Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
തേന്‍ ആരോഗ്യത്തിന് അത്യുത്തമം. പ്രതിരോധശേഷി നല്‍കാനും കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ ഗുണകരം.
ആരോഗ്യഗുണങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല, തേനിന്റെ മഹത്വം. സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണകരമായ പ്രകൃതിദത്ത വഴിയാണിത്. പ്രത്യേകിച്ചു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍.
ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനായി ഏതെല്ലാം വിധത്തിലാണ് തേന്‍ ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ,

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
തേനും മഞ്ഞളും കൂടിച്ചേര്‍ത്താല്‍ നല്ല ഫേസ് പാക്കാണ്. വരണ്ട മുഖമുളളവര്‍ ഇതില്‍ അല്പം പാലും ചേര്‍ക്കണം. ഇത് മുഖത്തുതേച്ച് പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
തേന്‍ അല്പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിററിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേക്കുക. അല്പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
തേന്‍ മുട്ടയുടെ മഞ്ഞയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു തേക്കാം. മുഖത്തിടുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി അല്പനേരം മുഖത്തിടുന്നതും നല്ലതാണ്. മുഖത്തെ ദ്വാരങ്ങള്‍ തുറക്കുവാനാണിത്. ഇത് മുഖത്തെ അഴുക്കുനീക്കുകയും ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
ഓട്സും വെളളവും കൂട്ടിക്കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ആപ്പിള്‍ കഷ്ണങ്ങളും തേനും ഒലീവ് എണ്ണയും ഒരുമിച്ച് മിക്സിയുപയോഗിച്ച് അരക്കുക. പിന്നീട് ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഓട്സ് പേസ്റ്റും മുട്ടമഞ്ഞയും ചേര്‍ത്തടിക്കുക. ഈ മിശ്രിതം ഫേസ് പാക്കായി ഉപയോഗിക്കാം.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും വെളുപ്പു നിറം നല്‍കും.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
തേന്‍, തക്കാളി നീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് നിറവും ചര്‍മത്തിന് മൃദുത്വവും നല്‍കും.



Click it and Unblock the Notifications
