Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖം നന്നാക്കാന്‍ ഇളനീരും നാരങ്ങയും
സൗന്ദര്യസംരക്ഷണത്തിന് ഒരിക്കലും കൈവിട്ടു കളയാന്‍ പാടില്ലാത്ത ഒന്നാണ് നാരങ്ങ നീരും ഇളനീരും
ഇളനീരിന് ക്ഷാമമില്ലാത്ത നാട്ടിലാണ് നമ്മളെല്ലാം ജീവിക്കുന്നത് തന്നെ. എന്നാല്‍ ഇളനീരിനെക്കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ളതായി നമുക്കറിയാം. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇളനീരിന്റെ കുത്തക തന്നെയാണ്. കാരണം പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇളനീര് മാത്രം മതി.
ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റ് കൂട്ടാന്‍ ചര്‍മ്മത്തിന് തിളക്കം നല്കാന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് ഇളനീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇളനീര് ഉപയോഗിച്ച് പല വിധത്തിലും സൗന്ദര്യ സംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എങ്ങനെയൊക്കെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

നാരങ്ങ നീരും ഇളനീര് വെള്ളവും
നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പുലിയാണ്. എന്നാല്‍ നാരങ്ങ നീരിനൊപ്പം ഇളനീര് കൂടി ചേരുമ്പോള്‍ അത് സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമായി ചേരുന്നു.

സൗന്ദര്യസംരക്ഷണത്തിന്
നാരങ്ങ നീരില്‍ ഇളനീര് ചേര്‍ത്ത് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിതഎണ്ണമയം കുറക്കുന്നു
അമിത എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീരും നാരങ്ങ നീരും. ഇത് അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു.

പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു
ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വമേധയാ ചര്‍മ്മത്തിനുള്ള പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

കറുത്ത കുത്തുകള്‍
മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ നീരും ഇളനീരും. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം സ്ഥിരമായി ഉപയോഗിച്ചാല്‍ തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിലെ രക്തയോട്ടം
ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇളനീരും നാരങ്ങ നീരും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ സൗന്ദര്യ ഗുണങ്ങള്‍ മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്കിന്‍ ടോണിന് മാറ്റം
സ്കിന്‍ ടോണ്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇളനീരിലുള്ള ഘടകങ്ങളാണ് ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാന്‍ സഹായിക്കുന്നത്. നാരങ്ങയാകട്ടെ നല്ലൊരു ക്ലെന്‍സറാണ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചര്‍മ്ത്തിന് തിളക്കം നല്കുന്നു.



Click it and Unblock the Notifications
