For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരേ ഒരു പഴം, അത് മുഖത്ത് കാണിയ്ക്കും മാജിക്

തക്കാളി കൊണ്ട് എന്തൊക്കെ സൗന്ദര്യ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

|

എന്തിന് ചര്‍മ്മത്തിന് അനാരോഗ്യമുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നത്. നിങ്ങളുടെ അടുക്കളയില്‍ ഏറ്റവും നല്ല പരിഹാരം ഉണ്ടാവുമ്പോള്‍. ഒരു ഒരു പച്ചക്കറി മതി ചര്‍മ്മത്തെ സംരക്ഷിക്കാന്‍. തക്കാളിയാണ് മിനിട്ടുകള്‍ക്കുള്ളില്‍ ചര്‍മ്മത്തില്‍ അത്ഭുതം കാണിയ്ക്കാന്‍ കഴിവുള്ള പച്ചക്കറി. തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്

ചര്‍മ്മത്തിന് ഇത്രയ്ക്കധികം ഗുണം ചെയ്യുന്ന പച്ചക്കറി വേറെ ഇല്ലെന്നു തന്നെ പറയാം. തക്കാളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നു. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് തക്കാളിയ്ക്ക് കഴിയും.

മാത്രമല്ല തക്കാളി ലിക്കോപ്പൈന്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം നല്‍കുന്നു. തക്കാളി കൊണ്ടുള്ള വിവിധ തരത്തിലുള്ള ഫേസ്പാക്കുകള്‍ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം. കറ്റാര്‍വാഴ എണ്ണയുണ്ടാക്കാം, പനങ്കുല പോലെ മുടി

തക്കാളി നാരങ്ങ ഫേസ്പാക്ക്

തക്കാളി നാരങ്ങ ഫേസ്പാക്ക്

മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ തക്കാളി നാരങ്ങ ഫേസ്പാക്ക് തയ്യാറാക്കാം. പഴുത്ത തക്കാളി മുറിച്ചത് പകുതി, അര ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം ഒരു തുള്ളി ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കാം.

 മുഖക്കുരുവിന്

മുഖക്കുരുവിന്

മുഖക്കുരുവിനും ഈ ഫേസ് പാക്ക് ഉപയോഗിക്കാം. ഇത് മുഖത്ത് തേച്ച് ഉണങ്ങുന്നത് വരെ കാത്തിരിയ്ക്കാം. മുഖത്തെ എണ്ണമയം ഇല്ലാതാക്കുകയും മുഖക്കുരുവിനേയും മുഖത്തെ പാടുകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

മുഖത്ത് സ്‌ക്രബ്ബ് ചെയ്യാന്‍

മുഖത്ത് സ്‌ക്രബ്ബ് ചെയ്യാന്‍

മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ തക്കാളി നല്ലതാണ്. തക്കാളി നെടുകേ മുറിച്ച് അതില്‍ അല്‍പം പഞ്ചസാരയിട്ട് അത് കൊണ്ട് മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കാം. ബ്ലാക്ക് ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം അമര്‍ത്തി തേയ്ക്കാവുന്നതാണ്.

 ബ്ലാക്ക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ

ബ്ലാക്ക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ

അതിനു ശേഷം 10 മിനിട്ട് വെറുതേയിരിക്കാം. ശേഷം ഒരു തവണ കൂടി മുഖത്ത് തക്കാളിയിട്ട് ഉരയക്കാം. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ബ്ലാക്ക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെ ഫലപ്രദമായ ഒന്നാണ് തക്കാളി. തക്കാളി നല്ലതു പോലെ കഷ്ണമാക്കി അതിന്റെ നീരെടുത്ത് കുക്കുമ്പര്‍ ജ്യൂസ് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അധികമുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു.

 മൃദുവായ ചര്‍മ്മത്തിന്

മൃദുവായ ചര്‍മ്മത്തിന്

ചര്‍മ്മം മൃദുവായി കാത്തു സൂക്ഷിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തക്കാളി നീരും തേനും മിക്‌സ് ചെയ്ത് പുരട്ടുന്നത്. തക്കാളി നീരും തേനും മിക്‌സ് ചെയ്ത് തേയ്ക്കുമ്പോള്‍ ചര്‍മ്മം വളരെയധികം മൃദുവാകുന്നു. മാത്രമല്ല മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

One fruit, seven Ways And See What Magic It Can Do On Your Skin

We often spend a lot of money on skin creams and facials to get a glowing skin before any important occasion of party. Let us look at some face packs that includes tomato as its main ingredients to pep yourself in just a couple of minutes.
Story first published: Tuesday, March 7, 2017, 15:57 [IST]
X
Desktop Bottom Promotion