For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെളുക്കണോ, നെയ്യിലുണ്ട് പൊടിക്കൈ

നെയ് കൊണ്ട് മുടിക്കും ചര്‍മത്തിനും ഒരു പോലെ നമുക്ക് സൗന്ദര്യം സംരക്ഷിക്കാം

|

മുഖസൗന്ദര്യത്തിന് നെയ് ഉപയോഗിച്ചും മാറ്റ് കൂട്ടാവുന്നതാണ്. തിളക്കമുള്ള ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. പലപ്പോഴും പല മാര്‍ഗ്ഗങ്ങളാണ് ഇതിനായി നമ്മള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പല മാര്‍ഗ്ഗങ്ങളും പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെ ഒരിക്കലും അവഗണിക്കരുത്. എന്നാല്‍ സൗന്ദര്യസംരക്ഷണം വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നാണ് നെയ്യിലൂടെ. നെയ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ അതോടൊപ്പെം തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും നെയ് മുന്നില്‍ തന്നെയാണ്.

നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നെയ്. നെയ് ഉപയോഗിച്ച് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. പലപ്പോഴും ചുണ്ടിന് വിള്ളല്‍ വന്നാലും ചര്‍മ്മത്തിന് തിളക്കം കുറഞ്ഞാലും അതെല്ലാം നമ്മുടെ ആത്മവിശ്വാസത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെയെല്ലാം നമുക്ക് നെയ്യിലൂടെ ഇല്ലാതാക്കാം.

തൈരില്‍ മഞ്ഞള്‍ ചേര്‍ക്കൂ, മുഖം വെളുക്കുംതൈരില്‍ മഞ്ഞള്‍ ചേര്‍ക്കൂ, മുഖം വെളുക്കും

സൗന്ദര്യ സംരക്ഷണത്തിന് മാറ്റു കൂട്ടുന്ന ഒന്നാണ് നെയ്. നെയ് ഉപയോഗിച്ച് എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന് നോക്കാം. നെയ് പുറമേ ഉപയോഗിക്കാതെ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നെയ്. എങ്ങനെയെല്ലാം ഇത് സഹായിക്കുന്നു സൗന്ദര്യത്തിന് എന്ന് നോക്കാം.

 തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മം

നെയ്യ് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം പ്രദാനം ചെയ്യുമെന്ന കാര്യം അറിയാമോ? ഇത് ചര്‍മ്മത്തെ ശുദ്ധീകരിച്ച് അതിന് ആരോഗ്യവും തിളക്കവും നല്‍കും. ഇതിന് എന്നും നെയ്യ് ഉപയോഗിക്കേണ്ട കാര്യമില്ല, ഇടയ്ക്കിടെ കഴിച്ചാല്‍ മതിയാകും. കുറച്ച് നെയ്യ് ചോറില്‍ ചേര്‍ത്ത് കഴിക്കുക.

സുന്ദരമായ ചുണ്ടുകള്‍

സുന്ദരമായ ചുണ്ടുകള്‍

തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ട് വിണ്ടുകീറുന്നത് സാധാരണയാണ്. ഈ പ്രശ്‌നത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണ് നെയ്യ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടില്‍ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാകും.

വരണ്ട ചര്‍മ്മത്തിന് വിട

വരണ്ട ചര്‍മ്മത്തിന് വിട

വരണ്ട ചര്‍മ്മത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണ് നെയ്യ്. ഇത് ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുകയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിരവധി ആയുര്‍വേദ മരുന്നുകളില്‍ നെയ്യ് ഒരു ചേരുവയാണ്. നെയ്യ് വെള്ളത്തില്‍ ചേര്‍ത്ത് അതിരാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്.

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇത് മുന്നിലാണ്. പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നെയ് നല്ലൊരു ഉത്തമ മാതൃകയാണ്. അല്‍പം നെയ് പാലില്‍ മിക്‌സ് ചെയ്ത് അതില്‍ അല്‍പം കടലവാമ് പൊടിയും ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് ചെറുപയര്‍ പൊടി കൊണ്ട് കഴുകിയാല്‍ ഇത് ചര്‍മ്മത്തിന് നിറം നല്‍കുന്നു.

അകാല വാര്‍ദ്ധക്യം പരിഹരിക്കും

അകാല വാര്‍ദ്ധക്യം പരിഹരിക്കും

അകാല വാര്‍ദ്ധക്യം പലപ്പോഴും പല വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. എന്നാല്‍ അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നെയ്. നെയ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പെട്ടെന്ന് നല്‍കുന്നു.

 കണ്ണിന് തിളക്കം

കണ്ണിന് തിളക്കം

കണ്ണിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് നെയ്. കാരണം നമ്മുടെ ക്ഷീണം പെട്ടെന്ന് മനസ്സിലാക്കാന്‍ കണ്ണിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ അല്‍പം നെയ് കണ്ണിനു താഴെ വെച്ചാല്‍ മതി.

മുടിക്ക് നിറം പകരുന്നു

മുടിക്ക് നിറം പകരുന്നു

നല്ല തിളക്കവും ആരോഗ്യവുമുള്ള മുടി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? നെയ്യ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും അഴകുള്ള മുടി ലഭിക്കും. മുടിയുടെ നിറവും ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചെലവ് കുറഞ്ഞ ഒരു ഉത്പന്നമാണിത്. വരണ്ടുണങ്ങിയ മുടിയുള്ളവര്‍ നെയ്യ് പരീക്ഷിക്കുക.

കറുത്തപാടുകള്‍ മാറ്റുന്നു

കറുത്തപാടുകള്‍ മാറ്റുന്നു

ഉറക്കക്കുറവ് മൂലമാണ് കണ്ണിന് ചുറ്റും കറുപ്പ് ബാധിക്കുന്നത്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കും. നെയ്യ് ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ഉറങ്ങുന്നതിന് മുമ്പ് കുറച്ച് നെയ്യ് കണ്ണിന് താഴെ പുരട്ടുക. രാവിലെ മുഖം നന്നായി കഴുകുക. പതിവായി ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

 ഡീപ് കണ്ടീഷനിംഗ്

ഡീപ് കണ്ടീഷനിംഗ്

നെയ്യ് ഉപയോഗിച്ച് വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഡീപ് കണ്ടീഷനിംഗ് ചെയ്യാന്‍ കഴിയും. വെളിച്ചെണ്ണ, ഒലിവ് ഓയില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനൊപ്പം നെയ്യ് കൂടി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിക്കുക. തലയോട്ടി മുതല്‍ മുടിയുടെ അഗ്രം വരെ നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

 ഫെയ്‌സ് പായ്ക്ക്

ഫെയ്‌സ് പായ്ക്ക്

നെയ്യ് ഉപയോഗിച്ച് വീട്ടില്‍ വച്ച് ഫെയ്‌സ് പായ്ക്കും ഉണ്ടാക്കാന്‍ കഴിയും. നെയ്യ്, പാല്‍, ചുവന്ന പരിപ്പ് എന്നിവ എടുക്കുക. ആവശ്യമെങ്കില്‍ കടലമാവും ചേര്‍ക്കാം. പാലും നെയ്യും കുറേശ്ശേ ചേര്‍ത്ത് ഇളക്കി ഇവ കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

English summary

Miraculous Benefits Of Ghee For skin care

Here are some incredible Benefits Of Ghee For Skin read on.
Story first published: Thursday, December 7, 2017, 18:02 [IST]
X
Desktop Bottom Promotion