Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മുഖക്കുരു കളയാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍
എങ്ങനെയെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുഖക്കുരുവിനെ ഇല്ലാതാക്കും
കണ്ണാടിയില്‍ നോക്കുമ്പോള്‍ നിങ്ങള്‍ അപ്സെറ്റാകുന്നുവോ, അതിനി കാരണം മുഖക്കുരുവോ? മുഖക്കുരു പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കാനാണ് കാരണമാകുന്നത്. പല വിധത്തിലുള്ള ക്രീമുകളും മരുന്നുകളും മാറി മാറി തേച്ചിട്ടും യാതൊരു പരിഹാരവും ഇല്ലെങ്കില്‍ ഇതിലുമപ്പുറം നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയും. ഏത് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമ്മളെ കരകയറ്റാനുള്ള കഴിവ് ആപ്പിള്‍ സിഡാര്‍ വിനീഗറിനുണ്ട്. എങ്ങനെയെല്ലാം ആപ്പിള്‍ സിഡാര്‍ വീനിഗര്‍ മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കും എന്ന് നോക്കാം.

എങ്ങനെയെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുഖക്കുരുവിനെ ഇല്ലാതാക്കും എന്നത് എല്ലാവരുടേയും സംശയമാണ്. എന്നാല്‍ ഇത് ചര്‍മ്മത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കി ആരോഗ്യമുള്ള ചര്‍മ്മം നല്കുന്നു.
ആന്റി സെപ്റ്റിക് ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ബാക്ടീരിയയുടെ ആക്രമണത്തില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു.

ഇതിലുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മത്തെ വളരെയധികം സംരക്ഷിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് കൂടുതല്‍ മുഖക്കുരു ഉണ്ടാവുന്നത്. പക്ഷേ ആപ്പിള്‍ സിഡാര്‍ വീനീഗര്‍ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുകയും എണ്ണമയത്തെ കളയുകയും ചെയ്യുന്നു.
ആപ്പിള്‍സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്ന വിധം
പലര്‍ക്കും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. കൃത്യമായി എങ്ങനെ ഉപയോഗിക്കണം എന്ന് അറിഞ്ഞ് വേണം ഇത് ഉപയോഗിക്കാന്‍. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. നല്ലൊരു ടോണര്‍, ആസ്ട്രിജന്റ് ഇവയെല്ലാമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ആപ്പിള്‍ സിഡാര്‍ വിനീഗറിനുണ്ട്. എങ്ങനെയെല്ലാം മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ ആപ്പിള്‍സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം എന്ന് നോക്കാം.

1. ആദ്യം തന്നെ തുല്യ അളവില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും വെള്ളവും എടുക്കുക.
2. രണ്ടും ഒരു ബോട്ടിലില്‍ കൃത്യമായി മിക്സ് ചെയ്യുക. ടോണര്‍ റെഡി.
3. ഒരു പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്താകെ തേച്ച് പിടിപ്പിക്കാം.
4. ടോണര്‍ ഉണങ്ങുന്നത് വരെ കാത്തു നില്ക്കുക. അതിനു ശേഷം മാത്രമേ മറ്റ് ഉത്പ്പന്നങ്ങള്‍ മുഖത്തുപയോഗിക്കാന് പാടുകയുള്ളൂ.
5. നിങ്ങളുടെ പുറത്ത് കുരുവുണ്ടെങ്കില് അവിടേയും ഇത് സ്പ്രേ ചെയ്യാവുന്നതാണ്.
6. വെള്ളത്തിലല്ലാതെ നിങ്ങള്‍ക്ക് ഗ്രീന്‍ടീ, കറ്റാര്‍ വാഴ, ലാവെന്‍ഡര്‍ തുടങ്ങിയവയിലെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചാലിച്ച് നല്ലൊരു ടോണര്‍ ആക്കാവുന്നതാണ്.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇങ്ങനേയും ഉപയോഗിക്കാം
ആപ്പിള്‍ സിഡാര്‍വിനീഗര്‍ മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതേയും ഉപയോഗിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഒരു ദിവസം കൊണ്ട് നിങ്ങള്‍ക്ക് മുഖക്കുരു പോണം എന്നുണ്ടെങ്കില്‍ ഇടക്കിടക്ക് ഇത് മുഖക്കുരുവില്‍ തേച്ച് കൊടുക്കാവുന്നതാണ്. എന്നാല്‍ ഇത് ഉപയോഗിച്ച ശേഷം ചര്‍മ്മത്തില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ചര്‍മ്മത്തിന് നിറം ലഭിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്പം സവാള നീരിനൊപ്പം ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിന് നിറം നല്‍കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. സണ്‍ബേണ്‍ പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉത്തമമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം നല്ലതാണെങ്കില്‍ പോലും കൂടുതല്‍ സമയം ചര്‍മ്മത്തില്‍ വെച്ചിരിക്കാന് പാടില്ല. ഇത് ചര്‍മ്മത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തുക. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനു ശേഷം മാത്രം ദിവസവും രണ്ട് നേരം ഉപയോഗിക്കാം.
ഒരിക്കലും വെള്ളത്തില്‍ ലയിപ്പിക്കാത്ത ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തിന് കേട്പാട് സംഭവിക്കാന്‍ കാരണമാകുന്നു.
കണ്ണില്‍ ഉപയോഗിക്കേണ്ട. ഒരിക്കലും കണ്ണില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് കാഴ്ചയെ ബാധിക്കുക.

സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരും ഒരിക്കലും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തിന് വളരെയധികം ദോഷം ചെയ്യുന്നു.
ചിലര്‍ക്ക് മുഖക്കുരു വര്‍ദ്ധിക്കുന്നതായി കണ്ടെത്തുന്നു. ചില ചര്‍മ്മത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരിക്കലും യോജിക്കുകയില്ല. അത് മുഖക്കുരു ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വര്‍ദ്ധിക്കുന്നതായാണ് പറയുന്നത്.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എങ്ങനെ വാങ്ങാം
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എങ്ങനെ സൗന്ദര്യസംരക്ഷണത്തിനായി നോക്കി വാങ്ങാം എന്ന് പലര്‍ക്കും അറിയില്ല. ചില കാര്യങ്ങള്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വാങ്ങിക്കുമ്പോള്‍ ഓര്‍മ്മയില്‍ വെക്കണം.സാധാരണ വിനാഗിരിയില്‍ നിന്നും വ്യത്യസ്തമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. സാധാരണ വിനീഗര്‍ പാചകത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്.

ഓര്‍ഗാനിക് ആയിരിക്കണം ആപ്പിള്‍ സിഡാര്‍വിനീഗര്‍. ഇത് അല്പം മണ്ണ് കലര്‍ന്ന നിറത്തിലും ബ്രൗണ്‍ ഷേഡോടു കൂടിയതും ആയിരിക്കും.
മുഖക്കുരു കൊണ്ട് വളരെയധികം കഷ്ടപ്പെടുകയാണെങ്കില്‍ അതിന് പ്രതിവിധി ഓര്‍ഗാനിക് ആപ്പിള്‍സിഡാര്‍ വിനീഗര്‍ തന്നെയെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications

