Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ചര്‍മ്മത്തിലെ ചൊറിച്ചിലിന് നാടന്‍ പരിഹാരം ഉടന്‍
സൗന്ദര്യസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും സഹായിക്കുന്ന നാടന്‍ പ്രയോഗങ്ങള്‍
ചര്‍മ്മത്തിലെ ചൊറിച്ചില്‍ പലപ്പോഴും ചര്‍മ്മസംബന്ധമായ പല പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാവാറുണ്ട്. ഭക്ഷണത്തിലെ അലര്‍ജിയും മറ്റ് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ചര്മ്മപ്രതിസന്ധികള്ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രാണികള്‍ കടിക്കുന്നതോ, സൂര്യപ്രകാശമോ, വരണ്ട ചര്‍മ്മമോ എന്തെങ്കിലുമൊക്കെ ആയിരിക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പുറകില്‍. ഇത്തരം കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ പലപ്പോഴും അലര്‍ജി തന്നെയായിരിക്കാം ഇതിന് പിന്നില്‍.
ഭക്ഷ്യവിഷബാധ മൂലവും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. മൃദുലമായ ചര്‍മ്മത്തിലാണ് ഇത്തരം ചൊറിച്ചില്‍ പെട്ടെന്ന് പിടി കൂടുന്നത്. ചിലരില്‍ ഫംഗസ് അണുബാധ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതിനെയെല്ലാം ഫലപ്രദമായി നേരിടാന്‍ എപ്പോഴും നല്ലത് നാടന്‍ പ്രയോഗങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.
ചില രോഗങ്ങളുടെ മുന്നറിയിപ്പാണ് ഇത്തരത്തിലുള്ള ചൊറിച്ചില്‍. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ചൊറിച്ചില്‍ സാധാരണയില്‍ അധികം കാലം നീണ്ടു നില്ക്കുന്നതാണെങ്കില് അത് ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണ
ചൊറിച്ചലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ഇത് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരും. ചൊറിച്ചലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചലിന് ഒരു ശമനമുണ്ടാകും.

തുളസി
തുളസി ഔഷധഗുണങ്ങളുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇവ ചൊറിച്ചിലിനെ ഫലപ്രദമായി തന്നെ ഇല്ലാതാക്കുന്നു. തുളസി ചെടിയുടെ ഇല പേസ്റ്റാക്കി പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും.

ആര്യവേപ്പ്
ചൊറിച്ചിലിനുള്ള മികച്ച ഔഷധ മരുന്നാണ് ആര്യവേപ്പ്. ഇത് ഫംഗസിനെയും അണുക്കളെയും കൊല്ലും. ചര്‍മത്തിന് തണുപ്പേക്കാനും സഹായിക്കും. വേപ്പിലയുടെ ഓയില്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്യാം.

എള്ളെണ്ണ
എള്ളെണ്ണയും നിങ്ങളുടെ ചൊറിച്ചില്‍ അകറ്റും. ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നാണിത്. ചൊറിച്ചലുള്ള ഭാഗത്ത് എള്ളെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.

കര്‍പ്പൂര തുളസി
ഒരു ആന്റിസ്പെറ്റിക് ആണ് കര്‍പ്പൂരതുളസി. ഇത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. കര്‍പ്പൂരതുളസിയുടെ ഇല പേസ്റ്റാക്കിയെടുത്ത് പുരട്ടാം.

ചെറുനാരങ്ങ
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ചൊറിച്ചലിന് ശമനമുണ്ടാക്കും. ചൊറിച്ചല് മൂലമുണ്ടാകുന്ന വേദനക്ക് ആശ്വാസം പകരും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടുക.

ഉലുവ
ബാക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ മറ്റാനുള്ള നല്ല മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി എടുത്ത് അതിലേക്ക് അല്പം തൈരും ചേര്‍ക്കുക. ചൊറിച്ചലുള്ള ഭാഗത്ത് പുരട്ടുക.

ബദാം ഓയില്‍
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തിലാണ് ചൊറിച്ചല് കൂടുതല്‍ ഉണ്ടാകുന്നത്. ഇതിന് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തെ മൃദുവാക്കി മാറ്റാന്‍ സഹായിക്കും.

തേന്‍
ആന്റിസെപ്റ്റിക്കായി തേന്‍ പ്രവര്‍ത്തിക്കും. ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കും. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേര്‍ത്ത് പുരട്ടാം. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുകയും ചൊറിച്ചില്‍ അകറ്റുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ പശ ചൊറിച്ചല് അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചര്‍മത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കുരുക്കളൊക്കെ മാറ്റും. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചിലുകളും മാറ്റാം.

ഒലീവ് ഓയില്‍
ചര്‍മത്തില്‍ പിടിപ്പെടുന്ന മാലിന്യങ്ങളും കുരുക്കളും മാറ്റാന്‍ ഒലിവ് ഓയില്‍ സഹായിക്കും. ചൊറിച്ചല് ഉള്ള ഭാഗത്ത് പുരട്ടുക. ഇത് ചൊറിച്ചിലിന് ആശ്വാസം നല്കാന് സഹായിക്കുന്നു.

ബേക്കിംഗ് സോഡ
ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്ന ബേക്കിംഗ് സോഡയും ചൊറിച്ചിലിന് നല്ല മരുന്നാണ്. ബേക്കിംഗ് പൗഡര്‍ പേസ്റ്റാക്കി പുരട്ടുക. ഇത് ചൊറിച്ചിലിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.



Click it and Unblock the Notifications