For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും വെളിച്ചെണ്ണയും മുഖത്തിന് നല്‍കും മാറ്റം

സൗന്ദര്യസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുന്നത് പലപ്പോഴും നമുക്ക് സാധാരണ അറിയുന്ന വഴിയാണ്

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലര്‍ക്കും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. മുഖത്തിന് നിറം കുറവ്, മുഖത്ത് കറുത്ത പാടുകള്‍ എന്നു വേണ്ട പല പ്രശ്‌നങ്ങളും സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളികളാവാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍.

വെളിച്ചെണ്ണ ആവണക്കെണ്ണ; വേരോടെ മുടി കറുക്കുംവെളിച്ചെണ്ണ ആവണക്കെണ്ണ; വേരോടെ മുടി കറുക്കും

തേന്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങള്‍ക്കും വളരെ ഉപയോഗപ്രദമാണ്. സൗന്ദര്യത്തിന് വെല്ലുവിളിയാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇനി തേന്‍ മതി. തേന്‍ ഉപയോഗിച്ച് എങ്ങനെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. അതിനായി തേന്‍ ഉപയോഗിക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

 തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കിയ ലിപ് സ്‌ക്രബ് ഉപയോഗിക്കാം. ഇതില്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയും.

കാപ്പിയില്‍ തേന്‍

കാപ്പിയില്‍ തേന്‍

കാപ്പിയുടെ മട്ട് തണുപ്പിച്ചതില്‍ തേന്‍ ചേര്‍ത്താല്‍ അത് മികച്ച സ്‌ക്രബറാണ്. ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങളടങ്ങിയ ഇത് തൊലി നീക്കം ചെയ്യുന്നതിനുള്ള സ്‌ക്രബിനുപരിയായ സഹായവും ചെയ്യും.

ആവക്കാഡോയും തേനും

ആവക്കാഡോയും തേനും

വളരെ ലളിതവും ഫലപ്രദവുമാണ് ആവക്കാഡോയും തേനും ചേര്‍ത്ത മാസ്‌ക്. ഇത് മുഖത്തെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ക്ലെന്‍സറായി തേന്‍

ക്ലെന്‍സറായി തേന്‍

പതിവായുപയോഗിക്കുന്ന ക്ലെന്‍സര്‍ ഫലപ്രദമാകുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് തേന്‍. വരണ്ട കാലാവസ്ഥയിലും, ചൊറിച്ചിലനുഭവപ്പെടുന്ന ചര്‍മ്മത്തിലും ഇത് ഫലപ്രദമാണ്.

തേനും വെള്ളവും

തേനും വെള്ളവും

തേനും വെള്ളവും ഉപയോഗിച്ചുള്ള ഷാംപൂ തലമുടിയിലെ പ്രകൃതിദത്ത എണ്ണകളെ നീക്കം ചെയ്യാതെ മുടി വൃത്തിയാക്കും എന്നാണ് വിശ്വാസം. കൂടാതെ താരനും മുടിയുടെ കെട്ട് പിണയലും മാറ്റുകയും മുടിക്ക് തിളക്കവും നിറവും മൃദുലതയും നല്‍കാനും സഹായിക്കും.

തേന്‍ ബോഡിവാഷ്

തേന്‍ ബോഡിവാഷ്

തേന്‍ ബോഡിവാഷ് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ശരീരം വൃത്തിയോടെയിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

തേന്‍ വെളിച്ചെണ്ണ

തേന്‍ വെളിച്ചെണ്ണ

തേന്‍, വെളിച്ചെണ്ണ, നാരങ്ങ എന്നിവ മുഖത്തിന് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ഇവ ഉപയോഗിച്ച് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ബട്ടര്‍ ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല ഷേവ് ചെയ്യുമ്പോഴും ഉപയോഗിക്കാവുന്നതാണ്. ഇത് ഷേവ് ചെയ്ത ശേഷമുള്ള ഇറിറ്റേഷന്‍ മാറാന്‍ സഹായിക്കുന്നു.

പാദങ്ങള്‍ വരണ്ട് പൊട്ടുന്നത്

പാദങ്ങള്‍ വരണ്ട് പൊട്ടുന്നത്

വേനല്‍ക്കാലത്ത് പാദങ്ങള്‍ വരണ്ട് പൊട്ടുന്നത് സാധാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് തേന്‍ കൊണ്ട് പാദം നനയ്ക്കുന്നത്.

English summary

ways to use honey to pamper your skin

ways to use honey to pamper your skin and hair read on...
X
Desktop Bottom Promotion