന ഒന്നാണ് പാല്. അല്പം പഞ്ഞി പാലില്‍ മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ മൃതകോശങ്ങളേയും ഇല്ലാതാക്കുന്നു.

എണ്ണമയം കുറയ്ക്കുന്നു
എണ്ണമയം ശരീരത്തില്‍ ആദ്യം ബാധിയ്ക്കുന്നത് മുഖത്താണ്. പാല് മുഖത്ത് തേയ്ക്കുന്നത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് പാല്. ഇത് ചര്‍മ്മത്തിനെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍
സൗന്ദര്യ വര്‍ദ്ധ്ക വസ്തുക്കളിലെ അവിഭാജ്യഘടകമാണ് പാല്. പാലിലാകട്ടെ ആല്‍ഫാ ഹൈഡ്രോക്സില്‍ ആസിഡിന്റെ അളവ് കൂടുതലാണ്.

പാലും തേനും
പാലും തേനും മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുന്നത് മുഖത്തിന് മൃദുത്വം നല്കാന് സഹായിക്കുന്നു. മുഖത്ത് ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരമാണ് പാല്. വരണ്ട ചര്‍മമുള്ളവര്‍ പാലും മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications
