Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബ്രൗണ്‍ സ്പോട്ട് കളയാനുളള വഴികള്‍
ബ്രൗണ്‍ സ്പോട്ട് എങ്ങനെ ഇല്ലാതാക്കാം എന്നും നോക്കാം
ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് ഉണ്ടോ, ഇതില്‍ കൂടുതല്‍ ഭയപ്പെടേണ്ട ഒന്നും തന്നെ ഇല്ല. എങ്കിലും ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ബ്രൗണ്‍ സ്പോട്ട് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കാറുണ്ട്.
ഏജ് സ്പോട്ട് സാധാരണയായി മുഖത്തും കൈകളിലും കഴുത്തിലുമാണ് കാണാറുളളത്. ഇത് വന്നുകഴിഞ്ഞാല്‍ നിങ്ങളുടെ വയസ് ഇരട്ടിയായി തോന്നിക്കും. ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് വരുന്നത് നിങ്ങള്‍ക്ക് പ്രായം കൂടുകയാണെന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.

ബ്രൗണ്‍ സ്പോട്ടിന്റെ ഉത്ഭവം എങ്ങനെ?
ചര്‍മ്മത്തില്‍ ആവിശ്യത്തിലധികം സൂര്യപ്രകാശം പതിക്കുമ്പോഴം , അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലേക്ക് നേരിട്ട് പതിക്കുമ്പോഴുമാണ് ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് അല്ലങ്കില്‍ ഏജ് സ്പോട്ട വരുന്നത്.

ഏജ് സ്പോട്ട ചര്‍മ്മത്തിന് ഹാനികരമാണോ
ഏജ് സ്പോട്ട കാന്‍സറിനു വഴിവെക്കുന്നു , ഏജ് സ്പോട്ട തീര്‍ച്ചയായും കാന്‍സറിനു വഴിവെക്കുന്നു എന്നല്ല , എങ്കിലും നിങ്ങള്‍ ഇത് ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഉള്ളി നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും
ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗറും നിങ്ങളുടെ ചര്‍മ്മത്തില്‍ അല്ഭുതങ്ങള് സൃഷ്ടിക്കുന്നതാണ്. ഉളളി നീര് ചര്‍മ്മ സംരക്ഷണത്തിന് വളരെ പണ്ടുമുതല്ക്കേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ്.

ആന്റിഓക്സിഡന്റ്
ഉളളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്, ഇത് ചര്‍മ്മത്തിന്റെ പുറം പാളിക്ക് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

ആപ്പിള്‍ സീഡാര്‍ വിനീഗര്‍
ആപ്പിള്‍ സീഡാര്‍ വിനീഗിറില് അടങ്ങിയിരിക്കുന്ന അല്ഫ ഹൈട്രോക്സില് ആസിഡ് നാശം സംഭവിച്ച ചര്‍മ്മപാളികളെ നീക്കം ചെയ്യുന്നു. ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗര്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ അല്‍ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

ആന്റി ഏജ് സ്പോട്ട മിക്ച്ചര്
ഒരു ഉളളി ചതച്ചെടുക്കുക ഇത് ആപ്പിള്‍ സീഡാര്‍ വിനീഗിറുമായി യോജിപ്പിക്കുക. ഇത് ഒരു കോട്ടന്‍ തുണിയില്‍ അരിച്ചെടുക്കുക. ഈ മിശ്രിതം ദിവസവും ഏജ് സ്പോട്ടില്‍ നേരിട്ട് പുരട്ടാവുന്നതാണ്. 24 ആഴ്ച ഇത് ആവര്‍ത്തിക്കുക.

ഇതിന്റെ ഗുണം
ഇതിന്റെ ഗുണം നിങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ലഭിക്കുമെന്നു കരുതണ്ട, ഇത് വളരെ ലളിതവും പ്രകൃതിദത്തവുമായ മാര്‍ഗമാണ് അതുകൊണ്ടുതന്നെ ഇതിന്റെ ഫലത്തിനുവേണ്ടി അല്‍പ്പം കാത്തിരുന്നേ മതിയാവൂ. എങ്കിലും നിങ്ങള്‍ മനസിലാക്കേണ്ട ഒന്ന് മറ്റേത് മാഗങ്ങളെക്കാളും ഈ മാര്‍ഗം ഫലപ്രദമാവുമെന്നാണ്.

ഏജ് സ്പോട്ട് വരാതിരിക്കാന്‍
സൂര്യപ്രകാശമേല്‍ക്കാതെ വീട്ടിനുളളില്‍ തന്നെ അടച്ചിരിക്കാന്‍ കഴിയില്ലല്ലോ, കാരണം സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് അത്യാവശ്യമുളള ഒന്നാണ്.

സണ്‍സ്ക്രീന്‍ ലോഷന്‍
അധികം സൂര്യപ്രകാശം ഉളളപ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്സ് ഉപയോഗിച്ച് പുറത്തിറങ്ങുക. ചര്‍മ്മത്തെ സംരക്ഷിക്കുന്ന രീതിയിലുളള വസ്ത്രങ്ങള്‍ ധരിക്കുക,ഇതൊക്കെ ചര്‍മ്മത്തിന് നാശം സ്ംഭവിക്കുന്നതില് നിന്ന് സംരക്ഷിക്കുന്നതാണ്.



Click it and Unblock the Notifications
