Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വെച്ചൊരു പ്രയോഗം
സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളിയാണ് മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ നല്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. എന്തൊക്കെയാണെങ്കിലും മുഖത്ത് കുത്തുകളും പുള്ളികളും പാടുകളും ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല പലര്‍ക്കും. ഇത് പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.
എന്നാല്‍ മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കി മുഖത്തിന് തിളക്കവും ഉന്മേഷവും നല്കാന് ഇനി ഉരുളക്കിഴങ്ങിന് കഴിയും. അതിനായി ഉരുളക്കിഴങ്ങൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് ഒന്ന്, മാതള നാരങ്ങയുടെ കുരു അര ബൗള്‍, നാരങ്ങ അരക്കഷ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് അരച്ചെടുക്കാം. അരച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് അര ബൗള്‍ മാതള നാരങ്ങയുടെ കുരു അരച്ചതും ഒരു ടേബിള്‍ വെള്ളവും ചേര്‍ത്ത് അരച്ചെടുക്കാം. ഇതിലേക്ക് നാരങ്ങ നീരും ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം.

ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വെച്ചൊരു പ്രയോഗം, മുഖത്തെ മാറ്റം....
മിക്സ് ചെയ്ത ശേഷം ഇതെല്ലാം കൂടി ഐസ് ട്രേയിലേക്ക് മാറ്റാവുന്നതാണ്. മാറ്റിയ ശേഷം ആറ് മണിക്കൂറോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ശേഷം ഇത് ഉപയോഗിക്കാം

ഉപയോഗിക്കുന്ന വിധം
മുഖത്ത് എവിടെയാണോ കറുത്ത കുത്തുകളും പാടുകളും ഉള്ളത് അവിടെ ഈ ഐസ്ക്യൂബ് വച്ച് ഉരസുക. ഇത് ഡാര്‍ക്ക് സ്പോട്ട് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

എപ്പോഴൊക്കെ
ദിവസവും രണ്ട് നേരം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ദിവസവും രണ്ട് നേരം ഉപയോഗിക്കുന്നത് മുഖത്തിന് തിളക്കവും ഇരട്ടി ഫലവും നല്കുന്നു.

മുഖത്തെ കറുത്ത പാടുകള്‍
മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതായി മുഖത്തിന് തിളക്കം നല്കാന് ഈ ഫേസ് പാക്ക് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും നാല് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാം.



Click it and Unblock the Notifications
