For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയിലെ നാടന്‍ പൊടിക്കൈകള്‍ നല്‍കും ഗുണം

തക്കാളിയിലെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എങ്ങനെയെല്ലാം ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാം

|

തക്കാളിയില്ലാതെ കറിവെക്കുന്നതിനെപ്പറ്റി വീട്ടമ്മമാര്‍ക്ക് ആലോചിക്കാന്‍ കഴിയില്ല. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമായ പല ഘടകങ്ങളും തക്കാളിയില്‍ ഉണ്ട് എന്നത് തന്നെയാണ്. എന്നാല്‍ തക്കാളി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. തടി കുറക്കാനും രക്തസമ്മര്‍ദ്ദത്തിനും എന്ന് വേണ്ട പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തക്കാളിക്ക് കഴിയും.

ഏത് മഞ്ഞപ്പല്ലിനേയും വെളുപ്പിക്കാന്‍ നിസ്സാരവിദ്യഏത് മഞ്ഞപ്പല്ലിനേയും വെളുപ്പിക്കാന്‍ നിസ്സാരവിദ്യ

തക്കാളി സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട തക്കാളിയിലൂടെ സ്ഥിരമായി നിങ്ങളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ രണ്ട് ദിവസം കൊണ്ട് പരിഹാരം വേണം എന്ന് ശഠിക്കരുത്. കാരണം കൃത്യമായ ഫലം ലഭിക്കണമെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ അതുപോലെ ചെയ്താല്‍ മാത്രമേ തക്കാളി സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുകയുള്ളൂ.

 മുഖക്കുരു പ്രതിരോധിക്കാം

മുഖക്കുരു പ്രതിരോധിക്കാം

തക്കാളിയില്‍ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെ വളരെ ഫലപ്രദമായി തന്നെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒന്നാണ്. ഇത് മുഖക്കുരുവിനെ ഡ്രൈ ആക്കുകയും ചര്‍മ്മത്തില്‍ നിന്ന് മുഖക്കുരിവിന്റെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

 മുഖത്തെ കുഴികളെ ഇല്ലാതാക്കുന്നു

മുഖത്തെ കുഴികളെ ഇല്ലാതാക്കുന്നു

മുഖത്തുണ്ടാകുന്ന കുഴികളെ ഇല്ലാതാക്കുന്നതിനും അതിലടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കിനേയും മറ്റും പ്രതിരോധിക്കുന്നതിനും തക്കാളി സഹായിക്കുന്നു. മാത്രമല്ല ഈ കുഴികളെയെല്ലാം അടക്കുന്നതിനും തക്കാളിക്ക് കഴിയുന്നു. അല്‍പം തക്കാളി നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുണ്ടാകുന്ന ഇത്തപം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

 അമിത എണ്ണമയം

അമിത എണ്ണമയം

അമിതഎണ്ണമയം എപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാണ്. അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് തക്കാളി. തക്കാളി രണ്ട് കഷ്ണമാക്കി അതിലൊന്നെടുത്ത് മുഖത്ത് ഉരച്ചു നോക്കൂ. ഇത് മുഖത്തെ അമിത എണ്ണമയത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 സണ്‍ടാന്‍ കളയാന്‍

സണ്‍ടാന്‍ കളയാന്‍

സണ്‍ടാന്‍ ഇല്ലാതാക്കാനും വളരെ ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണ് തക്കാളി കൊണ്ടുള്ള പരിഹാര മാര്‍ഗ്ഗം. തക്കാളി നീര് അല്‍പം തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് സണ്‍ടാന്‍ മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റുന്നു.

മുഖത്തെ മാലിന്യം നീക്കുന്നു

മുഖത്തെ മാലിന്യം നീക്കുന്നു

മുഖത്തുണ്ടാവുന്ന പല തരത്തിലുള്ള മാലിന്യങ്ങളുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാല്‍ തക്കാളി നീര് അല്‍പം തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ ഇത് മുഖത്തെ ഏത് അഴുക്കിനേയും ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ ഫലപ്രദമായ ഒന്നാണ് തക്കാളി. അല്‍പം തക്കാളി നീര്, അല്‍പം നാരങ്ങ നീര്, അല്‍പം പാല്‍പ്പാട എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.

 മൃതകോശങ്ങളെ നീക്കം ചെയ്യുന്നു

മൃതകോശങ്ങളെ നീക്കം ചെയ്യുന്നു

മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും വളരെ ഫലപ്രദമായ ഒന്നാണ് തക്കാളി. തക്കാളിയിലുള്ള വിറ്റാമിന്‍ എ, സി എന്നിവ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തക്കാളി മുറിച്ച് അതില്‍ അല്‍പം ഉപഞ്ചസാര വിതറി ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. മാത്രമല്ല ബ്ലാക്ക് ഹെഡ്‌സ് എന്ന പ്രശ്‌നത്തേയും ഫലപ്രദമായി നേരിടുന്നു.

പ്രായാധിക്യം മൂലമുള്ള ചുളിവുകള്‍

പ്രായാധിക്യം മൂലമുള്ള ചുളിവുകള്‍

പ്രായാധിക്യം മൂലമുണ്ടാവുന്ന ചുളിവുകള്‍ ഇല്ലാതാക്കാനും വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തക്കാളി. ഇതിലുള്ള ലിക്കോപ്പൈന്‍ ഫ്രീ റാഡിക്കല്‍സിനെ കുറച്ച് ചര്‍മ്മം ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റ് പാടുകളും ഇല്ലാതാക്കാനും തക്കാളി സഹായിക്കുന്നു.

 മുടിയിലെ എണ്ണമയം

മുടിയിലെ എണ്ണമയം

ചര്‍മ്മത്തിന് മാത്രമല്ല മുടിയിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും തക്കാളി സഹായിക്കുന്നു. തക്കാളി നീര് അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത് തലയിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല താരനെ പ്രതിരോധിക്കാനും തലയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കാനും ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തക്കാളി.

English summary

homemade beauty tips with tomatoes

Tomatoes are a staple in every kitchen. Tomatoes can do wonders for your skin and hair when included in your beauty routine.
Story first published: Monday, July 17, 2017, 13:14 [IST]
X
Desktop Bottom Promotion