For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പാട് മായ്ക്കും ഒറ്റമൂലികള്‍

സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളിയാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

|

സൗന്ദര്യസംരക്ഷണത്തിന് ഓരോ ദിവസം കഴിയുന്തോറും നൂതന വഴികളാണ് വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വഴികള്‍ സ്വീകരിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലത്തെക്കുറിച്ചും നമ്മള്‍ അറിയണം. കാരണം പുതിയതിന്റെ പുറകേ പോവുമ്പോള്‍ അതെപ്പോഴും പാര്‍ശ്വഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കോട്ടം തട്ടാതെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

മുഖത്തുണ്ടാകുന്ന പാടുകളും മറ്റും ഇത്തരത്തില്‍ അവഗണിക്കപ്പെടേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരം പാടുകള്‍ മായ്ക്കാന്‍ നമ്മള്‍ ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളും കറുത്ത പാടുകളും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വിപണിയില്‍ ലഭ്യമാവുന്ന സാധാരണ ക്രീമുകളേക്കാള്‍ എന്തുകൊണ്ടും പരിഹാരം കാണാന്‍ സഹായിക്കുന്നു നാടന്‍ ഒറ്റമൂലികള്‍.

കുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാംകുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാം

നല്ല നാടന്‍ ഒറ്റമൂലികളിലൂടെ മുഖത്തെ കറുപ്പിനും പാടുകള്‍ക്കും ചുളിവുകള്‍ക്കും പരിഹാരം കാണാം. ഇത്തരം പരിഹാരങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയായതിനാല്‍ തന്നെ മികച്ച ഫലമാണ് നല്‍കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന നാടന്‍ ഒറ്റമൂലികളെക്കുറിച്ച് നോക്കാം. നമ്മുടെ നാട്ടിപുറ ഒറ്റമൂലികളില്‍ നിന്ന് തന്നെ സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളിയാവുന്ന പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

ഒലീവെണ്ണ

ഒലീവെണ്ണ

ഒലിവെണ്ണ പാടുകള്‍ അകറ്റാന്‍ ഫലപ്രദമാണ്. മുഖത്ത് ഒലിവെണ്ണ പുരട്ടിയ ശേഷം വെയിലേല്‍ക്കുക. ഇതോടെ പാടുകള്‍ മങ്ങും. മാത്രമല്ല ഇത് മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖത്തെ ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും മുഖത്തിന്റെ ആരോഗ്യത്തിനും ഒലീവ് ഓയില്‍ സഹായിക്കുന്നു.

ചന്ദനം

ചന്ദനം

ചന്ദനം അരച്ച് പുരട്ടുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും. ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച് പാടുകളില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പാടുകള്‍ക്ക് പരിഹാരം കാണുക മാത്രമല്ല ചുളിവുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ബദാം അരച്ച് പുരട്ടുന്നത്

ബദാം അരച്ച് പുരട്ടുന്നത്

പാലിലോ വെള്ളത്തിലോ 12 മണിക്കൂര്‍ നേരം ബദാം കുതിര്‍ത്ത് വയ്ക്കുക. അതിനുശേഷം തൊലി കളഞ്ഞ് നന്നായി അരയ്ക്കുക. ഈ കുഴമ്പില്‍ കുറച്ച് പനിനീരൊഴിച്ച് പാടുകളില്‍ പുരട്ടുക. ഇതും മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും മുഖത്തെ എല്ലാ പ്രതിസന്ധികളേയും കുരുവിനേയും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നാരങ്ങാ വെള്ളം കുടിക്കാം

നാരങ്ങാ വെള്ളം കുടിക്കാം

ദിവസവും മൂന്ന് നേരം നാരങ്ങാവെള്ളം കുടിക്കുന്നത് പാടുകള്‍ കുറയ്ക്കും. രണ്ടാഴ്ചക്കാലം മുടങ്ങാതെ ഇത് തുടരുക. ഇതും മുഖത്തെയും ശരീരത്തിലേയും പാടുകള്‍ക്കും അമിത കൊഴുപ്പ് മൂലം ശരീരത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്‌ക്രബ് ചെയ്താല്‍ പാടുകള്‍ മങ്ങുകയും അവ മാറുകയും ചെയ്യും. ബേക്കിംഗ് സോഡയില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് 12 മിനിറ്റ് നേരം സ്‌ക്രബ് ചെയ്യുക. അതിനുശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് നന്നായി മുഖം കഴുകുക. ഇത് പതിവായി ചെയ്യാവുന്നതാണ്. ഇത് മുഖത്തെ പാടുകള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

 ഉരുളക്കിളങ്ങ്

ഉരുളക്കിളങ്ങ്

ഉരുളക്കിഴങ്ങ് ഉപയോഗിച്ചും പാടുകള്‍ കുറയ്ക്കാനാകും. ഇതില്‍ സള്‍ഫറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ച ഉരുളക്കിഴങ്ങ് ചതച്ച് നീരെടുത്ത് പാടുള്ള ഭാഗങ്ങളില്‍ പുരട്ടുക. നല്ലൊരു ആസ്ട്രിജന്റെ ഫലം ചെയ്യുന്നതാണ് ഉരുളക്കിഴങ്ങ്.

 നാരങ്ങയും തേനും

നാരങ്ങയും തേനും

നാരങ്ങയും തേനും മിക്‌സ് ചെയ്ത് പുരട്ടുന്നതും ഇത്തരത്തില്‍ മുഖത്തെ പാടുകള്‍ മായ്ക്കാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങയും തേനും സഹായിക്കുന്നു. നാരങ്ങ നീരിന്റെ അതേ അളവില്‍ തന്നെ തേന്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കണം.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിലെ അവസാന വാക്കാണ്. ഇത് ഏത് ചര്‍മ്മ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖത്തെ എല്ലാ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകളും കുത്തുകളും. ഇത് പലപ്പോഴും സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മുള്‍ട്ടാണി മിട്ടി തേച്ച് മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കാണ് മഞ്ഞള്‍. കാരണം മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുക, ചര്‍മ്മത്തിന് ആരോഗ്യം നല്‍കുക എന്നിവയെല്ലാം മഞ്ഞളിന്റെ ഗുണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറ്റാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മഞ്ഞള്‍.

English summary

Top Remedies to Remove Scars on face

Here is how to remove face scars naturally using simple ingredients.
Story first published: Monday, October 30, 2017, 17:15 [IST]
X
Desktop Bottom Promotion