Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
മുഖക്കുരു അകറ്റാന്‍ നാരങ്ങ
മുഖക്കുരുവും അതിന്റെ പാടുകളും നമ്മളില്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ്. കൗമാരക്കാലത്താണ് മുഖക്കുരു ഉണ്ടാകാറെങ്കിലും ചിലരില്‍ ഇത് വീണ്ടും കുറെക്കാലത്തേക്ക് നീണ്ടുനില്‍ക്കും.
മുഖക്കുരുവില്‍ നിന്നും അതിന്റെ പാടുകളില്‍ നിന്നും മുക്തി ലഭിക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങനീരിലെ സിട്രിക് ആസിഡ് മുഖക്കുരു തടയാനും പാടുകള്‍ മായ്ക്കാനും ഫലപ്രദമാണ്.
നാരങ്ങ ഉപയോഗിച്ച് മുഖക്കുരുവില്‍ നിന്നും അതിന്റെ പാടുകളില്‍ നിന്നും മുക്തി നേടാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

നാരങ്ങനീര്
നാരങ്ങനീരിലെ ആസിഡ് ഘടകം മുഖക്കുരുവും കാരയും അകറ്റാന്‍ ഏറെ സഹായിക്കും. നാരങ്ങ നീര് മുഖക്കുരുവിലും പാടുകളിലും തേയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇത് നന്നായി കഴുകിക്കളയുക.

നാരങ്ങനീരും തേനും
മുഖക്കുരുവും അതിന്റെ പാടുകളും അകറ്റാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് നാരങ്ങനീരും തേനും. തേനും നാരങ്ങനീരും കൂട്ടിക്കലര്‍ത്തി മുഖത്ത് തേയ്ക്കുക. മുഖക്കുരുവുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക.

നാരങ്ങനീരും ഓറഞ്ച് ജ്യൂസും
മുഖക്കുരുവും പാടുകളും അകറ്റാന്‍ മികച്ച കഴിവുള്ളതാണ് ഇത്. ഓറഞ്ച് ജ്യൂസും നാരങ്ങ നീരും കൂട്ടിക്കലര്‍ത്തി മുഖത്ത് മുഴുവന്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

പാലും നാരങ്ങനീരും
പാലും നാരങ്ങനീരും തുല്യ അളവിലെടുത്ത് കൂട്ടിക്കലര്‍ത്തി ചര്‍മ്മത്തില്‍, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന് നനവ് നല്‍കുകയും മുഖക്കുരുവും പാടുകളും നീക്കുകയും ചെയ്യും.

നാരങ്ങനീരും വെള്ളരിക്ക ജ്യൂസും
നാരങ്ങനീരും വെള്ളരിക്ക ജ്യൂസും തുല്യ അളവിലെടുത്ത് ചര്‍മ്മത്തില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖക്കുരവും പാടുകളും നീക്കം ചെയ്യുകയും പ്രശ്നത്തിന് ശമനം നല്‍കുകയും ചെയ്യും.

തുളസി
ചെറുനാരങ്ങാനീരിനൊപ്പം തുളസിനീരു കലര്‍ത്തി പുരട്ടുന്നതും മുഖക്കുരു നീക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
