Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മുഖരോമം നിമിഷനേരം കൊണ്ടു കളയാം
സ്ത്രീകളുടെ മുഖരോമത്തിന് വളരെ എളുപ്പത്തില്‍ പരിഹാരം കാണാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
സ്ത്രീകളുടെ മുഖത്ത് രോമം അനാവശ്യമാണ്, സൗന്ദര്യം കെടുത്തുമെന്നു മാത്രമല്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ മുഖം കാണിയ്ക്കാനുള്ള ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യും.
മുഖരോമത്തിന് കൃത്രിമ വഴികളെ ആശ്രയിക്കണമെന്നില്ല, തികച്ചും സ്വാഭാവിക വഴികള്‍ പലതുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.
സ്ത്രീകളുടെ മുഖരോമത്തിന് വളരെ എളുപ്പത്തില്‍ പരിഹാരം കാണാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മുഖരോമം നിമിഷനേരം കൊണ്ടു കളയാം
മഞ്ഞള്‍പ്പൊടി പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള് നീക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

മുഖരോമം നിമിഷനേരം കൊണ്ടു കളയാം
മഞ്ഞള്‍പ്പൊടി, പാല്, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും മുഖരോമം നീക്കാന്‍ സഹായിക്കും.

മുഖരോമം നിമിഷനേരം കൊണ്ടു കളയാം
1 ടേബില്‍ സ്പൂണ്‍ ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ കുതര്‍ത്തു വേവിച്ചുടയ്ക്കുക. ഇതിലേയ്ക്ക് 2-3 ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ത്തിളക്കുക. 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

മുഖരോമം നിമിഷനേരം കൊണ്ടു കളയാം
1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.

മുഖരോമം നിമിഷനേരം കൊണ്ടു കളയാം
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്പം ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചൂടാക്കുക. ഇത് ഉരുകി കട്ടിയാകുമ്പോള്‍ വാങ്ങി ചെറുചൂടോടെ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ ഈ മാസ്ക് വലിച്ചു നീക്കം ചെയ്യാം.

മുഖരോമം നിമിഷനേരം കൊണ്ടു കളയാം
മുട്ടവെള്ള, ഒരു ടേബിള്‍ സ്പൂണ്‍ മൈദ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ വിപരീതദിശയില്‍ വലിച്ചു നീക്കം ചെയ്യുക



Click it and Unblock the Notifications
