Latest Updates
-
സ്വാതന്ത്ര്യദിന പരേഡ്: കടുത്ത വെയിലിലും തളരാതിരിക്കാൻ, ചർമ്മവും ആരോഗ്യവും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ -
വീട്ടിൽ ആനയുടെ രൂപം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ സ്ഥാനം ഇതാണ് -
സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ലോക്കർ വെക്കേണ്ട സ്ഥലം ഇതാണ് -
കർക്കടക വാവുബലി: വീട്ടിൽ ബലിതർപ്പണം നടത്തുമ്പോൾ അടുക്കളയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ഐശ്വര്യം കൂടും -
മഴക്കാലത്ത് വീട്ടിൽ നെഗറ്റീവ് ഊർജ്ജം തടയാം; ഐശ്വര്യം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കരിയറിൽ വൻ കുതിപ്പ് വേണോ? പഠനമുറിയിൽ ഈ ചെറിയ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കൂട്ടണോ? പഠനമേശ ഈ ദിശയിൽ വെച്ചാൽ മാറ്റം ഉറപ്പ്! -
സ്വാതന്ത്ര്യദിനം: കുട്ടികളുടെ മുഖത്ത് പെയിന്റ് അടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും -
ചൊവ്വ തിരുവാതിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം ജീവിതത്തിൽ വലിയ വഴിത്തിരിവാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വരണ്ട മുടിയ്ക്കു പ്രകൃതി പരിഹാരം
മുടിയുടെ വരള്‍ച്ച ഏറെ അസ്വസ്ഥതകളും ചൊറിച്ചിലും ഉണ്ടാക്കും. തലയോട്ടില്‍ ആവശ്യമായ അളവില്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ ഗ്രന്ഥികള്‍ക്ക് സാധിക്കാതെ വരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
രാസവസ്തുക്കളടങ്ങിയ ഷാംപൂകളുടെ ഉപയോഗം, മുടി ചൂടാക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം, ചൂട് വെള്ളത്തിന്റെ അമിതോപയോഗം, കാലാവസ്ഥ, മതിയായ കേശസംരക്ഷണം ഇല്ലായ്മ എന്നിവയും ഈ പ്രശ്നത്തിന് കാരണമാകും.
മുടിയുടെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

മോയ്സ്ചറൈസിങ്ങ് ഷാംപൂ ഉപയോഗിക്കല്‍
കടുപ്പം കുറഞ്ഞ മോയ്ചറൈസിങ്ങ് ഷാംപൂ മുടി വൃത്തിയാക്കാന്‍ ഉപയോഗിക്കുക. രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂകള്‍ അവയിലെ കടുപ്പമേറിയ ഘടകങ്ങള്‍ മുടി വരളാന്‍ കാരണമാകും. കൂടാതെ ചൂടുവെള്ളത്തിന് പകരം തണുത്ത വെള്ളം മുടി കഴുകാന്‍ ഉപയോഗിക്കുകയും ചെയ്യുക.

ജലാംശം നല്കുന്ന കണ്ടീഷണര്‍ -
ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയിലെ സ്വഭാവിക എണ്ണയെ നീക്കം ചെയ്യുമെന്നതിനാല്‍ ഇത് ഉപയോഗിച്ചതിന് ശേഷം ഒരു കണ്ടീഷണറും ഉപയോഗിക്കണം. കണ്ടീഷണര്‍ ഉപയോഗിക്കുന്നത് വഴി ജലാംശം നിലനിര്‍ത്താനും വരള്‍ച്ച തടയാനും സാധിക്കും.

സ്റ്റൈലിങ്ങ് ഒഴിവാക്കുക
സ്റ്റൈലിങ്ങ് ജെല്ലുകള്‍, ഹെയര്‍ സ്പ്രേകള്‍, മൗസ്സസ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ഇവ് ഏറെക്കാലം തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ മുടി വരണ്ടുപോകാന്‍ കാരണമാകും. ബ്ലോ ഡ്രൈയര്‍ പോലുള്ളവ ഉപയോഗിച്ച് മുടി ഉണക്കുന്നതും ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നതും മുടി വരളാന്‍ കാരണമാകും.

എണ്ണകള്‍
ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതിന് എണ്ണ തേയ്ക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. തിളക്കവും ആരോഗ്യവുമുള്ള മുടി ലഭിക്കുന്നതിന് മാസതതിലൊരിക്കല് ചൂടുള്ള വെളിച്ചെണ്ണ മുടിയില്‍ തേയ്ക്കുക. ഇത് ജലാംശം ലഭ്യമാക്കുകയും നനവ് വീണ്ടെടുക്കുകയും ചെയ്യും.

സുഗന്ധ തൈലങ്ങള്‍
സുഗന്ധ തൈലങ്ങള്‍ കേശ സംരക്ഷണത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആസ്ട്രിന്‍ജെന്റ് ഘടകങ്ങളടങ്ങിയ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കുക. മികച്ച ഫലം ലഭിക്കുന്നതിന് ഇവ എണ്ണയുമായി കലര്‍ത്തി ഉപയോഗിക്കാം.

എക്സ്ഫോലിയേഷന്‍
ഉണങ്ങിയ ചര്‍മ്മം നീക്കം ചെയ്യുന്നതിന് ഇടയ്ക്ക് തലയോട്ടിയില്‍ എക്സ്ഫോലിയേഷന്‍ നടത്താം. ഇത് നനവ് നല്‍കുകയും ഉണങ്ങിയ ചര്‍മ്മകോശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

മുട്ടയും യോഗര്‍ട്ടും
മുട്ട പ്രോട്ടീന്‍ അടങ്ങിയതും, യോഗര്‍ട്ട് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറുമാണ്. ഇവ രണ്ടും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് നനവ് നല്‍കും. ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാം.



Click it and Unblock the Notifications