For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരുവിന് കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം

എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിന്റെ കാര്യത്തില്‍ പല തരത്തിലുള്ള പരിഹാരവും നമ്മള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നമ്മുടെ ചുറ്റും മാര്‍ഗ്ഗങ്ങളുണ്ട്. സാധാരണ നമുക്ക് ചുറ്റും ഉള്ള മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാനുമാണ് ഇത് സഹായിക്കുന്നത്.

മുഖക്കുരുവിന് ഏറ്റവും പ്രതിസന്ധി നല്‍കുന്ന ഒന്നാണ് ഭക്ഷണവും അന്തരീക്ഷ മലിനീകരണവും. ഇവ രണ്ടും മുഖക്കുരു വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യം ഇവ രണ്ടും വളരെയധികം ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണഅ ആദ്യം വേണ്ടത്. മുഖക്കുരു വന്നാല്‍ അതിനെ ഇല്ലാതാക്കാനും പാടുകള്‍ മാറ്റാനും ശ്രദ്ധിക്കേണ്ടത് എന്താണ് എന്ന് പലര്‍ക്കും അറിയില്ല. അത് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

കുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാംകുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാം

ചിലര്‍ മുഖക്കുരു ഉണ്ടാവുമ്പോള്‍ അത് നുള്ളിപ്പൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് മാറ്റാന്‍ ചികിത്സ തേടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നമുക്ക് വീട്ടില്‍ ചെയ്യാവുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. മുഖക്കുരു ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണവും ഉണ്ടാവാം. ഗര്‍ഭപാത്ര സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് മുഖക്കുരു. ആര്‍ത്തവ ക്രമക്കേടുകളും ഇതിന്റെ ഭാഗമാണ്. സൗന്ദര്യസംരക്ഷണത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെ പരിഹാരം കാണാം എന്ന് നോക്കാം.

 ഐസ്

ഐസ്

മുഖക്കുരുവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ ഐസ്. മുഖക്കുരു അത്ര വലുതായിട്ടില്ലെങ്കില്‍ ഐസ് ഉത്തമ പരിഹാരമാണ്. മുഖക്കുരു ഉള്ള ഭാഗം നല്ലതു പോലെ വെള്ളമൊഴിച്ച് ക്ലീന്‍ ചെയ്ത് വൃത്തിയാക്കി വെക്കുക. ഉണങ്ങിക്കഴിഞ്ഞ ശേഷം ഒരു കോട്ടണ്‍ തുണിയില്‍ അല്‍പം ഐസ്‌ക്യൂബ് എടുത്ത് അത് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. ഇത് മുഖക്കുരു പെട്ടെന്ന് മാറാന്‍ സഹായിക്കുന്ന ഒന്നാണ്.

ആവി പിടിക്കുക

ആവി പിടിക്കുക

ആവി പിടിക്കുന്നതാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് മുഖത്ത അഴുക്കിനെ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്നു. നല്ലതു പോലെ മുഖം കഴുകിയ ശേഷം വേണം ആവി പിടിക്കേണ്ടത്. ഇത് നല്ലൊരു ആന്റിബാക്ടീരിയല്‍ സൊല്യൂഷന്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുഖക്കുരുവെന്ന പ്രശ്‌നത്തെയും ഇല്ലാതാക്കുന്നു. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് ആവി പിടിക്കല്‍.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് പലപ്പോഴും എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കാം. പെട്ടെന്ന് ചെയ്യാവുന്ന നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ നീര്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അല്‍പം നാരങ്ങ നീര് പഞ്ഞിയില്‍ മുക്കി മുഖത്ത് വെക്കുക. ഇത് മുഖക്കുരു പാടു പോലെ അവശേഷിക്കാതെ പൊട്ടിപ്പോവാന്‍ സഹായിക്കുന്നു. അഞ്ച് മിനിട്ടിനു ശേഷമാണ് മുഖത്ത് നിന്ന് പഞ്ഞി മാറ്റാന്‍ പാടുകയുള്ളൂ. ഇത് മുഖക്കുരുവിനെ വേരോടെ നശിപ്പിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ആരോഗ്യഗുണം മാത്രമല്ല സൗന്ദര്യ ഗുണവും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു തരത്തിലുള്ള പ്രതിസന്ധിയും വെളുത്തുള്ളി ഉണ്ടാക്കുന്നില്ല. വെളുത്തുള്ളി രണ്ടായി മുറിച്ച് ഇതിലൊരു ഭാഗം കൊണ്ട് മുഖക്കുരു ഉള്ള ഭാഗത്ത് നല്ലതു പോലെ ഉരസുക. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുകയും മുഖത്തിന് ആരോഗ്യവും തിളക്കവും നല്‍കുകയും ചെയ്യുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് മുഖക്കുരുവിനെ പാടു പോലും ഇല്ലാതെ നശിപ്പിക്കാം. ടീ ട്രീ ഓയില്‍ അല്‍പം പഞ്ഞിയില്‍ മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം തന്നെ മുഖക്കുരുവിന്റെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് ഇത്തരത്തില്‍ മുഖക്കുരുവിനെ പരിഹരിക്കുന്ന മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് അതില്‍ അല്‍പം പഞ്ഞി മുക്കി ഇത് മുഖക്കുരുവിന്റെ ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് വട്ടത്തില്‍ പഞ്ഞി കൊണ്ട് ഉരസണം. ചെറിയ രീതിയില്‍ ചുവപ്പ്‌നിറവും തിണര്‍പ്പും ഉണ്ടാവുമെങ്കില്‍ അല്‍പം ഐസ് ക്യൂബ് വെച്ചാല്‍ മതി.

 ഉള്ളി നീര്

ഉള്ളി നീര്

ഉള്ളിനീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ഉള്ളി നീര് മുഖക്കുരുവില്‍ വെച്ചാല്‍ അത് എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു. ഉള്ളിനീര് ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് അത് മുഖക്കുരു ഉള്ള ഭാഗത്ത് വെച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും നല്‍കി മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

പപ്പായ

പപ്പായ

പപ്പായയാണ് മറ്റൊരു പ്രതിരോധമാര്‍ഗ്ഗം. പപ്പായക്ക് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വഴികള്‍ നല്‍കാന്‍ കഴിയും. പപ്പായക്ക് മുഖക്കുരുവിനെ നല്ല ഫലപ്രദമായി തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. നല്ലതു പോലെ പഴുത്ത പപ്പായ മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയണം. ഇത് മുഖത്തിനി തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം മുഖക്കുരുവിനും പരിഹാരം നല്‍കുന്നു.

തക്കാളി

തക്കാളി

മുഖക്കുരു മാറാന്‍ ഏറ്റവും മികച്ച ഒന്നാണ് തക്കാളി. തക്കാളിക്ക് പരിഹാരം കാണാന്‍ കഴിയാത്ത സൗന്ദര്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. ഇത് മുഖത്തിന് തിളക്കവും സൗന്ദര്യവും നല്‍കുന്നു. അതിലൂടെ ചര്‍മ്മത്തിന്റെ നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുഖത്തിന്റെ തിളക്കത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് തക്കാളി.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊന്ന്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് അത് ഉണങ്ങിക്കഴിയുമ്പോള്‍ മുഖത്ത് നിന്ന് മാറ്റാന്‍ നോക്കൂ. ഇത് മുഖക്കുരുവിനെപ്പോലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുഖക്കുരുവിന്റെ പ്രതിസന്ധി അകറ്റാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഉറങ്ങിച്ചെന്ന് മുഖത്തെ എല്ലാ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു.

English summary

Home Remedies To Get Rid Of Painful Pimple

how to get it removed through home remedies and after care. Read on
Story first published: Monday, October 30, 2017, 12:03 [IST]
X
Desktop Bottom Promotion