Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിൾ സിഡാര്‍ വിനെഗർ നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി 8 മികച്ച വിഭവങ്ങൾ ചുവടെ കൊടുക്കുന്നു.
സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തില്‍ നമ്മളെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും എന്നു വേണ്ട സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ധാരാളം വ്യത്യസ്തമായ ഗുണങ്ങളുണ്ട്. നിങ്ങളുടെ സൗന്ദര്യ പരിപാലനത്തിനായി എപ്പോഴെങ്കിലും ഈ അത്ഭുത ലായനി ഉപയോഗിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ,ഇനി വൈകിക്കേണ്ട. ആപ്പിൾ സിഡാര്‍ വിനെഗർ നിങ്ങളുടെ ചർമ്മത്തിനും മുടിക്കും മികച്ച ഫലം നൽകും. നിങ്ങളുടെ സൗന്ദര്യ പ്രശ്‍നങ്ങൾക്കെല്ലാം ഉള്ള പ്രതിവിധിയാണിത്. മുഖക്കുരു,ചർമ്മത്തിലെ പാടുകൾ,താരൻ ,നഖത്തിന്റെ പരിപാലനം എന്നിവയ്‌ക്കെല്ലാം ഇത് ഉത്തമമാണ്. ആപ്പിൾ സിഡാര്‍ വിനെഗർ ഉപയോഗിച്ചുണ്ടാക്കാവുന്ന ഏറ്റവും പുതിയ വിഭവങ്ങൾ ചുവടെ കൊടുക്കുന്നു. ആപ്പിൾ സിഡാര്‍ വിനെഗർ നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി 8 മികച്ച മാര്‍ഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.

ആപ്പിൾ സിഡാര്‍ വിനെഗർ ടോണർ
എസിവി യും വെള്ളരിക്ക ജ്യൂസും 1 :1 എന്ന അനുപാതത്തിൽ ചേർക്കുക.ഇത് ചർമ്മം വൃത്തിയാക്കാനും ത്വക്കിലെ വലിയ മുകുളങ്ങൾ ചുരുങ്ങാനും നല്ലതാണ്.

ആപ്പിൾ സിഡാര്‍ വിനെഗർ ഫെയിസ് മാസ്ക്
ഒരു സ്പൂൺ എസിവി 2 സ്പൂൺ തേനുമായി മിക്സ് ചെയ്യുക.വൃത്തിയാക്കിയ ചർമ്മത്തിൽ ഇത് പുരട്ടി 20 മിനിറ്റ് വയ്ക്കുക.അതിനുശേഷം വെള്ളമുപയോഗിച്ചു കഴുകുക.ഇത് ആഴ്ചയിൽ 3 തവണ ചെയ്താൽ മൃദുലമായ ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം.

ആപ്പിൾ സിഡാര്‍ വിനെഗർ ആസ്ട്രിൻജന്റ്
ഒരു കപ്പ് എസിവി ഒരു കപ്പ് തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക.സാധിക്കുമെങ്കിൽ ഈ കുപ്പി ഫ്രിഡ്ജിൽ സൂക്ഷിക്കുക.ഇത് ദിവസത്തിൽ പല തവണ കോട്ടൺ തുണിയിൽ മുക്കി ചർമ്മത്തിൽ പുരട്ടുക.ഇത് പാടുകൾ മാറ്റാൻ വളരെ ഉത്തമമാണ്.

ആപ്പിൾ സിഡാര്‍ വിനെഗർ ഷാമ്പൂ
ബേക്കിങ് സോഡയും എസിവി യുമായി മിക്സ് ചെയ്തു ഷാമ്പൂവിനു പകരം ഉപയോഗിക്കാവുന്നതാണ്.ഇത് നിങ്ങളുടെ മുടിയും തലയോടും വൃത്തിയാക്കും.ഇതിൽ ഷാമ്പൂവിലെപ്പോലെ രാസവസ്തുക്കൾ ഇല്ല.ഇതിലേക്ക് അല്പം ലാവണ്ടർ എസ്സെൻഷ്യൽ ഓയിൽ കൂടി ചേർത്താൽ നല്ല ഗന്ധവും ലഭിക്കും.

താരൻ അകറ്റാൻ ആപ്പിൾ സിഡാര്‍ വിനെഗർ
എസിവി യിൽ കുറച്ചു ടീ ട്രീ എസ്സെൻഷ്യൽ ഓയിൽ ചേർത്ത് മിക്സ് ചെയ്തു തലയോട്ടിയിൽ പുരട്ടുക.ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിക്കുക.ഈ മിശ്രിതം ചേർത്ത് ഷാമ്പൂവിന്റെ കട്ടി കുറയ്ക്കാനും പറ്റും.താരൻ അകറ്റാനായി ഇത് ആഴ്ചയിൽ രണ്ടു തവണ ചെയ്യുക.

മുടി കഴുകാനായി ആപ്പിൾ സിഡാര്‍ വിനെഗർ
നിങ്ങൾക്ക് എണ്ണമയമുള്ള മുടിയും തലയോട്ടിയുമാണെങ്കിൽ എസിവി വളരെ മികച്ചതാണ്.എസിവി ഒരു കപ്പ് വെള്ളത്തിൽ 1 :2 എന്ന അനുപാതത്തിൽ ചേർക്കുക.അതായതു 1 / 3 ഭാഗം എസിവി യും 2 / 3 ഭാഗം വെള്ളവും എടുത്തു അവസാനം മുടി കഴുകിയാൽ മുടിയിലും തലയോട്ടിയിലെയും അധികമുള്ള എണ്ണ മാറും.ഇത് ഷാമ്പൂവിനു ശേഷം ഉപയോഗിക്കുകയാണെങ്കിൽ സീബം ഉത്‌പാദനം നിയന്ത്രിക്കുകയും മിനുസമുള്ള എണ്ണമയമില്ലാത്ത മുടി മണിക്കൂറോളം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.നിങ്ങൾക്ക് സാധാരണ മുടിയാണെങ്കിൽ എസിവി യും വെള്ളവും 1 :4 എന്ന അനുപാതത്തിൽ ചേർത്ത് മുടി കഴുകുക.ഇത് താരൻ അകറ്റാനും ഫലപ്രദമാണ്.

മുടി ബലപ്പെടുത്താൻ ആപ്പിൾ സിഡാര്‍ വിനെഗർ
ഔഷധങ്ങളായ കൊടിത്തൂവ,ബർഡോക് എന്നിവയുടെ ചേരുവ എസിവി യുമായി മിക്സ് ചെയ്തു തലയോട്ടിൽ പുരട്ടിയാൽ അത് മുടിക്ക് വേണ്ട പോഷണം നൽകുകയും ബലപ്പെടുത്തുകയും ചെയ്യും.കൂടാതെ ഇത് ഫംഗസ് അണുബാധ,താരൻ,തല ചൊറിച്ചിൽ എന്നിവ അകറ്റുകയും ചെയ്യും.

പാദസംരക്ഷണത്തിനു ആപ്പിൾ സിഡാര്‍ വിനെഗർ
ഒരു കപ്പ് എസിവി ഒരു ടബ്ബ് ചൂട് വെള്ളത്തിൽ ചേർക്കുക.നിങ്ങളുടെ ക്ഷീണിച്ച കാല് 20 മിനിറ്റ് അതിൽ മുക്കിവച്ചു വിശ്രമിക്കുക.ഇത് കാലിന്റെ ദുർഗന്ധവും ക്ഷീണവും അകറ്റുന്നു.ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ എന്തുകൊണ്ടാണ് ഒരു കുപ്പി ആപ്പിൾ സൈഡർ വിനെഗർ കയ്യിൽ സൂക്ഷിക്കണമെന്ന് പറയുന്നതെന്ന്.ഇത് നിങ്ങളുടെ ധാരാളം സൗന്ദര്യ പ്രശ്‍നങ്ങൾക്കുള്ള പരിഹാരമാണ്.

സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍
അടുത്ത തവണ ഷോപ്പിംഗിനു പോകുമ്പോൾ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൂടെ ഉൾപ്പെടുത്താൻ മറക്കണ്ട.സൗന്ദര്യ ഉത്പന്നങ്ങൾക്കായി ധാരാളം പണം ചെലവഴിക്കുന്നതിനേക്കാൾ അത്ഭുതങ്ങൾ തരുന്ന എസിവി എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ. ഇവയാണ് മികച്ച ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സൗന്ദര്യക്കുറിപ്പുകൾ.അപ്പോൾ സൗന്ദര്യ പരിപാലനത്തിനായി എസിവി ഉപയോഗിച്ച് തുടങ്ങിക്കോളൂ. നിങ്ങളുടെ ആശയങ്ങൾ ഞങ്ങളോട് പങ്കുവയ്ക്കാനും മടിക്കേണ്ട.



Click it and Unblock the Notifications