For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസിയിലയും പച്ചമഞ്ഞളും ചേര്‍ത്ത് പുരട്ടാം

മഞ്ഞളും തുളസിയും ഉപയോഗിച്ച് ആയുര്‍വ്വേദ വഴിയിലൂടെ സൗന്ദര്യം കാക്കാം.

|

മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങള്‍ തേടിപ്പോകുന്നവരാണ് നമ്മളില്‍ പലരും. സൗന്ദര്യസംരക്ഷണത്തിന് ആയുര്‍വ്വേദ വഴികള്‍ വളരെ ഫലപ്രദവും ആണ്. പച്ചമഞ്ഞളും ആര്യവേപ്പും തുളസിയും എല്ലാം സൗന്ദര്യസംരക്ഷണത്തിന്റെ ആയയുര്‍വ്വേദ വഴികളാണ്. കടുകെണ്ണ മുഖത്ത് പുരട്ടിയാല്‍

മുഖത്തിന് നിറം മാത്രമല്ല സൗന്ദര്യ പ്രശ്‌നം, മുഖത്തെ കറുത്ത പാടുകളും കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും അമിത രോമവളര്‍ച്ചയും എന്നു വേണ്ട പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് സൗന്ദര്യസംരക്ഷണത്തില്‍ പ്രയാസം സൃഷ്ടിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം ഇനി ഒറ്റപ്പരിഹാരം നോക്കാം.

 തുളസിയും പച്ചമഞ്ഞളും

തുളസിയും പച്ചമഞ്ഞളും

തുളസിയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് മുഖത്ത് തേച്ചാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. തുളസി നീര് മഞ്ഞള്‍പ്പൊടിയില്‍ ചാലിച്ച് തേച്ചാലും ഫലം വര്‍ദ്ധിയ്ക്കുന്നു. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. മുഖക്കുരുവിന്റെ പാട് പോലും ഇല്ലാതാക്കുന്നു ഈ മാര്‍ഗ്ഗത്തിലൂടെ.

 കണ്ണിനു താഴെ കറുപ്പകറ്റാന്‍

കണ്ണിനു താഴെ കറുപ്പകറ്റാന്‍

കണ്ണിനു താഴെയുള്ള കറുപ്പകറ്റാനും പ്രതിവിധിയാണ് ഈ മഞ്ഞള്‍ തുളസികൂട്ട്. ഉറങ്ങാന്‍ പോകുന്നതിനു മുന്നോടിയായി മഞ്ഞളും തുളസിയും ചേര്‍ത്ത മിശ്രിതം കണ്ണിനു താഴെ ഇട്ട് കിടക്കാന്‍ പോവുക. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

പച്ചമഞ്ഞളും ആര്യവേപ്പും

പച്ചമഞ്ഞളും ആര്യവേപ്പും

മഞ്ഞളും ആര്യവേപ്പും മിക്‌സ് ചെയ്ത് വെള്ളത്തില്‍ കിഴികെട്ടി ഇടുക. ഈ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരത്തില്‍ ഉണ്ടാവുന്ന ചൊറിച്ചിലുകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിയ്ക്കും.

 മുഖത്ത് മീശയുണ്ടോ?

മുഖത്ത് മീശയുണ്ടോ?

അമിത രോമവളര്‍ച്ച പലപ്പോഴും പെണ്‍കുട്ടികളില്‍ പല വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കും. എന്നാല്‍ അമിത രോമവളര്‍ച്ച ഇല്ലാതാക്കാന്‍ മഞ്ഞളും തുളസിയും ധാരാളമാണ്.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം എന്ന പ്രശ്‌നത്തേയും ഇനി ഈ ഫേസ്മാസ്‌കിലൂടെ ഇല്ലാതാക്കാം. വരണ്ട ചര്‍മ്മത്തിന് പ്രതിവിധി നല്‍കാന്‍ തുളസിയും മഞ്ഞളും അരച്ച് പുരട്ടുക. ഇത് വരണ്ട ചര്‍മ്മം മാറ്റി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.

English summary

Amazing Ayurvedic beauty tips for a wonderful looking you

Amazing Ayurvedic beauty tips for a wonderful looking you, read on to know more about it.
Story first published: Wednesday, February 22, 2017, 17:25 [IST]
X
Desktop Bottom Promotion