Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പ്രായം പിടിച്ച് നിര്‍ത്തും ആയുര്‍വ്വേദമാര്‍ഗ്ഗം
മുഖത്തിന് നിറം എന്നതിലുപരി ചര്‍മ്മത്തിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ആയുര്‍വ്വേദം
സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും നാടന്‍ വഴികള്‍ തേടുന്നത് തന്നെയാണ് ഉത്തമം. പ്രകൃതി ദത്തമായ വഴികളിലൂടെ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുള്ള ഫലം തരും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എളുപ്പം ഫലം ആഗ്രഹിച്ച് പല കൃത്രിമമാര്ഗ്ഗങ്ങളേയും ആശ്രയിക്കുന്നവര്‍ പലപ്പോഴും അബദ്ധത്തില്‍ ചെന്ന് ചാടും. ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല.
നാടന്‍ വഴികളിലൂടെ ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാം. പലപ്പോഴും ചര്‍മ്മം എത്രയൊക്കെ വൃത്തിയായും ഫലപ്രദമായും സംരക്ഷിക്കാമോ അത്രത്തോളം മികച്ചതാക്കി മാറ്റാന്‍ നാടന്‍ പൊടിക്കൈകള്‍ തന്നെയാണ് ഉത്തമം. എന്തൊക്കെ നാടന്‍ വഴികളിലൂടെ നമുക്ക് ചര്‍മ്മത്തെ ഫലപ്രദമായി സംരക്ഷിക്കാം എന്ന് നോക്കാം.

ഉലുവയും ഒലീവ് ഓയിലും
ഉലുവയും ഒലീവ് ഓയിലുമാണ് മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിന് പരിഹാരം നല്‍കുന്നത്. ഉലുവ കുതിര്‍ത്ത് അരച്ച് ഒലീവ് ഓയില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്.

കുങ്കുമാദി തൈലം
കുങ്കുമാദി തൈലം മുഖത്ത് തേക്കുന്നതും മുഖത്തെ കറുപ്പ് മാറ്റാന്‍ സഹായിക്കും. കുങ്കുമാദി തൈലം മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കരിമംഗലം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത് മുഖത്തിന് നിറവും മാര്‍ദ്ദവവും നല്കുന്നു.

പച്ചമഞ്ഞള്‍
പച്ചമഞ്ഞളും സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ്. പച്ചമഞ്ഞള്‍ അരച്ച് പുരട്ടുന്നത് മുഖകാന്തിക്കും മുഖക്കുരു മാറാനും സഹായിക്കുന്നു.

കസ്തൂരിമഞ്ഞള്‍
പച്ചമഞ്ഞളിനേക്കാള് ഗുണമേന്മയുള്ള ഒന്നാണ് കസ്തൂരി മഞ്ഞള്‍. കസ്തൂരി മഞ്ഞള്‍ അരച്ച് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രാമച്ചം
രാമച്ചം ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കവും സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കുന്നതാണ്.

തേന്‍
മറ്റൊരു നാടന്‍ വഴിയാണ് തേന്‍. തേന്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം വളരെ ഫലപ്രദമാണ്. തേന്‍ മുഖത്ത് പുരട്ടുന്നത് മുഖത്തിന് നിറം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നതിനും സഹായിക്കുന്നു.

രാമച്ചം ഉണക്കിപ്പൊടിച്ച് പാലില്‍
രാമച്ചം ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തിന് തിളക്കം നല്കുന്നു. ഇത് ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
