Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ബ്ലാക്ക് ഹെഡ്സിനെ എന്നന്നേക്കുമായി ഓടിക്കാം
ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ബ്ലാക്ക്ഹെഡ്സ് എന്നന്നേക്കുമായി പോവും
ബ്ലാക്ക്ഹെഡ്സ് മുഖത്തുണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേട് അതും ഇതും വാരിത്തേക്കുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ചര്‍മ്മത്തിന്റെ ഉള്ള സ്വാഭാവികത കൂടി നഷ്ടപ്പെടുത്തിയാണ് പലപ്പോഴും ഇത് അവസാനിക്കുന്നത്.
എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണവ എന്ന് പലര്‍ക്കും അറിയില്ല. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും നല്കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ സ്വാഭാവികതയും നിലനിര്‍ത്തുന്നു. എന്തൊക്കെയാണ് എന്നന്നേക്കുമായി ബ്ലാക്ക്ഹെഡ്സ് കളയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കാരണങ്ങള്‍ ഇവ
ബ്ലാക്ക്ഹെഡ്സിന്റെ പ്രധാന കാരണം എന്നു പറയുന്നത് ചര്‍മ്മത്തിലെ എണ്ണമയവും, അഴുക്കും മൃതചര്‍മ്മങ്ങളും ഒക്കെയാണ്. ഇതിനെയാണ് ആദ്യം പുറന്തള്ളേണ്ടത്. എന്നാല്‍ ഇതിനായി ആദ്യം മുഖത്ത് ആവി പിടിയ്ക്കുക. അതിനു ശേഷം അല്പം പഞ്ഞിയെടുത്ത് ചര്‍മ്മത്തിലെ അഴുക്കിനെ തുടച്ചെയടുക്കാം. ഇത് ബ്ലാക്ക് ഹെഡ്സ് പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ഉപയോഗിച്ചും ബ്ലാക്ക്ഹെഡ്സിനെ തുരത്താം. ഒരു മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുഖത്ത് തേയ്ക്കുക. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ മുഖത്ത് ഒട്ടിച്ചു വെയ്ക്കുക. ഇത് ആദ്യത്തെ ലെയര്‍ ആക്കുക. അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ളം തേച്ച് വീണ്ടും ടിഷ്യൂ ഒട്ടിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം പതുക്കെ മാറ്റുക. ഇത് ബ്ലാക്ക്ഹെഡ്സ് പോവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്

പച്ചവെള്ളം
പച്ചവെള്ളം ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സ് കളയാവുന്നതാണ്. പച്ചവെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയായി മുഖം കഴുകുക. അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് മുഖം തുടയ്ക്കുക. പിന്നീട് അല്പം മോയ്സ്ചുറൈസര്‍ പുരട്ടുക. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ വഴിയാണ്.

ഫേഷ്യല്മാസ്ക്
ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫേഷ്യല്‍ മാസ്ക്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് പഴമോ പച്ചക്കറിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെല്ലാമുള്ള സലൈസൈലിക് ആസിഡ് ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്നു.

തേനും പാലും
തേനും പാലും ഉപയോഗിച്ചും ബ്ലാക്ക്ഹെഡ്സിനെ തുരത്താം. ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്സ് ചെയ്ത് ചൂടാക്കുക. ചൂടു പോയതിനു ശേഷം ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

ബേക്കിംഗ് സോഡ
ബ്ലാക്ക് ഹെഡ്സ് പോകാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഇത് ചര്‍മ്മത്തെ കേചുവരുത്താതെ തന്നെ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കുന്നു. തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ അലിയിച്ചതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

തേന്‍ ഉപയോഗിക്കാം
തേന്‍ നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗമാണ്. ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് തേന്‍, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്സ് ചെയ്ത് അല്പസമയം ചൂടാക്കുക. ചൂടാറഇയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വാക്സിംഗ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു നീക്കാം.

മോയ്സ്ചുറൈസിംഗ്
മോയ്സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്നു. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ മോയ്സ്ചുറൈസിംഗ് ക്രീമിന് സാധിയ്ക്കുന്നു.



Click it and Unblock the Notifications
