Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
മുഖത്തുണ്ടാകുന്ന കരുവാളിപ്പിന് ഒരു രാത്രി പരിഹാരം
മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനുള്ള വീട്ടുമരുന്ന
മുഖത്തുണ്ടാകുന്ന കരുവാളിപ്പും പാടുകളും പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. അത് മാറുന്നതിനായി ബ്യൂട്ടിപാര്‍ലറിലും ചര്മ്മരോഗവിദഗ്ധനടുത്തും കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല.
പലപ്പോഴും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ രംഗം ഒന്നു കൂടി വഷളാക്കുകയാണ് ചെയ്യുക. എന്നാല്‍ ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പരിഹാരം ഈ കരുവാളിപ്പിന് ഒരു രാത്രി കൊണ്ട് എന്നന്നേക്കുമായി വിട നല്‍കും. എങ്ങനെ വീട്ടില്‍ വെച്ച് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്ന് നോക്കാം.

ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡ് തന്നെയാണ് ഇവിടത്തെ താരം. ഇത് ചര്‍മ്മത്തിന്റെ കറുത്ത പാടുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളേയും ഇത് ഇല്ലാതാക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍
നാല് തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്പം നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
എല്ലാ മിശ്രിതങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.

ഉപയോഗിക്കേണ്ടത്
മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

മുഖത്തിന് തിളക്കം
രണ്ട് പകലും ഒരു രാത്രിയും ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിയ്ക്കുന്നു.

സൂര്യപ്രകാശം കൊള്ളുന്നത്
11 മണിയ്ക്ക് ശേഷവും മൂന്ന് മണിയ്ക്ക് ഇടയിലുള്ള സൂര്യപ്രകാശം ഒരു കാരണവശാലും കൊള്ളാതിരിയ്ക്കാന്‍ ശ്രമിക്കുക.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
കോസ്മെറ്റിക്സ്, പെര്‍ഫ്യൂം എന്നിവ അധിക സമയം ഉപയോഗിക്കരുത്. ഇത് പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ആണ് ഉണ്ടാക്കുന്നത്.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
പുറത്ത് പോകുന്നത് ഏത് സമയത്താണെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
