Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഈ ഭക്ഷണങ്ങള്‍ യുവത്വം നശിപ്പിക്കുന്നു
ഭക്ഷണത്തിന് പ്രായം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ? ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിനു മാത്രമല്ല ഹാനീകരം ഇത് സൗന്ദര്യത്തിനും ഭീഷണിയാണ് എന്നതാണ് സത്യം. ഭക്ഷണത്തിന് നമ്മുടെ യുവത്വത്തെ നശിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളെന്ന് നിങ്ങള്‍ക്കറിയേണ്ടേ?
നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളും ഇത്തരത്തില്‍ പെട്ടെന്ന് പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മള് ഒഴിവാക്കേണ്ടത് എന്നു നോക്കാം. അപകടം ഒളിച്ചിരിയ്ക്കുന്ന സൗന്ദര്യസംരക്ഷണം

പഞ്ചസാര
പഞ്ചസാര പ്രിയരാണ് പൊതുവേ മലയാളികള്‍, അതുകൊണ്ട് തന്നെ പ്രമേഹ രോഗികളുടെ എണ്ണവും കൂടുതലാണ് എന്നത് എടുത്ത് പറയണം. എന്നാല്‍ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് നമ്മുടെ യൗവ്വനത്തെ നശിപ്പിക്കും എന്നതില്‍ സംശയമില്ല.

ഉരുളക്കിഴങ്ങ്
ഉരുക്കിഴങ്ങ് കഴിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിന് പാരയാണ്. കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിട്ടുണ്ട് എന്നതാണ് ഇത്തരത്തിലൊരു പാര നല്കാന് കാരണം

ബ്രെഡ്
ബ്രെഡ് സ്ഥിരമായി കഴിയ്ക്കുന്നതും പ്രായക്കൂടുതല്‍ തോന്നിയ്ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ഇന്ന് തന്നെ ബ്രെഡ് അമിതമായി ഉപയോഗിക്കുന്നത് നിര്‍ത്താവുന്നതാണ്.

പഴങ്ങള്‍
പഴങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ ചില പഴങ്ങള്‍ കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അവയില്‍ ചിലതാണ് ഓറഞ്ച്, പച്ചക്കറികളില്‍ ബീന്‍സ് എന്നിവ. ഇതെല്ലാം പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

അച്ചാര്‍
പല തരത്തിലുള്ള അച്ചാറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത് തന്നെയാണ് നമ്മുടെ പ്രായക്കൂടുതലിനും കാരണം. അതുകൊണ്ട് തന്നെ പുറമേ നിന്ന് വാങ്ങിയ്ക്കുന്ന അച്ചാറുകള്‍ കഴി്ക്കാതിരിയ്ക്കാന് ശ്രമിക്കുക.

ഉപ്പ്
അമിതമായി ഉപ്പ് കഴിക്കുന്നതും ഇത്തരത്തില്‍ സൗന്ദര്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ വിളിച്ച് കേറ്റുന്നു.

ടിന് ഫുഡുകള്‍
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ടിന്ഫുഡുകളെയാണ്. ഇതാണ് അകാല വാര്‍ദ്ധക്യം നമുക്ക് സമ്മാനിയ്ക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നതും.



Click it and Unblock the Notifications
