For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പിലയിലെ ആറ് വിദ്യകള്‍ വിശ്വസനീയ ഫലം നല്‍കും

കറിവേപ്പില കൊണ്ട് സൗന്ദര്യ സംരക്ഷണത്തില്‍ വരുത്താവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

|

വേനല്‍ക്കാലത്ത് സൗന്ദര്യസംരക്ഷണം വെല്ലുവിളിയാണെന്ന് നമുക്കല്ലാം അറിയാം. മുടിസംരക്ഷണവും ചര്‍മ്മസംരക്ഷണവുമാണ് പ്രധാനമായും നമ്മളില്‍ പലരേയും പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ മുടി സംരക്ഷണത്തിന്റെ കാര്യത്തിലും ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കറിവേപ്പില. തലയിലുള്ളതിനേക്കാള്‍ മുടി നിലത്തോ കാരണം നിങ്ങള്‍

കറിവേപ്പില ഉപയോഗിച്ച് ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ ചര്‍മ്മസംരക്ഷണം സാധ്യമാക്കാം എന്ന് നോക്കാം. നമ്മുടെയെല്ലാം വീട്ടുമുറ്റത്തുള്ള ഒന്നാണ് കറിവേപ്പില. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണത്തില്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ക്ക് പണം ചിലവാക്കുന്നതിലുപരി പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങള്‍ക്കായി കറിവേപ്പില ഉപയോഗിക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നത് തന്നെയാണ് കാര്യം. കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്‌

 കറിവേപ്പിലയും മഞ്ഞളും

കറിവേപ്പിലയും മഞ്ഞളും

കറിവേപ്പിലയും മഞ്ഞളും സൗന്ദര്യസംരക്ഷണത്തിന്റെ രാജാക്കാന്‍മാരാണ്. ഒരു കൈ നിറയെ കറിവേപ്പിലയും ഒരു നുള്ള് മഞ്ഞളും ചേര്‍ത്തരച്ച് നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ കഴുക്കികളയുക.

 ഫലം

ഫലം

കറിവേപ്പിലയും മഞ്ഞളും അരച്ച് മുഖത്ത് തേച്ചാല്‍ ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളെ ഇല്ലാതാക്കുന്നു. അതിലുപരി മുഖക്കുരു വരാതെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഈ ഫേസ് മാസ്‌ക് സഹായിക്കുന്നു.

 കറിവേപ്പലിയും മുള്‍ട്ടാണി മിട്ടിയും

കറിവേപ്പലിയും മുള്‍ട്ടാണി മിട്ടിയും

കറിവേപ്പിലയും മുള്‍ട്ടാണി മിട്ടിയുമാണ് മറ്റൊന്ന്. ഇത് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് അല്‍പം റോസ് വാട്ടറും മിക്‌സ് ചെയ്യുക. മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുക്കിക്കളയാവുന്നതാണ്.

ഉപയോഗശേഷം

ഉപയോഗശേഷം

ചര്‍മ്മത്തിലെ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ അമിതമായുള്ള എണ്ണമയത്തേയും ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മം തൂങ്ങുന്നത് ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം തന്നെയാണ് നല്ലത്.

 കറിവേപ്പിലയും നാരങ്ങ നീരും

കറിവേപ്പിലയും നാരങ്ങ നീരും

കറിവേപ്പിലും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തേയ്ക്കുന്നതും ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു. അല്‍പം കറിവേപ്പില അരച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. 12 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഉപയോഗത്തിന്റെ ഫലം

ഉപയോഗത്തിന്റെ ഫലം

നാരങ്ങ നീര് പ്രകൃതി ദത്തമായ ആസ്ട്രിജന്റ് ആണ്. ഇത് ചര്‍മ്മത്തിന് നിറവും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു.

 കറിവേപ്പിലയും പാലും

കറിവേപ്പിലയും പാലും

കറിവേപ്പിലയും പാലുമാണ് മറ്റൊരു മിശ്രിതം. അല്‍പം കറിവേപ്പില ശുദ്ധമായ പാലില്‍ മിക്‌സ് ചെയ്ത് തിളപ്പിക്കാം. തണുത്ത ശേഷം ഈ പാലു കൊണ്ട് മുഖം കഴുകാവുന്നതാണ്.

 ഉപയോഗിക്കുന്നതെന്തിന്

ഉപയോഗിക്കുന്നതെന്തിന്

ഇത് ചര്‍മ്മത്തിലെ ഏത് പ്രശ്‌നത്തേയും പരിഹരിയ്ക്കുന്നു. സാധാരണയായി നമ്മളില്‍ കണ്ട് വരുന്ന എല്ലാ ചര്‍മ്മ പ്രശ്‌നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, പ്രാണികളുടെ ഉപദ്രവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇതിലൂടെ പരിഹാരം കാണാം.

 കറിവേപ്പിലയും ഒലീവ് ഓയിലും

കറിവേപ്പിലയും ഒലീവ് ഓയിലും

കറിവേപ്പിലയും ഒലീവ് ഓയിലുമാണ് മറ്റൊരു പരിഹാരം. കറിവേപ്പിലയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

 ഇതിന്റെ ഫലം

ഇതിന്റെ ഫലം

ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും ലഭിയ്ക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഈ ഫേസ് മാസ്‌ക് പരിഹരിയ്ക്കുന്നു.

 കറിവേപ്പില വെള്ളം ആവി പിടിക്കാം

കറിവേപ്പില വെള്ളം ആവി പിടിക്കാം

കറിവേപ്പില ചൂടുവെള്ളത്തിലിട്ട് അത് കൊണ്ട് ആവി പിടിക്കുന്നത് ബ്ലാക്ക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

English summary

Six Easy Curry Leaves Recipes To Get Flawless Skin

Six Easy Curry Leaves Recipes To Get Flawless Skin. You may have used curry leaves for hair, but as stated above it has valuable properties, which can efficiently treat your skin problems too.
X
Desktop Bottom Promotion