For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം നന്നാക്കാന്‍ ഇളനീരും നാരങ്ങയും

സൗന്ദര്യസംരക്ഷണത്തിന് ഒരിക്കലും കൈവിട്ടു കളയാന്‍ പാടില്ലാത്ത ഒന്നാണ് നാരങ്ങ നീരും ഇളനീരും

|

ഇളനീരിന് ക്ഷാമമില്ലാത്ത നാട്ടിലാണ് നമ്മളെല്ലാം ജീവിക്കുന്നത് തന്നെ. എന്നാല്‍ ഇളനീരിനെക്കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ളതായി നമുക്കറിയാം. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇളനീരിന്റെ കുത്തക തന്നെയാണ്. കാരണം പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇളനീര്‍ മാത്രം മതി.

കറ്റാര്‍വാഴ നീരില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി കറ്റാര്‍വാഴ നീരില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി

ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റ് കൂട്ടാന്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് ഇളനീര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇളനീര്‍ ഉപയോഗിച്ച് പല വിധത്തിലും സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എങ്ങനെയൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

 നാരങ്ങ നീരും ഇളനീര്‍ വെള്ളവും

നാരങ്ങ നീരും ഇളനീര്‍ വെള്ളവും

നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പുലിയാണ്. എന്നാല്‍ നാരങ്ങ നീരിനൊപ്പം ഇളനീര്‍ കൂടി ചേരുമ്പോള്‍ അത് സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമായി ചേരുന്നു.

സൗന്ദര്യസംരക്ഷണത്തിന്

സൗന്ദര്യസംരക്ഷണത്തിന്

നാരങ്ങ നീരില്‍ ഇളനീര്‍ ചേര്‍ത്ത് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇവ രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിതഎണ്ണമയം കുറക്കുന്നു

അമിതഎണ്ണമയം കുറക്കുന്നു

അമിത എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീരും നാരങ്ങ നീരും. ഇത് അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു.

 പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു

പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു

ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വമേധയാ ചര്‍മ്മത്തിനുള്ള പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

കറുത്ത കുത്തുകള്‍

കറുത്ത കുത്തുകള്‍

മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ നീരും ഇളനീരും. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം സ്ഥിരമായി ഉപയോഗിച്ചാല്‍ തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തിലെ രക്തയോട്ടം

ചര്‍മ്മത്തിലെ രക്തയോട്ടം

ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇളനീരും നാരങ്ങ നീരും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ സൗന്ദര്യ ഗുണങ്ങള്‍ മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്‌കിന്‍ ടോണിന് മാറ്റം

സ്‌കിന്‍ ടോണിന് മാറ്റം

സ്‌കിന്‍ ടോണ്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇളനീരിലുള്ള ഘടകങ്ങളാണ് ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാന്‍ സഹായിക്കുന്നത്. നാരങ്ങയാകട്ടെ നല്ലൊരു ക്ലെന്‍സറാണ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചര്‍മ്ത്തിന് തിളക്കം നല്‍കുന്നു.

English summary

How To Make lemon Coconut Water Face Toner At Home

When you use a coconut water and lemon as face toner, it helps in the following ways.
Story first published: Friday, June 30, 2017, 10:28 [IST]
X
Desktop Bottom Promotion