For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി തേന്‍, മുഖക്കുരു പമ്പ കടക്കും

|

മുഖക്കുരു പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണെന്നു പറയാം. പ്രത്യേകിച്ചു കൗമാരത്തിലും യൗവനത്തിലും സ്ത്രീ പുരുഷ ഭേദമില്ലാതെ വരുന്ന ചര്‍മപ്രശ്‌നമാണിത്.

മുഖക്കുരു ഉണ്ടാകുന്നതിന് പല ഭാവനാസൃഷ്ടമായ കാരണങ്ങളും പറയാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വളരെ ലളിതമാണ്. രോമകൂപത്തില്‍ അമിതമായുണ്ടാകുന്ന സീബവും, നിര്‍ജ്ജീവകോശങ്ങളുമടിഞ്ഞ് സീബ ഗ്രന്ഥികള്‍ വികസിക്കുന്ന അവസ്ഥയാണ് മുഖക്കുരു എന്ന് പറയുന്നത്.

ഈ അവസ്ഥയില്‍ ഇവിടെ സാധാരണയായുണ്ടാകുന്ന ബാക്ടീരിയയായ (പ്രോപിയോണ്‍ ബാക്ടീരിയം) ബാധയുണ്ടാകുന്നു. ഇത് മൂലം പഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് ചുവന്ന് വീര്‍ത്ത രൂപം നല്കുന്നത്.

കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാവുന്നത് സാധാരണമാണ്. ആന്‍ഡ്രജന്‍ ഹോര്‍മോണ്‍, ടെസ്റ്റോസ്റ്റീറോണ്‍, ഡൈഹൈഡ്രോടെസ്റ്റോസ്റ്റീറോ​ണ്‍(ഡി.എച്ച്.ടി), ഡിഹൈഡ്രോഎപിയന്‍ഡ്രോസ്റ്റീറോണ്‍ സള്‍ഫേറ്റ് എന്നിവ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളിലും, പെണ്‍കുട്ടികളിലുമുണ്ടാകുന്നത് സാധാരണമാണ്. ഈ ഹോര്‍മോണുകളെല്ലാം സീബഗ്രന്ഥികളില്‍ നിന്നുള്ള സീബം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നവയാണ്.

ചര്‍മ്മസംരക്ഷണം മുഖക്കുരുവിനെതിരായുള്ള പ്രതിരോധത്തില്‍ പ്രധാനമാണ്. ഒരു കടുപ്പം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് ദിവസവും മുഖം കഴുകുക. ആര്യവേപ്പിലയിട്ട വെള്ളവും ഉപയോഗിക്കാം. ഇതിന് ശേഷം മുഖത്ത് മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുഖം തിരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യണം.

മുഖക്കുരുവിന് പല ചികിത്സകളും ലഭ്യമാണ്. എന്നാല്‍ പ്രകൃതിദത്ത വഴികളാണ് ഏറ്റവും ഗുണകരമെന്നു പറയാം. പ്രകൃതിദത്ത വഴികളില്‍ തന്നെ തേന്‍ മുഖക്കുരുവിനുള്ള നല്ലൊരു ചികിത്സാ വഴിയാണ്. മുഖക്കുരുവിന് പല വിധത്തില്‍ തേന്‍ കൊണ്ടു പരിഹാരം നേടാം.

തേനിന് ബാക്ടീരിയകളെയും വൈറസുകളേയുമെല്ലാം ചെറുത്തു നില്‍ക്കാനുളള കഴിവുണ്ട്. ഈ കഴിവു തന്നെയാണ് മുഖക്കുരുവിനുള്ള പരിഹാര മാര്‍ഗമായി പ്രവര്‍ത്തിയ്ക്കുന്നതും. പല തരത്തിലും തേന്‍ മുഖക്കുരുവിനുള്ള പരിഹാരമായി ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ, തേന്‍ ഏതെല്ലാം വിധത്തില്‍ മുഖക്കുരുവിനെതിരെയുള്ള പ്രതിരോധമാക്കാമെന്നു നോക്കൂ, ഇവ തികച്ചും സ്വാഭാവിക വഴികളായതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഭയപ്പെടാനുമില്ല.

തേന്‍

തേന്‍

തേന്‍ തനിയെ മുഖക്കുരുവിനു ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം. പ്രോസസ് ചെയ്യാത്ത തേനാണ് മുഖക്കുരു ചികിത്സയ്ക്ക് ഏറെ നല്ലത്. തേന്‍ ഒരു പഞ്ഞിക്കഷ്ണത്തില്‍ എടുത്ത് മുഖക്കുരുവുള്ളിടത്ു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖക്കുരു മാറാനും മുഖക്കുരു കാരണമുണ്ടാകുന്ന പാടുകള്‍ മാറാനും ഏറെ ഗുണകരമാണ്

തേനും ജാതിയ്ക്കയും

തേനും ജാതിയ്ക്കയും

തേനും ജാതിയ്ക്കയും ചേര്‍ന്ന മിശ്രിതവും മുഖക്കുരു മാറാന്‍ ഏറെ സഹായകമാണ്. തേനിനെപ്പോലെ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെയാണ് ജാതിയ്ക്കയും. ഇതിനു ബാക്ടീരിയകളേയും മറ്റും പ്രതിരോധിയ്ക്കാനുള്ള കഴിവുണ്ട്. തേനും ജാതിയ്ക്കാപ്പൊടിയും ചാലിയ്ക്കുക. ഇത് മുഖക്കുരുവിനു മുകളില്‍ പുരട്ടാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

കറുവാപ്പട്ടയും തേനും

കറുവാപ്പട്ടയും തേനും

കറുവാപ്പട്ടയും തേനും കലര്‍ന്ന മിശ്രിതം മറ്റൊരു മരുന്നാണ്. കറുവാപ്പട്ടയ്ക്കും മുഖക്കുരുവുണ്ടാക്കുന്ന രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുണ്ട്. 2 ടേബിള്‍ സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കി മുഖക്കുരുവിനു മുകളില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

പഞ്ചസാരയും തേനും

പഞ്ചസാരയും തേനും

പഞ്ചസാരയും തേനും ചേര്‍ത്തും മുഖക്കുരുവിന് ശമനമുണ്ടാക്കാം. പഞ്ചസാര സ്‌ക്രബ് ചെയ്താല്‍ ചര്‍മത്തിലെ എണ്ണമയം നീക്കാനാകും. എണ്ണമയമാണ് പലപ്പോഴും മുഖക്കുരുവിന് കാരണമാകാറ്. 1 ടേബിള്‍ സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ പഞ്ചസാരയും കലര്‍ത്തുക. ഇത് മുഖക്കുരുവുള്ളിടത്തു പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുക.

തേനും മഞ്ഞള്‍പ്പൊടിയും

തേനും മഞ്ഞള്‍പ്പൊടിയും

തേനും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതവും മുഖക്കുരുവിനുള്ള പരിഹാരമായി ഉപയോഗിയ്ക്കാം. മഞ്ഞള്‍പ്പൊടി ബാക്ടീരിയകളെ ചെറുക്കാന്‍ കഴിവുള്ളതാണ്. ബാക്ടീരിയകളെ മാത്രമല്ല, എല്ലാ വിധത്തിലെ അണുക്കളേയും. അണുനാശിനിയെന്നാണ് ഇതറിയപ്പെടുന്നതും. 1 ടേബിള്‍ സ്പൂണ്‍ തേനും അല്‍പം മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖക്കുരുവിനു മുകളില്‍ പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. മുഖക്കുരു കാരണമുണ്ടാകുന്ന പാടുകള്‍ മാറാനും ഇത് ഏറെ നല്ലതാണ്

തേനും ആസ്പിരിനും

തേനും ആസ്പിരിനും

തേനും ആസ്പിരിനും കലര്‍ന്ന മിശ്രിതവും മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്. ആസ്പിരിനിലെ സാലിസൈക്ലിക് ആസിഡ് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കി ബാക്ടീരിയകളെ തടയും. മുഖക്കുരു വരുന്നതു മാറ്റും. തേനും ആന്റിഫംഗല്‍, ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണമുണ്ടാകും.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുഖക്കുരുവിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ചര്‍മത്തിലെ എണ്ണയുല്‍പാദനം നിയന്ത്രിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കു സാധിയ്ക്കും. തേനും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് കലര്‍ത്തി മുഖക്കുരുവിനു മുകളില്‍ പുരട്ടുക. ഇത് 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയുക.

തേനും വെളുത്തുള്ളിയും

തേനും വെളുത്തുള്ളിയും

തേനും വെളുത്തുള്ളിയും മുഖക്കുരുവിനുള്ള മറ്റൊരു നല്ല പരിഹാരമാണ്. വെളുത്തുള്ളി ബാക്ടീരിയ, ഫംഗസ് എന്നിവയെ തടയാന്‍ നല്ലതാണ്. ബാക്ടീരിയകളെ കൊന്നൊടുക്കുന്നതാണ് മുഖക്കുരു വരാതിരിയ്ക്കാന്‍ സഹായിക്കുന്നത്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണവും സഹായിക്കും. 3 വെളുത്തുള്ളിയല്ലി അരയ്ക്കുക. ഇത് ഒന്നര ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി മുഖക്കുരുവുള്ളിടത്തു തേയ്ക്കാം. ഇത് 15 മിനിറ്റു കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം.

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും കലര്‍ന്ന മിശ്രിതവും മുഖക്കുരു ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ചെറുനാരങ്ങ ചര്‍മസുഷിരങ്ങളെ വൃത്തിയാക്കുന്നു. എണ്ണയുല്‍പാദനം തടയുന്നു. അതിന്റെ അസിഡിറ്റി മൃതകോശങ്ങളെ അകറ്റുകയും ചെയ്യുന്നു. ചെറുനാരങ്ങയുടെ തൊലി ചിരകിയെടുക്കുക. ഇത് ഫ്രീസറില്‍ വ്ച്ചാല്‍ ഇതു പെട്ടെന്നു കിട്ടും. ഇതും തേനും ചെറുനാരങ്ങാനീരും അല്‍പം പഞ്ചസാരയും ചേര്‍ത്തിളക്കി മിശ്രിതമാക്കുകക. ഇത് മുഖക്കുരുവിന് മുകളില്‍ പുരട്ടാം. പതുക്കെ മസാജ് ചെയ്യുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

തേനും തക്കാളിയും

തേനും തക്കാളിയും

തേനും തക്കാളിയും കലര്‍ന്ന മിശ്രിതവും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. 1 ടേബിള്‍ സ്പൂണ്‍ തക്കാളി ജ്യൂസും 2 ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി മുഖക്കുവുള്ളിടത്തു പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യാം.

തേനും ആര്യവേപ്പില അരച്ചതും

തേനും ആര്യവേപ്പില അരച്ചതും

തേനും ആര്യവേപ്പില അരച്ചതും മുഖക്കുരുവിനെ തടയാനുള്ള നല്ലൊരു വഴിയാണ്. ആര്യവേപ്പില അരച്ചതും തേനും കലര്‍ത്തി മുഖക്കുരുവിന് മുകളിലിടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

Read more about: acne pimple skincare
English summary

How To Use Honey To Treat Acne

How To Use Honey To Treat Acne, read more to know about
X
Desktop Bottom Promotion