For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു വര്‍ദ്ധിക്കുന്നതിന് കാരണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ മതി അത് മുഖക്കുരുവിനെ വേരോടെ പിഴുത് മാറ്റും

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് എന്നും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും പല ക്രീമുകളും മറ്റ് സൗന്ദര്യസംരക്ഷണ വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ഭക്ഷണത്തില്‍ തന്നെയാണ്.

സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും ചര്‍മ്മവുമായി ബന്ധപ്പെട്ടതാണ്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആദ്യ പടിയായി ചര്‍മ്മത്തിന്റെ സ്വഭാവത്തിന്റെ കാര്യത്തില്‍ ആണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ കണ്ണില്‍ കാണുന്നത് വാരിത്തേക്കുമ്പോള്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. ഇതിന്റെ ഫലമായി തന്നെയാണ് പലപ്പോഴും മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഉണ്ടാവുന്നതും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇനി പരിഹാരം ഭക്ഷണത്തില്‍ ഉണ്ട്.

<strong>ചര്‍മ്മത്തിനു ദോഷം ഈ ഭക്ഷണശീലം</strong>ചര്‍മ്മത്തിനു ദോഷം ഈ ഭക്ഷണശീലം

മുഖക്കുരു മാറിയാലും പലരിലും മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സമയമെടുക്കുന്നു. ഇത് പലരിലും പല വിധത്തിലാണ് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മുഖക്കുരു വലുതോ ചെറുതോ ആയിക്കോട്ടെ ഇനി മുഖക്കുരുവിനെ എന്നന്നേക്കുമായി ഇല്ലാതാക്കി ഈ ചര്‍മ്മ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്നതിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പലപ്പോഴും ഭക്ഷണത്തിലൂടെയും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഫലപ്രദമായി നേരിടാം. എന്നാല്‍ ഭക്ഷണശീലത്തില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നും പലര്‍ക്കും അറിയില്ല. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കിതിരിക്കുമ്പോള്‍ അത് ചര്‍മ്മത്തേയും വളരെയധികം സഹായിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ മതി അത് മുഖക്കുരുവിനെ വേരോടെ പിഴുത് മാറ്റും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇതെന്ന് നോക്കാം.

ഡയറ്റ് സോഡ

ഡയറ്റ് സോഡ

ഡയറ്റ് സോഡ ഇന്നത്തെ കാലത്ത് പലരും കഴിക്കുന്ന ഒന്നാണ്. തടി കുറക്കാനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും എന്ന് വേണ്ട പല വിധത്തിലാണ് ഡയറ്റ് സോഡയുടെ ഉപയോഗം. എന്നാല്‍ ഇനി മുഖക്കുരുവിനെ പേടിക്കുന്നവര്‍ അല്‍പം ശ്രദ്ധിച്ച് മാത്രം ഡയറ്റ് സോഡ ഉപയോഗിക്കുക. കാരണം ഇത് മുഖക്കുരു വലുതാവാനും മുഖക്കുരു പെട്ടെന്ന് പൊട്ടിപ്പോവാനും കാരണമാകുന്നു. അതുകൊണ്ട് ഡയറ്റ് സോഡയുടെ ഉപയോഗം വളരെ കുറക്കാന്‍ ശ്രമിക്കുക.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഇല്ലാത്ത കാര്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം പലപ്പോഴും മുഖക്കുരു ഉണ്ടാവാനും അത് വര്‍ദ്ധിക്കാനും കാരണമാകുന്നു. മുഖക്കുരു പൊട്ടിയാലും അതിന്റെ പാട് മുഖത്ത് നിലനില്‍ക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. പഞ്ചസാരയില്‍ ഉയര്‍ന്ന തോതില്‍ ഗ്ലൈസാമിക് ഇന്‍ഡക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് മുഖക്കുരുവിന്റെ പ്രധാന കാരണവും. അതുകൊണ്ട് മധുരം കൂടുതലുള്ള ചോക്ലേറ്റുകള്‍ പോലും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും പാലുല്‍പ്പന്നങ്ങള്‍ നിരവധി ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും മുഖക്കുരു വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വളരെയധികം വര്‍ദ്ധിക്കുന്നതിനും ഇതുവഴി മുഖക്കുരു ഉണ്ടാവുന്നതിനും കാരണമാകുന്നു. പാലും ചീസുമാണ് മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

പശയുള്ള ഭക്ഷണങ്ങള്‍

പശയുള്ള ഭക്ഷണങ്ങള്‍

പശിമ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോളും അല്‍പം ശ്രദ്ധ ഭക്ഷണത്തിന് കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് മുഖക്കുരു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കണം. മാത്രമല്ല ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍ ആണ് മുഖക്കുരുവിന് കാരണമാകുന്ന മറ്റൊരു ഭക്ഷണം.വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുന്നത് ചര്‍മ്മം പൊട്ടാനും മുഖത്ത് ചൊറിച്ചിലിനും മറ്റും കാരണമാകുന്നു. ക്ലിയറായിട്ടുള്ള ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ശ്രദ്ധിക്കാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്.

 ഉപ്പ്

ഉപ്പ്

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഉപ്പില്ലാത്ത ഭക്ഷണം പലപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. എന്നാല്‍ ചര്‍മ്മസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇനി ഉപ്പ് ഉപയോഗിക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് തന്നെ.

മിഠായികള്‍

മിഠായികള്‍

മിഠായി കഴിക്കുന്നതിന് പ്രായം പ്രശ്‌നമല്ല. കാരണം മിഠായി കഴിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. മിഠായികളിലെ മധുരം ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. മാത്രമല്ല ഇത് പലപ്പോഴും ആരോഗ്യമുള്ള യുവത്വമുള്ള ചര്‍മ്മത്തിന് വില്ലനാവുന്നു. മുഖക്കുരുവും കറുത്ത പാടുകളും കൂടപ്പിറപ്പായി മാറുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതും ചര്‍മ്മത്തിന് വളരെ ദോഷം ചെയ്യുന്നു. ഇത് നിങ്ങളിലെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇന്‍ഫഌമേഷന്‍ സംഭവിക്കുന്നതിനും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.ഇത് പലപ്പോഴും മുഖത്തേക്കുള്ള രക്തയോട്ടത്തെ വളരെയധികം കുറക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ അവസ്ഥ വളരെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ എരിവുള്ള ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

കഫീന്റെ ഉപയോഗം

കഫീന്റെ ഉപയോഗം

കാപ്പി, ചായ എന്നിവ ഒഴിവാക്കി നിര്‍ത്തിയുള്ള യാതൊരു വിധത്തിലുള്ള സൗന്ദര്യസംരക്ഷണവും നമുക്കിടയില്‍ പരിചയമില്ല. എന്നാല്‍ ഇനി മുഖക്കുരു വേണ്ടെ എന്നുണ്ടെങ്കില്‍ അല്‍പം നിയന്ത്രണമെല്ലാം കാപ്പിയിലും ചായയിലും ആവാം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളില്‍ അല്‍പം കോംപ്രമൈസ് ചെയ്താല്‍ തിളങ്ങുന്ന ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡ് ആണ് മറ്റൊരു കാര്യം. പാക്കറ്റ് ഭക്ഷണങ്ങളും ഇത്തരത്തില്‍ സംസ്‌കരിക്കപ്പെട്ട ഭക്ഷണങ്ങളും ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. മാത്രമല്ല പല വിധത്തിലുള്ള ാരോഗ്യ പ്രശ്‌നങ്ങളും ഇത് ഉണ്ടാക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തെ ബാധിക്കും. അത് കൊണ്ട് തന്നെ ഇനി ചര്‍മ്മസംരക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് ഒരിക്കലും ഇത്തരം പ്രതിസന്ധികള്‍ക്ക് തലവെച്ച് കൊടുക്കരുത്.

English summary

ways to get rid of acne on face

If you want to get rid of this acne, avoid these foods immediately.
Story first published: Tuesday, October 17, 2017, 16:07 [IST]
X
Desktop Bottom Promotion