For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുകാലത്ത് ചര്‍മ്മം സംരക്ഷിക്കാന്‍ മാങ്ങ ഫേസ്പാക്

മാങ്ങയ്ക്ക് വേനലില്‍ ചര്‍മ്മത്തെ സംരക്ഷിക്കാം എന്ന് നോക്കാം.

|

ചൂടുകാലത്ത് പല തരത്തിലുള്ള പ്രശ്‌നങ്ങളും നമുക്കുണ്ടാവും. ചര്‍മ്മ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ട് വേനലില്‍ നട്ടം തിരിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ മാങ്ങ ഫേസ് പാക്ക് ഉപയോഗിക്കാം. ഇത് ചര്‍മ്മം ഫ്രഷ് ആയി ഇരിയ്ക്കാനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിക്കാനും സഹായിക്കുന്നു. മേക്കപ്പില്ലാതെ ചര്‍മ്മം തിളങ്ങും രഹസ്യം

എങ്ങനെ മാംഗോ ഫേസ് പാക്ക് കൊണ്ട് വേനലില്‍ സൗന്ദര്യംസംരക്ഷിക്കാം എന്ന് നോക്കാം. നേരിട്ട് തന്നെ മുഖത്ത് തേച്ച് പിടിപ്പിക്കാം എന്നതും മാങ്ങയുടെ പ്രത്യേകതയാണ്. മാങ്ങ ഫേസ്പാക്ക് എങ്ങനെ എന്തിനോടൊക്കെ കൂടെ ഉപയോഗിക്കാം എന്ന് നോക്കാം. പല്ലിന്റെ മഞ്ഞനിറവും പ്രായവും, മാറ്റാം നിമിഷനേരം

മുള്‍ട്ടാണി മിട്ടിയും മാങ്ങയും

മുള്‍ട്ടാണി മിട്ടിയും മാങ്ങയും

മുള്‍ട്ടാണി മിട്ടിയും മാങ്ങയുടെ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ കട്ടിയുള്ള പേസ്റ്റ് ആക്കി മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഉണങ്ങുന്നതു വരെ മുഖത്ത് തന്നെ വെയ്ക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാവുന്നതാണ്.

 ബദാമും മാങ്ങയും ഓട്‌സും

ബദാമും മാങ്ങയും ഓട്‌സും

മാങ്ങയും ഓട്‌സും ബദാമും എല്ലാം പൊടിച്ച് മാങ്ങജ്യൂസില്‍ മിക്‌സ് ചെയ്യാം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുക്കികളയാവുന്നതാണ്. മുഖത്തിന് ഫ്രഷ്‌നസ് ഇത് നല്‍കും.

 തേനിനോടൊപ്പം മാങ്ങ

തേനിനോടൊപ്പം മാങ്ങ

സൗന്ദര്യസംരക്ഷണത്തില്‍ തേനിനുള്ള പങ്ക് വളരെ വലിയതാണ്. തേനും മാങ്ങയുടെ പള്‍പ്പും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പം തൈരും കൂടി മിക്‌സ് ചെയ്ത് ഇത് മുഖത്ത തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

റോസ് വാട്ടറും മാങ്ങയും

റോസ് വാട്ടറും മാങ്ങയും

മാങ്ങയുടെ നീര് റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. വേനല്‍ക്കാലത്ത് റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതാവാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ലഭിയ്ക്കുന്നതും.

 മാങ്ങയും കടലപ്പൊടിയും

മാങ്ങയും കടലപ്പൊടിയും

മാങ്ങയുടെ നീരും കടലപ്പൊടിയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തിന് തിളക്കവും നല്‍കുന്നു.

മാങ്ങയും ഓട്‌സ് സ്‌ക്രബ്ബും

മാങ്ങയും ഓട്‌സ് സ്‌ക്രബ്ബും

മാങ്ങയോടൊപ്പം ഓട്‌സ് കൂടി മിക്‌സ് ചെയ്ത് നല്ലതു പോലെ സ്‌ക്രബ്ബ് ആയി ഉപയോഗിക്കാം. ഇത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് എന്നന്നേക്കുമായി ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

English summary

How to use mango as a face pack

Read this article to know how to make the best face packs using mango.
Story first published: Tuesday, April 4, 2017, 16:53 [IST]
X
Desktop Bottom Promotion