Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖക്കുരു പാട് മാറ്റാം ഏഴ് ദിവസത്തിനുള്ളില്‍
എപ്പോഴും മുഖക്കുരുവും അതുണ്ടാക്കുന്ന പാടുകളുമാണ് പലപ്പോഴും നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലെ വില്ലന്‍. മുഖക്കുരു പാടുണ്ടാക്കുന്ന സൗന്ദര്യപ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഒരാഴ്ച കൊണ്ട് നിറം വര്‍ദ്ധിപ്പിക്കും വിദ്യ
പ്രകൃതി ദത്തമായ വഴികള്‍ കൊണ്ടു തന്നെ ഇത്തരം പാടുകള്‍ ഇല്ലാതാക്കാം. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നത് തന്നെയാണ് ഈ വഴികളുടെ ഗുണവും. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ മുഖക്കുരുവുണ്ടാക്കുന്ന പാടുകള്‍ ഇല്ലാതാക്കാം എന്നു നോക്കാം.

കറ്റാര്‍വാഴയിലൂടെ സംരക്ഷണം
കറ്റാര്‍വാഴയും നാരങ്ങാ നീരും മുഖക്കുരു പാടുകളെ ഇല്ലാതാക്കുന്നു. ഏത് രീതിയില്‍ ഇത് തയ്യാറാക്കാം എന്ന് നോക്കാം. കറ്റാര്‍വാഴയുടെ നീര് 3 ടീസ്പൂണ്‍ നാരങ്ങാ നീര് 1 ടീസ്പൂണ്‍ തുളസി നീര് എട്ട് തുള്ളി എന്നിവ മിക്സ് ചെയ്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖക്കുരുവിന്റെ പാട് മാറി മുഖം ക്ലീനാകുന്നതാണ്.

വിറ്റാമിന്‍ സിയിലുണ്ട് മാജിക്
ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി പൗഡര്‍ വിപണിയില്‍ നിന്നും ലഭിയ്ക്കും ഇത് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഗ്രീന്‍ ടീയിലുണ്ട് മുഖക്കുരു മാറും വിദ്യ
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ. ഒരു സ്പൂണ്‍ നിറയെ മുള്‍ട്ടാണി മിട്ടിയും ഗ്രീന്‍ ടീ തേന്‍ എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഒരാഴ്ച സ്ഥിരമായി ഇത് ചെയ്താല്‍ മുഖക്കുരു മാറുന്നു.

നാരങ്ങയും മുട്ടയുടെ വെള്ളയും
നാരങ്ങയും മുട്ടയുടെ വെള്ളയും മിക്സ് ചെയ്ത് ഫേസ്പാക്കായി മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് മുഖക്കുരു പാട് മാറ്റുന്നു.

കര്‍പ്പൂര തുളസി ആസ്ട്രിജന്റ്
കര്‍പ്പൂര തുളസിയിലയുടെ പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധീകരിച്ച വെള്ളം അരക്കപ്പ് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്താല്‍ മുഖക്കുരു പാട് നിശ്ശേഷം മാറും.

പപ്പായ ജെല്‍
പപ്പായ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ പപ്പായ ജെല്ലും നാരങ്ങാ നീരും മിക്സ് ചെയ്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ നീക്കി മുഖം സുന്ദരമാകാന്‍ സഹായിക്കും.

ഓട്സ് ബേക്കിംങ് സോഡ
ഓട്സും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടുന്നതും മുഖക്കുരു ഇല്ലാതാക്കാനും പാടുകള്‍ മാറാനും സഹായിക്കും.



Click it and Unblock the Notifications
