Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ചര്‍മ്മ സംരക്ഷണത്തിലെ മല്ലിയില മാജിക്
ചര്‍മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കി ചര്‍മ്മം സംരക്ഷിക്കാന്‍ സഹായിക്കും മല്ലിയില സൂത്രം നോക്കാം.
മല്ലിയില ഭക്ഷണത്തിനും മറ്റും ഉപയോഗിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. പലപ്പോഴും ഉത്തരേന്ത്യന്‍ രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മല്ലിയില നല്‍കുന്നത് വളരെ വലിയ രുചികള്‍ തന്നെയായിരിക്കും. എന്നാല്‍ ഭക്ഷണ രുചികള്‍ക്ക് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മല്ലിയില ഉപയോഗിക്കും.
വരണ്ട ചര്‍മ്മം, മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ എന്നിവയ്ക്കെല്ലാം പരിഹാരമാണ് മല്ലിയില. എങ്ങനെ മല്ലിയില സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

സ്റ്റെപ് 1
കൈ നിറയെ മല്ലിയില എടുത്ത്അത് നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാം.

സ്റ്റെപ് 2
ഒരു നേര്‍ത്ത തുണി എടുത്ത് ഇത് നല്ലതു പോലെ അരച്ചെടുക്കാം. ഒരു സ്പൂണ്‍ നിറയെ മല്ലിയില ജ്യൂസ് എടുത്ത് ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഇതില്‍ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്ത് 15 മിനിട്ട് വെയ്ക്കാം.

സ്റ്റെപ് 3
ഈ മിശ്രിതം മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. എന്നാല്‍ മുഖത്ത് മിശ്രിതം തേയ്ക്കുന്നതിനു മുന്‍പ് നല്ല ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകണം.

സ്റ്റെപ് 4
രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പാണ് ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കേണ്ടത്.പിറ്റേ ദിവസം രാവിലെ മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.

മല്ലിയില പ്രവത്തിയ്ക്കുന്നത്
മല്ലിയിലയും മഞ്ഞള്‍പ്പൊടിയും കൂടി ചേരുമ്പോള്‍ മല്ലിയിലയിലുള്ള വോളെറ്റൈല് ഓയില്‍ ആണ് ചര്‍മ്മം എപ്പോഴും ഈര്‍പ്പമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്നത്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാനും മല്ലിയില ഫലപ്രദമാണ് എന്ന് പറയുന്നത് അത് കൊണ്ട് തന്നെയാണ്. മാത്രമല്ല മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മുഖക്കുരു പോവുന്നു
മുഖക്കുരു എന്നും എപ്പോഴും ചെറുപ്പക്കാരില്‍ പ്രശ്നം തന്നെയാണ്. എന്നാല്‍ അതില്‍ നിന്നും മോചനമാണ് മല്ലിയില നല്‍കുന്നത്. മുഖക്കുരുവിന്റെ പാട് പോലും അവശേഷിക്കാതെ മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് മല്ലിയില എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആന്റി ഓക്സിഡന്റ്
ആന്റി ഓക്സിഡന്റ് ആണ് മല്ലിയില, ഇത് ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സംരക്ഷിക്കുന്നു.



Click it and Unblock the Notifications
