For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുത്തും കുഴികളും മാറാന്‍ ഗ്രീന്‍ ടീ

ഗ്രീന്‍ടീയിലൂടെ സൗന്ദര്യസംരക്ഷണം എങ്ങനെയൊക്കെ സാധ്യമാകും എന്ന് നോക്കാം.

|

ആരോഗ്യപരമായി വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. കുടിയ്ക്കാന്‍ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഗ്രീന്‍ടീയില്‍ ഉണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയമില്ല. സൗന്ദര്യസംരക്ഷണത്തിനും ഏറ്റവും മുന്നില്‍ തന്നെയാണ് ഗ്രീന്‍ ടീ.

മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റുന്നതിന് ഗ്രീന്‍ ടീ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്രീന്‍ ടീ. നിമിഷ നേരം കൊണ്ട് തന്നെ ഗുണങ്ങള്‍ ധാരാളമാണ് ഗ്രീന്‍ ടീയ്ക്ക്. എന്തൊക്കെ എന്ന് നോക്കാം.

 ഗ്രീന്‍ ടീ തയ്യാറാക്കാന്‍

ഗ്രീന്‍ ടീ തയ്യാറാക്കാന്‍

രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ബൗള്‍ വെള്ളം എന്നിവയാണ് മുഖത്തെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയിലൂടെ ചെയ്യേണ്ടത്.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ഒരു ബൗളില്‍ വെള്ളം എടുത്ത് അത് നല്ലതു പോലെ ചൂടാക്കാം. ഇതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.

സ്‌റ്റെപ് 2

സ്‌റ്റെപ് 2

വെള്ളം നന്നായി തിളച്ച് കഴിയുമ്പോള്‍ ഗ്രീന്‍ ടീ ഇതിലേക്കിടാം. അല്‍പസമയം കൂടി വെള്ളം നല്ലതു പോലെ തിളക്കണം.

സ്‌റ്റെപ് 3

സ്‌റ്റെപ് 3

വെള്ളം നല്ല ബ്രൗണ്‍ നിറമാകുന്നത് വരെ തിളപ്പിക്കണം. 10 മിനിട്ടിനു ശേഷം തീ കെടുത്തി തണുക്കാനായി വെയ്ക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നമ്മുടെ ആവശ്യത്തിനായി മാത്രം എടുത്ത് ഉപയോഗിക്കാം. അതിനായി ഉപയോഗിച്ചതിന്റെ ബാക്കി നമുക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അല്‍പം പഞ്ഞിയില്‍ ഗ്രീന്‍ ടീ മുക്കി ആദ്യം മുഖം ക്ലീന്‍ ചെയ്യാം. ഇത് മുഖത്ത് തേയ്ക്കുന്നതിന്റെ ആദ്യ പടിയായി ചെയ്യാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ശേഷം മുഖം ഗ്രീന്‍ ടീ കൊണ്ട് കഴുകാം. അതിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം നല്ലതു പോലെ കഴുകുക.

ദിവസവും രണ്ട് നേരം ഇത്

ദിവസവും രണ്ട് നേരം ഇത്

ദിവസവും രണ്ട് നേരം ഇത് ചെയ്യുക.ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ നശിപ്പിക്കുകയും മുഖത്തെ കറുത്ത കുത്തുകളും പുള്ളികളും പാടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

 ടോണര്‍ ആയി ഉപയോഗിക്കാം

ടോണര്‍ ആയി ഉപയോഗിക്കാം

ഗ്രീന്‍ ടീ നല്ലൊരു ടോണര്‍ ആണ്. ഇത് ചര്‍മ്മത്തെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. നാച്ചുറല്‍ സണ്‍സ്‌ക്രീന്‍ എന്ന രീതിയില്‍ ഇത് ഉപയോഗിക്കാം.

English summary

DIY: Green Tea Toner For Acne-prone Skin

Do you know how to prepare green tea toner. Take a look at the step by step procedure on how to prepare green tea toner for acne-prone skin.
Story first published: Thursday, March 2, 2017, 15:33 [IST]
X
Desktop Bottom Promotion