For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് തിളക്കം, ചര്‍മ്മത്തിന് നിറം കഞ്ഞിവെള്ളം

കഞ്ഞിവെള്ളത്തിലൂടെ ചര്‍മ്മത്തിനും മുടിക്കും എന്തൊക്ക മാറ്റങ്ങള്‍ നടത്താം എന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുകളയാന്‍ പാടില്ലാത്ത ഒന്നാണ് കഞ്ഞിവെള്ളം. ഇത്രയേറെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ ഉള്ള മറ്റൊരു സാധനം ഇല്ലെന്ന് തന്നെ പറയാം. സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായി കഞ്ഞിവെള്ളം ഉപയോഗിക്കാം.

<strong>മുടി വളരാന്‍ നാട്ടിന്‍ പുറത്തെ ഒറ്റമൂലി</strong>മുടി വളരാന്‍ നാട്ടിന്‍ പുറത്തെ ഒറ്റമൂലി

കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിലൂടെ നമുക്ക് നിര്‍വ്വചിക്കാനാവാത്ത സൗന്ദര്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ഗുണങ്ങളാണ് കഞ്ഞിവെള്ളം നല്‍കുന്നത് എന്ന് നോക്കാം. എന്തൊക്കെ സൗന്ദര്യസംരക്ഷണ ഗുണങ്ങളാണ് കഞ്ഞിവെള്ളത്തിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

 കണ്ടീഷണര്‍

കണ്ടീഷണര്‍

പണം കൊടുത്ത് കണ്ടീഷണര്‍ വാങ്ങി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ ഇനി ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.

 ചര്‍മ്മം സുന്ദരമാകാന്‍

ചര്‍മ്മം സുന്ദരമാകാന്‍

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. ഇത് ചര്‍മ്മം സുന്ദരമാകാന്‍ സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.

 താരന്‍ പോകാന്‍

താരന്‍ പോകാന്‍

താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്

കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖക്കുരു പാടിനേയും ഇത് ഇല്ലാതാക്കുന്നു.

English summary

The beauty benefits of rice water

The next time you make rice, don’t throw away the water! It turns out it’s one of the cheapest ways to pamper your skin and hair!
Story first published: Saturday, August 5, 2017, 13:31 [IST]
X
Desktop Bottom Promotion