Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ഈ വേനല്‍ക്കാലത്ത് കറ്റാര്‍വാഴ കുക്കുമ്പര്‍ മാസ്ക്
കുക്കുമ്പര്‍ വേനല്‍ക്കാല സൗന്ദര്യ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്തുകൊണ്ടെന്ന് നോക്കാം.
വേനല്‍ക്കാലം ചര്‍മ്മസംരക്ഷണം ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണ്. പലപ്പോഴും വേനല്‍ക്കാല ചര്‍മ്മസംരക്ഷണം ഒരുപാട് സൂക്ഷിക്കേണ്ട ഒന്നാണ്. ബ്യൂട്ടിപാര്‍ലറില്‍ പോവുന്നത് കുറച്ച് ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ പരിഹാരങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ എങ്ങനെയൊക്കെ പ്രകൃതി ദത്തമായ സംരക്ഷണം നല്‍കണം എന്ന് പലര്‍ക്കും അറിയില്ല.
വേനല്‍ക്കാല സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. അതിലുപരി വേനല്‍ക്കാലത്തും സൗന്ദര്യംസംരക്ഷിക്കാന് ചില ഫേസ് മാസ്ക്കുകളും ഉണ്ട്. അവ എങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

തൈരും കുക്കുമ്പറും
സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് തൈരിനോടൊപ്പം ചേരുമ്പോള്‍ ഇതിന്റെ സൗന്ദര്യസംരക്ഷണ രഹസ്യവും ഗുമവും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാനും ചര്‍മ്മം സുന്ദരമാക്കാനും തൈരിനോടൊപ്പം കുക്കുമ്പര്‍ ചേര്‍ക്കാം.

കറ്റാര്‍വാഴയും കുക്കുമ്പറും
കറ്റാര്‍വാഴയും കുക്കുമ്പറും ആണ് മറ്റൊന്ന്. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മാത്രമല്ല പ്രായാധിക്യം മൂലം മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴയും കുക്കുമ്പറും.

ഓട്സും കുക്കുമ്പറും
ഓട്സ് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഓട്സ് അരച്ച് കുക്കുമ്പറിനോടൊപ്പം ചേര്‍ത്ത് നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കുക. അല്പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ഓറഞ്ച് ജ്യൂസും കുക്കുമ്പറും
ഓറഞ്ച് ജ്യൂസിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. അതുപോലെ തന്നെയാണ് സൗന്ദര്യഗുണങ്ങളും. ഇത് രണ്ടും വര്‍ദ്ധിപ്പിക്കാന്‍ കുക്കുമ്പറിനോടൊപ്പം ഓറഞ്ച് ജ്യൂസ് ചേര്‍ക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

കടലമാവും കുക്കുമ്പറും
കടലമാവിന്റെ പൊടിയും കുക്കുമ്പറും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്കുന്നു.

തക്കാളി കുക്കുമ്പര്‍
തക്കാളി നീരും കുക്കുമ്പറും നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറം നല്കുന്നു. അതിലുപരി ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കുന്നു.

ഒലീവ് ഓയില്‍ കുക്കുമ്പര്‍
ഒലീവ് ഓയിലും കുക്കുമ്പറുമാണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി ഇന്ഫെക്ഷന് ചൊറിച്ചില്‍ എന്നിവയ്ക്ക് പരിഹാരം നല്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തണ്ണിമത്തനും കുക്കുമ്പറും
തണ്ണി മത്തനും കുക്കുമ്പര്‍ നീരും മിക്സ് ചെയ്ത് മുഖത്തും കവുത്തിലുമായി തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തേയും കഴുത്തിലേയും കരുവാളിപ്പ് മാറ്റി തിളക്കം വര്‍ദ്ധിപ്പിക്കുന്നു. വേനല്‍ക്കാലത്ത് ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും നല്ലതാണ്.

ചന്ദനവും കുക്കുമ്പറും
കുക്കുമ്പര്‍ നീരില്‍ ചന്ദനപ്പൊടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്പം നാരങ്ങ നീരും കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങളെ ഇല്ലാതാക്കുന്നു.

കുക്കുമ്പറും റോസ് വാട്ടറും
റോസ് വാട്ടറില്‍ അല്പം കുക്കുമ്പര്‍ നീര് മിക്സ് ചെയ്ത് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കാം. ഈ ഫേസ് മാസ്ക് ഇട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മത്തിന് ഉടനടി പരിഹാരം നല്‍കും.



Click it and Unblock the Notifications