For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍ ഇങ്ങനെ, വെളുപ്പുനിറം ഉറപ്പ്‌.......

നിറം വര്‍ദ്ധിയ്ക്കാന്‍ പല തരത്തില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കാം. ഏതെല്ലാം വിധത്തിലാണിതെന്നു നോക്കൂ,

|

മഞ്ഞള്‍ ആരോഗ്യസംരക്ഷണത്തിലും ചര്‍മസംരക്ഷണത്തിലുമെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങലുള്ള ഇത് ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും പ്രധാനപ്പെട്ട ഒന്നുമാണ്.

പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലേയും പ്രധാന ഘടകമാണ് മഞ്ഞള്‍. നിറം വര്‍ദ്ധിപ്പിയ്ക്കാനും മുഖക്കുരുവകറ്റാനും ഇതിന് പ്രത്യേക കഴിവുമുണ്ട്.

നിറം വര്‍ദ്ധിയ്ക്കാന്‍ പല തരത്തില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കാം. ഏതെല്ലാം വിധത്തിലാണിതെന്നു നോക്കൂ,

മഞ്ഞള്‍ ഇങ്ങനെ, വെളുപ്പുനിറം ഉറപ്പ്‌....

മഞ്ഞള്‍ ഇങ്ങനെ, വെളുപ്പുനിറം ഉറപ്പ്‌....

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.

ഓട്‌സ് പൊടിച്ചത്,

ഓട്‌സ് പൊടിച്ചത്,

ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്‌ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്‌സ് പൊടിച്ചത്, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടിയും പനിനീരും

മഞ്ഞള്‍പ്പൊടിയും പനിനീരും

മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്‍പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മഞ്ഞളും പാലും

മഞ്ഞളും പാലും

മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്.

മഞ്ഞളും കുങ്കുമപ്പൂ

മഞ്ഞളും കുങ്കുമപ്പൂ

മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്‍പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കുന്നതിനു സഹായിക്കും.

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

English summary

Home Remedies To Get Fair Skin Using Turmeric

Home Remedies To Get Fair Skin Using Turmeric, Read more to know about,
Story first published: Tuesday, September 12, 2017, 16:44 [IST]
X
Desktop Bottom Promotion