Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ചര്‍മ്മം പെര്‍ഫക്ട് ആക്കും ആ മാര്‍ഗ്ഗം
എന്തൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പെര്‍ഫക്ട് ചര്‍മ്മത്തിനായി ചെയ്യാം എന്ന് നോക്കാം
സൗന്ദര്യസംരക്ഷണത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മസംരക്ഷണം. മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന കറുത്ത കുത്തുകളും പാടുകളും മറ്റും പല തരത്തില്‍ നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. അതിനെ ഇല്ലാതാക്കാനായി ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരുടെ എണ്ണത്തിനും കണക്കില്ല.
എന്നാല്‍ ഇനി ചര്‍മ്മത്തിന്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തിനെ പെര്‍ഫക്ട് ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പും പാര്ശ്വഫലങ്ങളുണ്ടാവില്ലെന്ന ഉറപ്പും നല്കാന് കഴിയും.

മുഖത്തെ കറുത്ത കുത്തുകള്‍
ചന്ദനം, ബദാം, തേന്‍ , തൈര് എന്നിവ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതം എല്ലാ ദിവസവും മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക.

മുഖം വൃത്തിയാക്കാം
തൈരും തേനും ഒരു തുള്ളി നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക. മുഖം വൃത്തിയാക്കുന്നത് വൃത്താകൃതിയില്‍ തടവികൊണ്ടായിരിക്കണം.

മുഖത്തെ ചുളിവിന് പരിഹാരം
ബദാം, പാകമായ പപ്പായയുടെ കാമ്പ് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പുരട്ടി കുറച്ച് നേരം കിടന്ന് വിശ്രമിക്കുക. 15-20 മിനുട്ടിന് ശേഷം സാവധാനം വെള്ളം കൊണ്ട് കഴുകി കളയുക.

ചുണ്ടിന്റെ ആരോഗ്യത്തിന്
ചുണ്ടിന്റെ ആരോഗ്യത്തിനും അഴകിനും ചുണ്ടില്‍ വൃത്താകൃതിയില്‍ പാല്‍പ്പാട പുരട്ടുക. ഒരു മിനുട്ടിന് ശേഷം റോട്ട് വാട്ടര്‍ ഉപയോഗിച്ച് കഴുകി കളയുക.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
കടലമാവ്, അല്പം മഞ്ഞള്‍, തൈര് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം എല്ലാ ദിവസവും മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയതിന് ശേഷം വൃത്താകൃതിയില്‍ തേച്ച് കഴുകുക.

അനാവശ്യ രോമങ്ങള്‍ നീക്കാന്‍
മുട്ടയുടെ വെള്ള, തക്കാളി, ബദാം എന്നിവ കൊണ്ടുണ്ടാക്കുന്ന ലേപനം മുഖത്ത് പുരട്ടി 10 മിനുട്ടിന് ശേഷം കഴുകി കളയുക.



Click it and Unblock the Notifications
