Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അരിപ്പൊടി കൊണ്ട് മുഖത്തിന് നിറം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് എന്ത് പരീക്ഷണത്തിനും മുതിരുന്നവരാണ് നമ്മുടെ പെണ്കുട്ടികള്. പെട്ടെന്നുള്ള ഫലമായിരിക്കും ഇവര്ക്കെല്ലാം വേണ്ടതും. എന്നാല് ഇതിന്റെയെല്ലാം അനന്തര ഫലം എന്നു പറയുന്നത് പലപ്പോഴും നെഗറ്റീവ് ആയിരിക്കും. അകാലനര, കാരണങ്ങള്, പരിഹാരങ്ങള്
പക്ഷേ പ്രകൃതി ദത്തമായ വഴികളിലൂടെ നമുക്ക് സൗന്ദര്യ സംരക്ഷണം നടത്താം. അതും അരിപ്പൊടിയിലൂടെ. പാര്ശ്വഫലങ്ങള് ഇല്ലെന്നു മാത്രമല്ല പ്രതീക്ഷിക്കുന്ന ഫലവും ലഭിയ്ക്കും എന്നതാണ് സത്യം.

അരിപ്പൊടിയും ഓട്സും
അരിപ്പൊടിയും ഓട്സുമാണ് ആദ്യത്തെ സൗന്ദര്യ സംരക്ഷണ സഹായി. ഒരു ടേബിള് സ്പൂണ് അരിപ്പൊടി, ഒരു ടേബിള് സ്പൂണ് തേന്, അര് ടേബിള് സ്പൂണ് ഓട്സ് എന്നിവയാണ് ആവശ്യമായ സാധനങ്ങള്.

ഫേസ്പാക്ക് തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് വെയ്ക്കുക. അതിനു ശേഷം കഴുകിക്കളയുക.

അരിപ്പൊടിയും ചായപ്പൊടിയും
അരിപ്പൊടിയും ചായപ്പൊടിയുമാണ് മറ്റൊന്ന്. രണ്ട് ടേബിള് സ്പൂണ് അരിപ്പൊടി, ചായപ്പൊടിയുടെ വെള്ളം, ഒരു ടേബിള് സ്പൂണ് തേന് എന്നിവയാണ് ആവശ്യമായ സാധനങ്ങള്.

തയ്യാറാക്കുന്ന വിധം
മുകളില് പറഞ്ഞ ചേരുവകള് നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ചര്മ്മത്തിന്റെ നിറം വര്ദ്ധിക്കുകയും തിളക്കം ലഭിയ്ക്കുകയും ചെയ്യുന്നു.

അരിപ്പൊടിയും വെള്ളരിക്ക നീരും
വെള്ളരിക്ക നീര് സൗന്ദര്യ സംരക്ഷണത്തില് എത്ര മുന്നിലാണ് എന്നത് നമുക്കെല്ലാം അറിയാം. അരിപ്പൊടി ഒരു ടേബിള് സ്പൂണ്, വെള്ളരിക്ക നീര് ഒരു ഡേബിള് സ്പൂണ്, നാരങ്ങ നീര്, ഒരു ടേബിള് സ്പൂണ് എന്നിവയാണ് ആവശ്യമുള്ളവ.

തയ്യാറാക്കുന്ന വിധം
ഈ മൂന്ന് ചേരുവകളും ചേര്ത്ത് നല്ലതു പോലെ പേസ്റ്റാക്കി കണ്ണിനു താഴെയും മുഖക്കുരുവിലും പുരട്ടുക. ആഴ്ചയില് രണ്ട് തവണ ഇങ്ങനെ ചെയ്താല് സണ്ടാന് മാറിക്കിട്ടും.



Click it and Unblock the Notifications
