For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെളുപ്പിക്കാന്‍ വൈന്‍

By Super
|

വൈനിന്‍റെ ഗുണങ്ങള്‍ ശാസ്ത്രത്തില്‍ വേരുന്നിയവയാണ്. വൈന്‍ രുചികരമാണെന്ന് മാത്രമല്ല ചര്‍മ്മത്തിനും ഗുണകരമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചര്‍മ്മകാന്തി ലഭിക്കാനായി പണ്ട് പ്രഭുക്കന്മാര്‍ മുന്തിരിജ്യൂസ് ചര്‍മ്മത്തില്‍ തേച്ചിരുന്നു.

ചര്‍മ്മത്തിന്‍റെ ശ്വസനം സാധ്യമാക്കുക വഴി പഴയ ശോഭ വീണ്ടെടുക്കാന്‍ വൈന്‍ ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യാം. പ്രകൃതിദത്ത ഫിനോളുകള്‍, പോളിഫെനോലുകള്‍, റെസ്‍വെരാട്രോള്‍, അന്തോസ്യാനിന്‍ എന്നിവ അടങ്ങിയ വൈന്‍ സ്വതന്ത്ര മൂലകങ്ങള്‍ മൂലമുള്ള തകരാറുകള്‍ തടയും.

വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍

വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍

വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍. ചര്‍മ്മം, തലമുടി, ശരീരം എന്നിവ വൃത്തിയാക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വൈന്‍ ഫലപ്രദമാണ്. മുഖക്കുരു, എക്സിമ, മറ്റ് ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവ വൈന്‍ തെറാപ്പി വഴി ഭേദമാക്കാനാവും. വരണ്ട ചര്‍മ്മമുള്ളവര്‍ ജലം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി ധാരാളം പഞ്ചസാരയുള്ള മധുരമുള്ള വൈന്‍ ഉപയോഗിക്കണം.

 റെഡ് വൈന്‍

റെഡ് വൈന്‍

മുഖക്കുരു ഉണ്ടാകുന്ന തരത്തിലുള്ള ചര്‍മ്മം ഉള്ളവര്‍ റെഡ് വൈന്‍ ഉപയോഗിക്കണം. ഇതിലെ ഉയര്‍ന്ന അളവിലുള്ള പോളിഫെനോള്‍, റെസ്‍വെരാട്രോള്‍ എന്നിവ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും തകരാറുകളുണ്ടാകുന്നത് തടയുകയും ചെയ്യും.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

ചര്‍മ്മം വരണ്ട് അടരുകളാകുന്നവര്‍ ഡ്രൈ വൈന്‍ ഉപയോഗിക്കണം. ഇതില്‍ മാലിക്, ടാര്‍ടാറിക്, സിട്രിക് എന്നീ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വൈനിന് ദോഷഫലങ്ങളുമില്ല. അതുകൊണ്ട് ഇത് കുളിക്കാനും ഫേഷ്യല്‍ ചെയ്യാനും ഉപയോഗിക്കാം. എന്നാല്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ വിദഗ്‍ദോപദേശം നേടുന്നത് നന്നായിരിക്കും.

സ്‍പ്രേ ചെയ്യുക

സ്‍പ്രേ ചെയ്യുക

വരണ്ട ചര്‍മ്മത്തിന് ഒരു കപ്പ് ഡ്രൈ റെഡ് വൈന്‍ ഒരു കപ്പ് വെള്ളവുമായി കലര്‍ത്തി ഒരു സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് കുളിച്ചതിന് ശേഷം ശരീരമാകെ സ്‍പ്രേ ചെയ്യുക.

പൊളിഞ്ഞ് അടരുന്ന ചര്‍മ്മത്തിന്

പൊളിഞ്ഞ് അടരുന്ന ചര്‍മ്മത്തിന്

പൊളിഞ്ഞ് അടരുന്ന ചര്‍മ്മത്തിന് കാല്‍ കപ്പ് ഡ്രൈ വൈറ്റ് വൈന്‍, ഒരു കപ്പ് വിനാഗിരി എന്നിവ പരസ്പരം കലര്‍ത്തി കാല്‍ കപ്പ് മുതല്‍ അര കപ്പ് വരെ കുളിക്കുന്ന വെള്ളത്തില്‍ കലര്‍ത്തുക.

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

മുഖക്കുരു ഉണ്ടാകുന്ന എണ്ണമയമുള്ള ചര്‍മ്മത്തിന് വൈറ്റ് വൈനില്‍ ചമോമൈല്‍ ചേര്‍ത്ത് തിളപ്പിച്ച് തണുത്ത ശേഷം ഉപയോഗിക്കാം.

ചര്‍മ്മത്തിന്‍റെ തിളക്കം

ചര്‍മ്മത്തിന്‍റെ തിളക്കം

ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കാന്‍ ഉപ്പും വൈനും ചേര്‍ത്ത് മുഖത്ത് തിരുമ്മുകയും തുടര്‍ന്ന് ചൂടുള്ള വൈന്‍ ഉപയോഗിച്ച് മസാജ് ചെയ്യുകയും ചെയ്യുക.

English summary

Try the wine facial for youthful skin

The benefits of wine are rooted in science. But did you know that it not only tastes good, but is also good for your skin? Royals used to rub grape juice on their skin for a fresher, vibrant look.
X
Desktop Bottom Promotion