For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈര് കൊണ്ട് വെളുക്കാന്‍ ഉറപ്പുള്ള ഫേസ്പാക്ക്

മുഖത്തിന് സൗന്ദര്യം നല്‍കാനും ചര്‍മ്മത്തിന് നിറം നല്‍കാനും തൈര് സഹായിക്കുന്നു എന്ന് നോക്കാം.

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും.അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ നമ്മളില്‍ പലരിലും പല വിധത്തിലാണ് ആശങ്കയുളവാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പാടുകള്‍ ഇല്ലാതാക്കാന്‍ ക്രീമും മറ്റും തേക്കുന്നത് പലപ്പോഴും ചര്‍മ്മത്തിന് പല തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാക്കുന്നു. ഇത് വീണ്ടും ചര്‍മ്മത്തിന് ആരോഗ്യമുണ്ടാക്കുന്നതിന് പതരം അനാരോഗ്യമുണ്ടാക്കുകയാണ് ചെയ്യുന്നത്.

ചര്‍മ്മത്തിന് ആരോഗ്യമുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങളും നിറം നല്‍കുന്ന മാര്‍ഗ്ഗങ്ങളും പ്രകൃതിദത്തം തന്നെയാണ് എന്തുകൊണ്ടും നല്ലത്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നത് പലര്‍ക്കും അറിയില്ല. തൈര് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മോയ്‌സ്ചുറൈസര്‍ പുരട്ടുന്നതിന്റെ അതേ ഗുണമാണ് തൈര് മുഖത്ത് പുരട്ടുന്നത് കൊണ്ട് ലഭിക്കുന്നത്. സൗന്ദര്യസംബന്ധമായ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കറ്റാര്‍വാഴയിലല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത് കറ്റാര്‍വാഴയിലല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത്

തൈര് ഉപയോഗിക്കുമ്പോള്‍ ഓരോ ചര്‍മ്മത്തിന്റേയും സ്വഭാവം അറിഞ്ഞ് വേണം ഉപയോഗിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഓരോ ചര്‍മ്മത്തിനും ഓരോ സ്വഭാവമാണ്. ചിലരില്‍ എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചിലരില്‍ വരണ്ട ചര്‍മ്മമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആദ്യം അറിഞ്ഞിരിക്കണം. തൈര് ഉപയോഗിച്ച് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെ സൗന്ദര്യത്തിന് തൈര് ഉപയോഗിക്കാം എന്ന് നോക്കാം.

 തൈര് മുഖത്ത് പുരട്ടിയാല്‍

തൈര് മുഖത്ത് പുരട്ടിയാല്‍

തൈര് മുഖത്ത് പുരട്ടിയാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇത് പലതരത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്നു. എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് തൈര് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തില്‍ തൈരിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

പ്രായം വര്‍ദ്ധിക്കുന്നതിലൂടെ പലപ്പോഴും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ തൈര് സ്ഥിരമായി മുഖത്ത് തേക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. 24 മണിക്കൂറും ഫ്രെഷ് ആയിരിക്കാന്‍ തൈര് സഹായിക്കുന്നു.

ചര്‍മ്മം ക്ലീന്‍ ആക്കാന്‍

ചര്‍മ്മം ക്ലീന്‍ ആക്കാന്‍

ചര്‍മ്മം ക്ലീന്‍ ആക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇന്നത്തെ ജീവിത രീതിയിലൂടെ പലപ്പോഴും കൊഴുപ്പും മറ്റും മുഖത്തും പല സ്ഥലത്തും അടിഞ്ഞ് കൂടാന്‍ കാരണമാകുന്നു. എന്നാല്‍ ചര്‍മ്മം ക്ലീന്‍ ആക്കാനും ശരീരത്തിലെ കൊഴുപ്പും മുഖത്തെ കൊഴുപ്പും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

എപ്പോഴും ആരോഗ്യമുള്ള ചര്‍മ്മം ആയിരിക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇന്നത്തെ ജീവിത രീതി ഇതിന് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്ന ഒന്നാണ് തൈര്. ഇതിലെ ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നത്.

 ഈര്‍പ്പമുള്ള ചര്‍മ്മം

ഈര്‍പ്പമുള്ള ചര്‍മ്മം

ചര്‍മ്മം ഒരിക്കലും വരണ്ടിരിക്കരുത്. കാരണം ചര്‍മ്മത്തിന്റെ ഈര്‍പ്പം ആണ് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. എന്നാല്‍ അഴുക്കും വിയര്‍പ്പും എല്ലാം കൊണ്ടും പല വിധത്തില്‍ മുഖം വരണ്ടതാവാനും മറ്റും കാരണമാകുന്നു. എന്നാല്‍ തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇതിലെ ലാക്റ്റിക് ആസിഡ് ടാന്‍ കുറക്കാന്‍ സഹായിക്കുന്നു.

പാടുകള്‍ മാറ്റാന്‍

പാടുകള്‍ മാറ്റാന്‍

സൗന്ദര്യസംരക്ഷണത്തിന് എന്നും വെല്ലുവിളിയാണ് മുഖത്തുണ്ടാവുന്ന പാടുകള്‍. ചര്‍മ്മം മുഖത്തിന് തണുപ്പ് നല്‍കുന്നു. ഇത് മുഖക്കുരു മാറ്റാനും മുഖത്തുണ്ടാവുന്ന പാടുകള്‍ മാറ്റാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുഖത്തെ ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ തൈര് എന്തുകൊണ്ടും നല്ലതാണ്.

ഫേസ്മാസ്‌കുകള്‍

ഫേസ്മാസ്‌കുകള്‍

സൗന്ദര്യത്തിന് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. എന്നാല്‍ ഇനി ഇത്തരത്തില്‍ ഉള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും തൈര് കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കാം. എന്തൊക്കെയാണ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് തൈര് കൊണ്ടുള്ള ഉപയോഗങ്ങള്‍ എന്ന് നോക്കാം.

തൈരും തേനും

തൈരും തേനും

തൈരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിനു മുന്‍പായി മുഖം നല്ലതു പോലെ ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കണം. ഇതിനു ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാന്‍ ശ്രമിക്കണം. തണുത്ത വെള്ളത്തില്‍ കഴുകിക്കളയാന്‍ ശ്രമിക്കണം. ഇത് ദിവസവും ചെയ്താല്‍ ചര്‍മ്മം മൃദുവാകുകയും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കടലമാവും തൈരും

കടലമാവും തൈരും

ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തുള്ള അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിനും മുഖക്കുരു പാടുകളും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 മഞ്ഞളും തൈരും

മഞ്ഞളും തൈരും

മഞ്ഞളും തൈരും മിക്‌സ് ചെയ്താലും നല്ലൊരു ഫേസ്പാക്ക് ആണ്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും കാല്‍ ടീസ്പൂണ്‍ മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല മുഖത്തെ അഴുക്ക് മാറി മുഖത്തിന് നിറം നല്‍കാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു.

തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.

തൈരും ഓട്‌സും

തൈരും ഓട്‌സും

തൈരും ഓട്‌സും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുട്ടയുടെ വെള്ള കൂടി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിനും മുഖത്തിന്റെ സൗന്ദര്യത്തിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് മുഖത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Curd Face Packs For Different Skin Types

Curd Face Packs For Different Skin Types read on to know more about it.
Story first published: Thursday, November 9, 2017, 12:03 [IST]
X
Desktop Bottom Promotion